web analytics

ബസും ടോറസും കൂട്ടിയിടിച്ചു; ഒമ്പത് പേര്‍ക്ക് പരിക്ക്

ബസും ടോറസും കൂട്ടിയിടിച്ചു; ഒമ്പത് പേര്‍ക്ക് പരിക്ക്

ചേര്‍ത്തല: തണ്ണീര്‍മുക്കം റോഡില്‍ സ്വകാര്യ ബസും ടോറസും കൂട്ടിയിടിച്ച് ബസ് ഡ്രൈവറടക്കം ഒമ്പത് പേര്‍ക്ക് പരിക്കേറ്റു.

വെള്ളിയാഴ്ച രാവിലെ 11-ഓടെയായിരുന്നു അപകടം.

ചേര്‍ത്തലയില്‍ നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്.

പെട്രോൾ പമ്പിലെ ശുചിമുറിയിൽ കയറി വാതിലടച്ചു, പിന്നെ അനക്കമില്ല…പോലീസ് എത്തി വാതിൽ തള്ളി തുറന്നപ്പോൾ കണ്ടത് ഒരു ബാഗ് നിറയെ നൈട്രാസെപാം ഗുളികകൾ; യുവാവ് പിടിയിൽ

ബസ് ഡ്രൈവറിന് ഗുരുതര പരിക്ക്

പരിക്കേറ്റ ബസ് ഡ്രൈവര്‍ കോട്ടയം ചെങ്ങളം പ്രശാന്തിയില്‍ രൂപേഷ് (46) ആണ്.

തലക്കും കൈകള്‍ക്കും ഗുരുതരമായി പരിക്കേറ്റ രൂപേഷിനെ ആദ്യം ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

യാത്രക്കാര്‍ക്കും പരിക്ക്

ബസിലുണ്ടായിരുന്ന യാത്രക്കാരായ വയലാര്‍ തിരുനിലത്ത് ഷീബ (51), മരുത്തോര്‍വട്ടം കാര്‍ത്തികയില്‍ ഗിരിജ (66), കുമരകം തോട്ടത്തില്‍ സാബു (59), വെച്ചൂര്‍ വേലിച്ചിറ ആനന്ദവല്ലി (65), കുടവെച്ചൂര്‍ തെക്കേനെല്ലിപ്പള്ളി ചന്ദ്രശേഖരന്‍ (56) എന്നിവരെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മറ്റുള്ളവര്‍ക്ക് നിസാര പരിക്ക്

നിസാര പരിക്കേറ്റ മറ്റു മൂന്ന് പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി.

ഇടിയുടെ ആഘാതത്തില്‍ യാത്രക്കാര്‍ സീറ്റുകളില്‍നിന്ന് തെറിച്ചുവീണതും മുന്നിലെ സീറ്റുകളില്‍ ഇടിച്ചതുമാണ് പരിക്കുകള്‍ക്ക് കാരണമായത്.

English Summary:

Nine people, including the bus driver, were injured when a private bus collided with a tipper lorry on the Cherthala–Thanneermukkom road on Friday morning. The bus was heading towards Kottayam when the accident occurred, throwing several passengers off their seats from the bus. The driver, who suffered serious injuries, was first taken to Cherthala Taluk Hospital and later shifted to Kottayam Medical College. Other injured passengers are undergoing treatment at nearby hospitals.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ് വാഷിങ്ടൺ: ഡോണൾഡ് ട്രംപ്...

Other news

4 ജില്ലയിൽ ക്ലീൻ സ്വീപ്പ്; യുഡിഎഫ് 100+ സീറ്റുകൾ നേടും: വി.ഡി. സതീശൻ

4 ജില്ലയിൽ ക്ലീൻ സ്വീപ്പ്; യുഡിഎഫ് 100+ സീറ്റുകൾ നേടും: വി.ഡി....

“ഇൻസ്റ്റാഗ്രാമിൽ ശരീരപ്രദർശനം; വിദ്യാർത്ഥികൾ വഴിതെറ്റുന്നു” – രജിത് കുമാർ

“ഇൻസ്റ്റാഗ്രാമിൽ ശരീരപ്രദർശനം; വിദ്യാർത്ഥികൾ വഴിതെറ്റുന്നു” – രജിത് കുമാർ കൊച്ചി: ഇൻസ്റ്റാഗ്രാം സബ്സ്ക്രിപ്ഷൻ...

‘സഭക്ക് വേണ്ടെങ്കിൽ സഭയേയും വേണ്ടെന്ന് വയ്‌ക്കേണ്ടി വരും, ചിലർക്കായി വിടുപണി ചെയ്യുന്നവർ സഭയിലുണ്ട്’; ആഞ്ഞടിച്ച് ഷോൺ ജോർജ്

കോട്ടയം: സഭയുടെയും ദീപിക പത്രത്തിന്റെയും നിലപാടുകൾക്കെതിരെ ശക്തമായ വിമർശനവുമായി ബിജെപി സംസ്ഥാന...

വിഷു ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും; 15ന് വിഷുക്കണി ദർശനം

വിഷു ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും; 15ന് വിഷുക്കണി ദർശനം പത്തനംതിട്ട:...

മോഷ്ടിച്ച സ്കൂട്ടർ കണ്ടെത്താൻ സഹായിച്ചത് ട്രാഫിക് ചെല്ലാൻ; കള്ളൻ കുടുങ്ങിയത് ഇങ്ങനെ

മോഷ്ടിച്ച സ്കൂട്ടർ കണ്ടെത്താൻ സഹായിച്ചത് ട്രാഫിക് ചെല്ലാൻ; കള്ളൻ കുടുങ്ങിയത് ഇങ്ങനെ ഹൈദരാബാദ്:...

ശ്രുതിയുടെ അപേക്ഷ സർക്കാർ തള്ളി: വയനാട് ദുരന്തബാധിതയ്ക്ക് ടൗൺഷിപ്പിൽ വീടില്ല

തിരുവനന്തപുരം: ഉരുൾപൊട്ടൽ പ്രളയത്തിൽ ഉറ്റവരും ഉടയവരും ഒരു നിമിഷം കൊണ്ട് ഇല്ലാതായ...

Related Articles

Popular Categories

spot_imgspot_img