web analytics

തന്ത്രിയുടെ അറസ്റ്റ് കട്ടിളപ്പാളി കേസിൽ; താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പ്രതികരണം

തന്ത്രിയുടെ അറസ്റ്റ് കട്ടിളപ്പാളി കേസിൽ; താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പ്രതികരണം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക നീക്കമായി തന്ത്രി കണ്ഠര് രാജീവരെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു.

 കട്ടിളപ്പാളി കേസിലാണ് നിലവിൽ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ദ്വാരപാലക ശിൽപ്പവുമായി ബന്ധപ്പെട്ട കേസിൽ താൽക്കാലികമായി അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. 

തന്ത്രിയെ കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ. സി.എസ്. മോഹിത്തിന് മുൻപാകെ ഉടൻ ഹാജരാക്കും.

വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ച സമയത്ത്, താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നായിരുന്നു തന്ത്രിയുടെ പ്രതികരണം. 

ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ 11 പേരാണ് അറസ്റ്റിലായത്. സന്നിധാനത്തിൽ നിന്ന് നേരത്തെ പുറത്താക്കപ്പെട്ട ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ‘സ്പോൺസർ’ എന്ന നിലയിൽ വീണ്ടും പ്രവേശനം ലഭിക്കാൻ സഹായം നൽകിയതിൽ തന്ത്രിയുടെ പങ്കുണ്ടെന്ന് എസ്.ഐ.ടി കണ്ടെത്തി.

തന്ത്രിയും ഉണ്ണിക്കൃഷ്ണൻ പോറ്റിയും തമ്മിലുള്ള ബംഗളൂരു ബന്ധവും, ഇരുവരുടെയും ഫോൺ സംഭാഷണ രേഖകളും ശക്തമായ തെളിവുകളായി അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു.

 സ്വർണ്ണപ്പാളി മാറ്റിക്കൊണ്ടുപോകാൻ താൻ അനുമതി നൽകിയിട്ടില്ലെന്ന തന്ത്രിയുടെ മൊഴി തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായതായും എസ്.ഐ.ടി അറിയിച്ചു.

 സന്നിധാനത്തിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ലഭിച്ച അമിത സ്വാധീനത്തിന് പിന്നിൽ തന്ത്രിയാണെന്ന ദേവസ്വം ജീവനക്കാരുടെ മൊഴിയും കേസിൽ നിർണായകമായി.

“ദൈവതുല്യരായ ചിലർക്കും കവർച്ചയിൽ പങ്കുണ്ട്” എന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പത്മകുമാറിന്റെ മുൻകാല പരാമർശവും അന്വേഷണം തന്ത്രി കണ്ഠര് രാജീവരിലേക്കെത്താൻ വഴിതുറന്നതായാണ് സൂചന.

English Summary:

Sabarimala gold theft case has taken a crucial turn with the arrest of Tantri Kandhar Rajeevar in the Kattillapalli case. The SIT found evidence linking him to facilitating the return of Unnikrishnan Potti to the Sannidhanam and exposing false statements regarding permission for gold plating removal. Strong evidence including phone records and witness statements have surfaced.

sabarimala-gold-theft-tantri-kandhar-rajeevar-arrest

Sabarimala, Gold Theft Case, Kandhar Rajeevar, Tantri Arrest, Vigilance, Kattillapalli Case, Devaswom Board, SIT Investigation, Kerala News

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img