ലക്ഷദീപം ജനുവരി 14ന്: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ബാർകോഡ് പാസ് നിർബന്ധം
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറുവർഷത്തിലൊരിക്കൽ നടക്കുന്ന ലക്ഷദീപം ചടങ്ങിനോടനുബന്ധിച്ച് ഭക്തജനങ്ങളുടെ തിരക്ക് നിയന്ത്രിക്കാൻ ബാർകോഡ് സംവിധാനമുള്ള പാസുകൾ ഏർപ്പെടുത്താൻ തീരുമാനം.
ജനുവരി 14നാണ് ലക്ഷദീപം. ഇന്ന് ചേർന്ന അവലോകന യോഗത്തിലാണ് ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു തലമുറയുടെ നായകൻ; ‘ജനനായകൻ’ ട്രെയിലർ പുറത്തിറങ്ങി
15,000 ബാർകോഡ് പാസുകൾ; ഓൺലൈൻ ബുക്കിംഗ്
കഴിഞ്ഞ ലക്ഷദീപത്തിന് വ്യാജ പാസുകൾ വ്യാപകമായി പ്രചരിച്ച സാഹചര്യത്തിലാണ് ഇത്തവണ ബാർകോഡിംഗ് സംവിധാനമുള്ള പാസുകൾ നടപ്പാക്കുന്നത്.
ആകെ 15,000 പാസുകളാണ് നൽകുക.
പാസുകൾ ഓൺലൈനായി ബുക്ക് ചെയ്യണം. ആധാർ കാർഡ് ഉപയോഗിച്ച് ലോഗിൻ ചെയ്താണ് ബുക്കിംഗ്.
പാസ് കോപ്പിയും ആധാറും കൈവശം വച്ചെത്തുന്ന ഭക്തരെ നിശ്ചിത വഴികളിലൂടെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കും.
പ്രവേശനവും ചടങ്ങുകളും
ജനുവരി 14ന് വൈകിട്ട് 5 മണിക്ക് ഭക്തർക്ക് പ്രവേശനം അനുവദിക്കും.
രാത്രി 8 മണിക്ക് ചടങ്ങുകൾ ആരംഭിക്കും.
ശീവേലി ദർശനം ആണ് മുഖ്യ ചടങ്ങ്. ദീപാരാധനയും ഉണ്ടാകും.
ശീവേലിപ്പുരയിലും ഗോപുരത്തിലുമാണ് ദീപങ്ങൾ തെളിയിക്കുക.
സുരക്ഷയും ഗതാഗത ക്രമീകരണങ്ങളും
ചടങ്ങുകൾ സുഗമമായി നടത്തുന്നതിനായി സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശിച്ചു.
കൂടുതൽ പോലീസ് വിന്യാസം, ക്ഷേത്രത്തിലേക്കുള്ള ലൈറ്റിംഗ് ക്രമീകരണം, വാഹന പാർക്കിംഗ് സംവിധാനങ്ങൾ, ഫയർഫോഴ്സ് രണ്ട് യൂണിറ്റ് (ഒന്ന് ക്ഷേത്രപരിസരത്ത്, മറ്റൊന്ന് പെട്രോളിംഗിന്), രണ്ട് ആംബുലൻസുകളും മെഡിക്കൽ കൺട്രോൾ റൂമും, എന്നിവ ഉണ്ടാകണം.
KSRTC വെൽക്കം ഓഫീസ്, പ്രാദേശിക അവധി പരിഗണന
ലക്ഷദീപത്തോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ വെൽക്കം ഓഫീസ് തുറക്കാൻ നിർദ്ദേശം നൽകി.
ലക്ഷദീപം ദിവസം ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി നൽകുന്നതും പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു.
വഴിയോരക്കച്ചവടത്തിന് നിയന്ത്രണം
ജനുവരി 13 മുതൽ 16 വരെ പത്മനാഭ കുളത്തിന്റെ കിഴക്കുഭാഗത്ത് വഴിയോരക്കച്ചവടക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തും.
യോഗ വിശദാംശങ്ങൾ
സെക്രട്ടറിയേറ്റ് ലയം ഹാളിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ ജി. ശ്രീകുമാർ ഉൾപ്പെടെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.
English Summary:
To manage the massive crowd during the six-yearly Lakshadeepam festival at the Sree Padmanabhaswamy Temple on January 14, authorities have introduced 15,000 barcode-enabled online passes. Entry will be Aadhaar-based, with strict security, police deployment, fire force units, medical facilities, and traffic arrangements in place to ensure smooth conduct of the rituals.









