web analytics

മുട്ടിൽ മരംമുറി, മാംഗോ ഫോൺ തട്ടിപ്പ്…വാർത്താവിലക്ക് ഹർജിയിൽ റിപ്പോർട്ടർ ടിവിക്ക് പിഴ

മുട്ടിൽ മരംമുറി, മാംഗോ ഫോൺ തട്ടിപ്പ്…വാർത്താവിലക്ക് ഹർജിയിൽ റിപ്പോർട്ടർ ടിവിക്ക് പിഴ

ബെംഗളൂരു: ഏഷ്യാനെറ്റ് ന്യൂസ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾക്കെതിരെ വാർത്തകൾ നീക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ റിപ്പോർട്ടർ ടിവിക്ക് കോടതി പിഴയിട്ടു. 

ബെംഗളൂരു സിറ്റി സിവിൽ സെഷൻസ് കോടതിയാണ് റിപ്പോർട്ടർ ടിവിക്ക് 10,000 രൂപ പിഴ വിധിച്ചത്. 

മുട്ടിൽ മരംമുറി, മാംഗോ ഫോൺ തട്ടിപ്പ് തുടങ്ങിയ കേസുകളുമായി ബന്ധപ്പെട്ട വാർത്തകൾ നീക്കം ചെയ്യണമെന്ന ആവശ്യത്തിലാണ് ഹർജി സമർപ്പിച്ചിരുന്നത്.

ഹർജിക്കാർ ദുരുദ്ദേശത്തോടെയാണ് കോടതിയെ സമീപിച്ചതെന്ന് നിരീക്ഷിച്ച കോടതി, വിവിധ മാധ്യമങ്ങളിൽ നിന്നു നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരുന്ന 994 വാർത്താ ലിങ്കുകളും പുനസ്ഥാപിക്കാമെന്ന് ഉത്തരവിൽ വ്യക്തമാക്കി. 

റിപ്പോർട്ടർ ടിവി ഡയറക്ടർമാരായ അഗസ്റ്റിൻ സഹോദരങ്ങൾ പ്രതികളായ കേസുകളിലെ വാർത്തകൾ മാധ്യമങ്ങളിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു ചാനൽ അധികൃതരുടെ ആവശ്യം.

ബെംഗളൂരു സ്വദേശിയാണ് ഹർജി നൽകിയത്. 

കേസിൽ ഏഷ്യാനെറ്റ് ന്യൂസ് കക്ഷി ചേരുകയും വിശദമായ സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്തു. 

തുടർന്ന് റിപ്പോർട്ടർ ടിവി ഹർജി പിൻവലിക്കുന്നതായി കോടതിയെ അറിയിച്ചു. 

ഹർജിക്ക് പിഴ ചുമത്തണമെന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ വാദം അംഗീകരിച്ചാണ് കോടതി റിപ്പോർട്ടർ ടിവിക്ക് പിഴ വിധിച്ചത്.

English Summary:

A Bengaluru civil court fined Reporter TV ₹10,000 in a petition seeking to remove news reports against Asianet News and other media outlets. The court observed mala fide intent behind the plea, which sought the removal of 994 news links related to cases such as the Muttil tree-felling and mango phone scam. The court allowed the restoration of the news reports and accepted Asianet News’ argument for imposing a penalty.

bengaluru-court-fines-reporter-tv-media-gag-case

Reporter TV, Asianet News, Bengaluru court, media gag order, Muttil tree felling case, Mango phone scam, press freedom


spot_imgspot_img
spot_imgspot_img

Latest news

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

Other news

സൂര്യൻ ഉച്ചരാശിയിൽ; നന്മയുടെയും ഐശ്വര്യത്തിന്റെയും പത്താമുദയം ഇന്ന്

സൂര്യൻ ഉച്ചരാശിയിൽ; നന്മയുടെയും ഐശ്വര്യത്തിന്റെയും പത്താമുദയം ഇന്ന് Thiruvananthapuram: മേട മാസത്തിലെ പത്താം...

ചൂടിൽ കടൽ തിളയ്ക്കുന്നു; പച്ചമീൻ കിട്ടാനില്ല, വിപണിയിൽ വില കുതിച്ചുയരുന്നു

ചൂടിൽ കടൽ തിളയ്ക്കുന്നു; പച്ചമീൻ കിട്ടാനില്ല, വിപണിയിൽ വില കുതിച്ചുയരുന്നു Kottayam: കടുത്ത...

കുസാറ്റിലെ എൻജിനീയറിങ് വിദ്യാർത്ഥി താമസസ്ഥലത്ത് മരിച്ച നിലയിൽ; മരണം ഹാജർ കുറവ് സംബന്ധിച്ച രേഖകൾ സമർപ്പിക്കാനിരിക്കെ

കുസാറ്റിലെ എൻജിനീയറിങ് വിദ്യാർത്ഥി താമസസ്ഥലത്ത് മരിച്ച നിലയിൽ; മരണം ഹാജർ കുറവ്...

കെഎസ്ഇബിക്ക് ഇനി ‘സോളാർ’ കരുത്ത്; സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി ജലവൈദ്യുതിയെ മറികടന്ന് സൗരോർജ്ജം

കെഎസ്ഇബിക്ക് ഇനി 'സോളാർ' കരുത്ത്; സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി ജലവൈദ്യുതിയെ മറികടന്ന് സൗരോർജ്ജം Thiruvananthapuram:...

ധനലാഭം, മത്സരവിജയം, ബന്ധുക്കളുമായി കൂടിക്കാഴ്ച്ച; ഇന്നത്തെ നക്ഷത്രഫലം

ധനലാഭം, മത്സരവിജയം, ബന്ധുക്കളുമായി കൂടിക്കാഴ്ച്ച; ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ നക്ഷത്രഫലം ചിലർക്കു മികച്ച...

Related Articles

Popular Categories

spot_imgspot_img