web analytics

മൂന്നാറിലെ തിരക്കിൽ നിന്ന് ഒഴിഞ്ഞ് കൂളാകാം; ക്രിസ്മസ്–പുതുവർഷ യാത്രയ്ക്ക് ഇടുക്കിയുടെ മറുവശം

മൂന്നാറിലെ തിരക്കിൽ നിന്ന് ഒഴിഞ്ഞ് കൂളാകാം; ക്രിസ്മസ്–പുതുവർഷ യാത്രയ്ക്ക് ഇടുക്കിയുടെ മറുവശം

ഇടുക്കി: ക്രിസ്മസ്–പുതുവർഷ അവധിക്കാലം ആഘോഷമാക്കാൻ എത്തുന്ന സഞ്ചാരികളുടെ വൻ തിരക്കാണ് മൂന്നാറിൽ.

മണിക്കൂറുകളോളം ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയ അനുഭവങ്ങൾ പലരും പങ്കുവെക്കുമ്പോൾ, വൺഡേ ട്രിപ്പിന് എത്തിയവർ വാഹനത്തിൽ നിന്നിറങ്ങാനാകാതെ മടങ്ങേണ്ടി വന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നു.

എന്നാൽ, മൂന്നാറിന്റെ തിരക്ക് ഒഴിവാക്കി തണുപ്പും പ്രകൃതിസൗന്ദര്യവും ഒരുപോലെ ആസ്വദിക്കാനാകുന്ന ഇടുക്കിയുടെ മറുവശം പലർക്കും ഇപ്പോഴും പരിചിതമല്ല.

സൗദി അൽജൗഫിൽ മലയാളി അന്തരിച്ചു; മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് ജാഫർ വിടവാങ്ങി

തിരക്കില്ലാതെ സഞ്ചരിക്കാവുന്ന ഇടുക്കിയുടെ മറുവശം

കുളമാവ് മുതൽ തമിഴ്‌നാട് അതിർത്തിവരെ നീണ്ടുകിടക്കുന്ന പ്രദേശങ്ങളിലാണ്
തിരക്കില്ലാതെ സഞ്ചരിക്കാനാകുക.

മൂന്നാറിനെ അപേക്ഷിച്ച് വീതിയേറിയ റോഡുകളും മികച്ച അടിസ്ഥാന സൗകര്യങ്ങളും ഇവിടത്തെ യാത്ര കൂടുതൽ സുഗമമാക്കുന്നു.

ട്രാഫിക് സമ്മർദമില്ലാതെ കുടുംബസമേതം യാത്ര ആസ്വദിക്കാനാകുന്ന ഇടങ്ങളാണിവ.

ചെറുതോണി മുതൽ രാമക്കൽമേട് വരെ

ചെറുതോണിയിലെത്തിയാൽ ഇടുക്കി ഡാം, ഹിൽവ്യൂ പാർക്ക് എന്നിവ സന്ദർശിക്കാം

സാഹസിക വിനോദസഞ്ചാരത്തിനും ഇവിടെ അവസരമുണ്ട്.

അവിടെ നിന്നു മുന്നോട്ട് പോയാൽ കാൽവരിമൗണ്ട്, കല്യാണത്തണ്ട്, രാമക്കൽമേട്, കാറ്റാടിപ്പാടം എന്നിവ ഉൾപ്പെടെ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.

പീരുമേട് താലൂക്ക്: തണുപ്പിന്റെ മറ്റൊരു മുഖം

അടുത്തുള്ള പീരുമേട് താലൂക്കിൽ പരുന്തുംപാറ, ചാർലിക്കുളം, മദാമ്മക്കുളം, കുട്ടിക്കാനം തുടങ്ങിയ സ്ഥലങ്ങൾ സഞ്ചാരികളുടെ പ്രിയ കേന്ദ്രങ്ങളാണ്.

നിരനിരയായ മൊട്ടക്കുന്നുകളും അഗാധമായ കൊക്കകളും കോടമഞ്ഞും കുളിർകാറ്റും ഇവിടത്തെ പ്രത്യേകതയാണ്.

ടാഗോർ ഹെഡ് പോലുള്ള പ്രകൃതിവിസ്മയങ്ങളും സഞ്ചാരികളെ ആകർഷിക്കുന്നു.

മൂന്നാറിനൊപ്പം തന്നെ പീരുമേട്ടിലും തണുപ്പിന്റെ കാഠിന്യം വർധിച്ചിട്ടുണ്ട്.

അടിസ്ഥാന സൗകര്യങ്ങൾ

ഒരുക്കിയ കേന്ദ്രങ്ങൾ പ്രകൃതി ആസ്വദിക്കാൻ എത്തുന്നവർ നേരിടുന്ന പ്രധാന വെല്ലുവിളി അടിസ്ഥാന സൗകര്യങ്ങളായിരുന്നു.

എന്നാൽ ഇപ്പോൾ പരുന്തുംപാറയിൽ വലിയ ബസുകൾക്ക് പാർക്കിംഗ് സൗകര്യം, പീരുമേട്, കുട്ടിക്കാനം, പാമ്പനാർ എന്നിവിടങ്ങളിൽ ശൗചാലയ സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്.

തമിഴ്‌നാട് അതിർത്തിയും കൃഷിയിടങ്ങളുടെ സൗന്ദര്യവും

ഇവിടുനിന്ന് പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് എത്തി മുല്ലപ്പെരിയാർ ഡാമിലൂടെ ബോട്ടിങ് നടത്താനും കഴിയും.

തമിഴ്‌നാട്ടിലെ കമ്പം–തേനി മേഖലകളിലേക്കും വേഗത്തിൽ കടക്കാം.

പച്ചപ്പ് നിറഞ്ഞ സമതല പ്രദേശങ്ങൾ, കൃഷിയിടങ്ങൾ, തെങ്ങിൻതോപ്പുകൾ, മുന്തിരിത്തോട്ടങ്ങൾ, വിശാലമായ തിരക്കില്ലാത്ത പാതകൾ എന്നിവയാണ് ഇവിടങ്ങളിലെ മുഖ്യ ആകർഷണം.

English Summary:

While Munnar struggles with heavy tourist congestion during the Christmas–New Year season, the lesser-known eastern side of Idukki offers a peaceful alternative. With wide roads, scenic hill stations like Peermade, Ramakkalmedu, and Kuttikanam, and better travel convenience, tourists can enjoy misty landscapes, cold weather, and natural beauty without traffic chaos.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

റഹീം ജയിൽ മോചിതനായി! രണ്ട് പതിറ്റാണ്ടിന്റെ നരകയാതനയ്ക്ക് അന്ത്യം

റഹീം ജയിൽ മോചിതനായി! രണ്ട് പതിറ്റാണ്ടിന്റെ നരകയാതനയ്ക്ക് അന്ത്യം കോഴിക്കോട്: സൗദി അറേബ്യയിൽ രണ്ട്...

കാത്തിരിപ്പിന് വിരാമം; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് വൈകിട്ട് 3-ന്! ഫലം വേഗത്തിൽ അറിയാനുള്ള വഴികൾ ഇതാ

കാത്തിരിപ്പിന് വിരാമം; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് വൈകിട്ട് 3-ന്!...

കോലഞ്ചേരിയിൽ വെള്ളം കോരുന്നതിനിടെ 30 അടി താഴ്ചയുള്ള കിണറ്റിലേക്ക് കാൽവഴുതി വീണ് വീട്ടമ്മ; പിന്നാലെ ഇറങ്ങി ജീവൻ കാത്ത് ഭർത്താവ്

കോലഞ്ചേരിയിൽ വെള്ളം കോരുന്നതിനിടെ 30 അടി താഴ്ചയുള്ള കിണറ്റിലേക്ക് കാൽവഴുതി വീണ് വീട്ടമ്മ; പിന്നാലെ...

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

Related Articles

Popular Categories

spot_imgspot_img