web analytics

സൗദി അൽജൗഫിൽ മലയാളി അന്തരിച്ചു; മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് ജാഫർ വിടവാങ്ങി

സൗദി അൽജൗഫിൽ മലയാളി അന്തരിച്ചു; മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് ജാഫർ വിടവാങ്ങി

റിയാദ്: സൗദി അറേബ്യയുടെ വടക്കൻ പ്രവിശ്യയായ അൽജൗഫിൽ ചികിത്സയിലിരിക്കെ മലയാളി മരിച്ചു.

മലപ്പുറം താനൂർ സ്വദേശി തോട്ടുപുരക്കൽ മുഹമ്മദ് ജാഫർ (65) ആണ് ഞായറാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്.

50 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്ക്; 2025ൽ മാത്രം മധ്യപ്രദേശിൽ 55 കടുവകൾ കൊല്ലപ്പെട്ടു

ചികിത്സയിലിരിക്കെ അന്ത്യം

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് അൽജൗഫിലെ സകാകയിലുള്ള സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മുഹമ്മദ് ജാഫർ മരണമടഞ്ഞത്.

ദീർഘകാലമായി സൗദിയിൽ താമസിച്ചിരുന്ന ഇദ്ദേഹം സാമൂഹിക ബന്ധങ്ങളിൽ സജീവമായിരുന്ന വ്യക്തിയായിരുന്നു.

കുടുംബാംഗങ്ങൾ

പിതാവ്: മുഹമ്മദ് (പരേതൻ)
മാതാവ്: ആയിഷകുട്ടി (പരേത)
ഭാര്യ: ഉമ്മുഹാനത്ത്
മക്കൾ: ഹിസാന തസ്നിം, ഹംന, മറിയ, ജുമാന, മുഹമ്മദ്, അൽ അമീൻ

ഖബറടക്ക നടപടികൾക്ക് കെഎംസിസി നേതൃത്വം

മൃതദേഹം സകാകയിൽ ഖബറടക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

അൽജൗഫ് കെഎംസിസി ട്രഷററും വെൽഫെയർ വിങ് വളണ്ടിയറുമായ സൈദാലി വി.കെ പടി, റിയാദ് കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ,
മലപ്പുറം ജില്ലാ വെൽഫെയർ വിങ് ജനറൽ കൺവീനർ റിയാസ് തിരൂർക്കാട് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.

അൽജൗഫ് കെഎംസിസി സെക്രട്ടറി നൗഷാദ്, പ്രസിഡന്റ് സാകിർ ഫാറൂഖ് ബദരി, ജാഫർ വീമ്പൂർ എന്നിവരും ഒപ്പമുണ്ട്

കണ്ണൂരിൽ കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടിപ്പോയ മധ്യവയസ്‌കനെ ഉൾവനത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

English Summary:

A Malayali expatriate from Tanur, Malappuram District, Mohammed Jafar (65), passed away due to a heart attack while undergoing treatment at a government hospital in Sakaka, Al Jouf province, Saudi Arabia. KMCC welfare teams are coordinating the procedures for his burial in Sakaka, offering support to the bereaved family.

spot_imgspot_img
spot_imgspot_img

Latest news

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

Other news

ആരോഗ്യവും ആത്മവിശ്വാസവും ഉയരും; ഇന്നത്തെ നക്ഷത്രഫലം

ആരോഗ്യവും ആത്മവിശ്വാസവും ഉയരും; ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ തടസ്സങ്ങളും സാമ്പത്തിക സമ്മർദ്ദവും...

ഡിജിറ്റലൈസേഷൻ പ്രഭാവം; ആക്‌സിസ് ബാങ്കിൽ 3000 ജീവനക്കാരുടെ കുറവ്

ഡിജിറ്റലൈസേഷൻ പ്രഭാവം; ആക്‌സിസ് ബാങ്കിൽ 3000 ജീവനക്കാരുടെ കുറവ് മുംബൈ: ആക്‌സിസ് ബാങ്കിൽ...

നന്ദുകുമാറിന്റെ വീട്ടിൽ ഇപ്പോൾ സ്ഥിരം അതിഥികൾ പെരുമ്പാമ്പ് കുഞ്ഞുങ്ങളാണ്;തുടർച്ചയായ മൂന്നാം ദിവസവും പാമ്പിനെ കണ്ടതോടെ ആശങ്കയിൽ നാട്ടുകാർ

നന്ദുകുമാറിന്റെ വീട്ടിൽ ഇപ്പോൾ സ്ഥിരം അതിഥികൾ പെരുമ്പാമ്പ് കുഞ്ഞുങ്ങളാണ്;തുടർച്ചയായ മൂന്നാം ദിവസവും...

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; 67-കാരൻ പിടിയിൽ

പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; 67-കാരൻ പിടിയിൽ ഭുവനേശ്വർ: പെൺകുട്ടികളുടെ...

Related Articles

Popular Categories

spot_imgspot_img