വമ്പൻ വാച്ച് കമ്പനി ഇന്ത്യയിലേക്ക്; ലക്ഷങ്ങൾ വില; വാങ്ങാൻ കടമ്പകൾ ഏറെ
കൊച്ചി: 1898-ൽ സ്ഥാപിതമായ സ്വതന്ത്ര സ്വിസ് പൈതൃക വാച്ച് നിർമാതാക്കളായ ആഗസ്റ്റ് റയ്മണ്ട് ഇന്ത്യയിലെ വിപണിയിൽ പ്രവേശിക്കുന്നു.
ടൈറ്റണിന്റെ ലക്‌സറി വാച്ച് റീട്ടെയിൽ ശൃംഖലയായ ഹീലിയോസ് ലക്സ് മുഖേനയാണ് ബ്രാൻഡിന്റെ ഇന്ത്യൻ അരങ്ങേറ്റം.
127 വർഷത്തെ വാച്ച് നിർമാണ പാരമ്പര്യത്തിൽ നിന്നുള്ള വൈദഗ്ധ്യത്തോടെ കൈകൊണ്ട് നിർമിച്ചും അസംബിള്‍ ചെയ്തും വ്യക്തിഗതമായി നമ്പർ ചെയ്തുമുള്ള വാച്ചുകളാണ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.
ഇന്ത്യയിലെത്തുന്ന മോഡലുകളിൽ പ്രധാന ആകർഷണമായി ഹീറോ മോഡൽ ‘ഒറിജിൻ ലൂണാർ’ വാച്ച് ഇടംപിടിക്കുന്നു.
ചന്ദ്രോപരിതലം അനുസ്മരിപ്പിക്കുന്ന സങ്കീർണ്ണ കൊത്തുപണികളും അതിമനോഹരമായ തിളക്കം നൽകുന്ന സൂപ്പർ-ലുമിനോവ ബെസൽ-ഉം ഈ മോഡലിന്റെ പ്രത്യേകതകളാണ്.
പ്രശസ്തമായ ഹാൻഡ്-വൗണ്ട് യൂണിറ്റാസ് കാലിബർ മെക്കാനിസമാണ് വാച്ചുകൾക്ക് ശക്തി പകരുന്നത്. ഒറിജിൻ, യൂണിറ്റി, ഹെറിറ്റേജ് 1898, മാഗലൻ എന്നീ നാല് കളക്ഷനുകളിലായി മൊത്തം 23 വാച്ചുകളാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്.
കോർ ലക്‌സറി ശ്രേണിയിലെ 21 വാച്ചുകൾക്ക് 1.3 ലക്ഷം മുതൽ 2.5 ലക്ഷം രൂപ വരെ വില നിശ്ചയിച്ചിട്ടുണ്ട്. ഒറിജിൻ കളക്ഷനിലെ രണ്ട് സ്റ്റേറ്റ്‌മെന്റ് വാച്ചുകൾക്ക് 4.5 ലക്ഷം മുതൽ 7.5 ലക്ഷം രൂപ വരെ വില വരും.
പ്രധാന പ്രത്യേകതകൾ:
എല്ലാ വാച്ചുകളും കൈകൊണ്ട് നിർമിച്ചും അസംബിള്‍ ചെയ്തുമുള്ളത്
വ്യക്തിഗതമായി നമ്പർ ചെയ്തതും പരിമിതമായി നിർമിക്കുന്നതുമാണ്
ഇന്ത്യയിൽ ഹീലിയോസ് ലക്സ് വഴി മാത്രമാണ് ലഭ്യത
വിൽപ്പനയ്ക്കുമുമ്പ് ഉപഭോക്താവിന്റെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കും
English Summary
Swiss heritage watchmaker Auguste Reymond, founded in 1898, has entered the Indian market in partnership with Titan’s Helios Luxe. A total of 23 handcrafted, individually numbered watches across four collections are being launched, with prices ranging from ₹1.3 lakh to ₹7.5 lakh. The Origin Lunar model is the highlight of the launch.
auguste-reymond-swiss-watches-india-launch-helios-luxe
Auguste Reymond, Swiss Watches, Helios Luxe, Titan, Luxury Watches, India Launch, Watch Industry, Kochi









