web analytics

ഈ മാസം റിലീസ് മാറ്റിവച്ചത് ആറ് വമ്പന്‍ സിനിമകള്‍; ബോക്‌സ് ഓഫീസില്‍ സംഭവിക്കുന്നതെന്ത്?

ഡിസംബർ മാസം സാധാരണയായി സിനിമാലോകത്തിന് ഏറ്റവും കൂടുതൽ പ്രതീക്ഷകൾ നല്കുന്ന സമയമാണ്.

ക്രിസ്മസ് അവധിയും വർഷാവസാന ആഘോഷങ്ങളും കൂടി വന്നാൽ ബോക്‌സ് ഓഫീസിൽ വൻ കളക്ഷനുകൾ പ്രതീക്ഷിക്കാറാണ് പതിവ്.

പക്ഷേ 2025 ഡിസംബർ ഒരു വ്യതിചലനത്തിനാണ് സാക്ഷ്യം വഹിക്കുന്നത് പ്രതീക്ഷയോടെ കാത്തിരുന്ന വലിയ സിനിമകളുടെ റിലീസുകൾ ഒന്നിനു പിന്നാലെ മാറ്റിവെക്കുന്ന അവസ്ഥ.

തെലുങ്ക് സൂപ്പർസ്റ്റാർ ബാലക്കൃഷ്ണ നായകനാകുന്ന ‘അഖണ്ഡ 2’ ആണ് ആദ്യമായി റിലീസ് തടസ്സം നേരിടേണ്ടി വന്ന ചിത്രം.

ഡിസംബർ 5നാണ് ചിത്രം തീയേറ്ററിലെത്തേണ്ടിരുന്നത്. എന്നാൽ നിർമാണ കമ്പനിയായ 14 Reels Plus നേരിട്ട സാമ്പത്തിക തർക്കങ്ങളെ തുടർന്ന് കോടതി റിലീസ് തടഞ്ഞു.

ഒടുവിൽ പ്രശ്‌നങ്ങൾ പരിഹരിച്ച് ചിത്രം ഡിസംബർ 12ന് റിലീസ് ചെയ്തു.

കാർത്തി ചിത്രം ‘വാ വാദ്യാർ’ വീണ്ടും നിയമവഴികളിൽ

കാർത്തി അഭിനയിക്കുന്ന ഏറെ കാത്തിരുന്ന തമിഴ് ചിത്രം വാ വാദ്യാർക്കും സമാന വിധിയാണ്.

കാലതാമസങ്ങളിലൂടെ സഞ്ചരിച്ച ചിത്രീകരണത്തിന് പിന്നാലെ ഡിസംബർ റിലീസ് പ്രതീക്ഷിച്ചിരുന്നെങ്കിലും നിർമാതാക്കളായ സ്റ്റുഡിയോ ഗ്രീന്റെ പഴയ ചിത്രം കങ്കുവയുമായി ബന്ധപ്പെട്ട സാമ്പത്തിക കേസുകൾ വീണ്ടും തടസ്സമായി,

കോടതിയുടെ ഇടപെടലോടെ റിലീസ് താത്കാലികമായി നിർത്തിവച്ചു.

നടിയെ ആക്രമിച്ച കേസ്; പൾസർ സുനിയടക്കം ആറു പ്രതികൾക്കും 20 വർഷത്തെ കഠിന തടവ്; ദിലീപിനെ വെറുതെ വിട്ടതിന് കാരണം…

തമിഴിലെ മറ്റൊരു ഹൈപ്പുള്ള ചിത്രം Love Insurance Companyയും വീണ്ടും മാറ്റിവച്ചു. പ്രദീപ് രംഗനാഥൻ നായകനാകുന്ന ഈ ഫ്യൂച്ചറിസ്റ്റിക് ചിത്രത്തിന് വിഎഫ്എക്സ് ജോലികൾ പൂർത്തിയാകാത്തതാണ് പ്രധാന കാരണം.

വർഷാവസാന സീസണിൽ ബോക്‌സ് ഓഫിസിന് നഷ്ടം

ഇതിനകം ഒന്നിലധികം തവണ റിലീസ് മാറ്റിയ ചിത്രം ഇപ്പോൾ 2026 ഫെബ്രുവരിയിലേക്കാണ് നീങ്ങുന്നത്.

മോഹൻലാൽ അഭിനയിക്കുന്ന പാൻഇന്ത്യൻ പ്രോജക്റ്റ് വൃഷഭയും ദീപാവലിയ്ക്ക് ശേഷം ക്രിസ്മസ് റിലീസിലേക്ക് മാറ്റിയിരുന്നു. പക്ഷേ പുതിയ റിപ്പോർട്ടുകൾ പ്രകാരം ഡിസംബർ 25-നും റിലീസ് നടക്കാൻ സാധ്യത കുറവാണ്.

മലയാളത്തിൽ ഡിസംബർ 12ന് എത്തേണ്ടിരുന്ന ഹണി റോസ് ടൈറ്റിൽ റോളിൽ വരുന്ന റേച്ചൽയും അപ്രതീക്ഷിതമായി മാറ്റിവച്ചു. പുതിയ തീയതി അണിയറ സംഘം ഇപ്പോഴും പ്രഖ്യാപിച്ചിട്ടില്ല.

തെലുങ്ക് ബിഗ് സ്റ്റാർ പ്രഭാസ് നായകനാകുന്ന രാജാ സാബ്’യുടെ റിലീസും ഡിസംബർ 5ൽ നിന്ന് 2026 ജനുവരിയിലേക്ക് മാറ്റി.

ഓവറായി നോക്കുമ്പോൾ, 2025 ഡിസംബർ പ്രതീക്ഷിച്ചതിനേക്കാൾ ശാന്തമായ ബോക്‌സ് ഓഫീസ് ആയിത്തീരുകയാണ്.

English Summary

December 2025 saw major disruptions at the Indian box office as several highly anticipated films postponed their releases. Legal issues, financial disputes, and incomplete VFX caused delays for big titles like Akhanda 2, Va Vadiyar, Love Insurance Company, Vrishabha, Rachel, and Raja Saab. The month, expected to be a blockbuster season, turned unusually quiet for moviegoers.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ ജംഷഡ്പൂരിൽ പരിശോധനയ്ക്ക്

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ...

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര് പുറത്ത്

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര്...

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ!

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ! കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ...

മഴയെത്തുന്നു; ഒപ്പം ഇടിമിന്നൽ ജാഗ്രതയും! ഈ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യത

മഴയെത്തുന്നു; ഒപ്പം ഇടിമിന്നൽ ജാഗ്രതയും! ഈ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക്...

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ ഇന്ത്യ

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ...

Other news

“ആറ്റുകാലമ്മ ഇത്തവണ ഇലക്ഷന് നിൽക്കുന്നുണ്ടോ?”ഹൈക്കോടതിയുടെ ഇടിത്തീ പോലെയുള്ള വിമർശനം;

കൊച്ചി: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ മറവിൽ തിരുവനന്തപുരം നഗരത്തെ ഫ്ലക്സ് ബോർഡുകൾ...

അന്ധവിശ്വാസത്തിന്റെ കൊടുംക്രൂരത; മന്ത്രവാദമാരോപിച്ച് അമ്മയെയും കുഞ്ഞിനെയും ജീവനോടെ ചുട്ടുകൊന്നു; കയ്യിലിരുന്ന കുഞ്ഞിനോട് പോലും ദയ കാട്ടാതെ അക്രമിസംഘം

അന്ധവിശ്വാസത്തിന്റെ കൊടുംക്രൂരത; മന്ത്രവാദമാരോപിച്ച് അമ്മയെയും കുഞ്ഞിനെയും ജീവനോടെ ചുട്ടുകൊന്നു; കയ്യിലിരുന്ന കുഞ്ഞിനോട്...

മണ്ണുമാഫിയയുമായി ബന്ധം; പൂവാർ എസ്‌ഐക്കും എഎസ്‌ഐക്കും വയർലെസിലൂടെ സ്ഥലംമാറ്റ ഉത്തരവ്

മണ്ണുമാഫിയയുമായി ബന്ധം; പൂവാർ എസ്‌ഐക്കും എഎസ്‌ഐക്കും വയർലെസിലൂടെ സ്ഥലംമാറ്റ ഉത്തരവ് തിരുവനന്തപുരം: കൈക്കൂലി...

സംസ്ഥാനത്ത് ബാർ ലൈസൻസുകൾ നൽകുന്നതിൽ റെക്കോർഡ് വർധന; ഒൻപതര വർഷത്തെ ഭരണത്തിനിടയിൽ ബാറുകളുടെ എണ്ണം 29-ൽ നിന്ന് 884 ആയി

സംസ്ഥാനത്ത് ബാർ ലൈസൻസുകൾ നൽകുന്നതിൽ റെക്കോർഡ് വർധന കേരളത്തിലെ മദ്യനയത്തിൽ കഴിഞ്ഞ...

ജർമനിയിലേക്ക് നഴ്സുമാരുടെ വൻ റിക്രൂട്ട്മെന്റ്; 250 ഒഴിവുകൾ; സൗജന്യ വിമാന ടിക്കറ്റും ഭാഷാ പരിശീലനവും:

ജർമനിയിലേക്ക് നഴ്സുമാരുടെ വൻ റിക്രൂട്ട്മെന്റ്; 250 ഒഴിവുകൾ കേരളത്തിലെ നഴ്സിങ് ഉദ്യോഗാർത്ഥികൾക്ക് ജർമനിയിൽ...

Related Articles

Popular Categories

spot_imgspot_img