web analytics

മൂന്നാറിന് യൂറോപ്പിന്റെ ഭംഗി നൽകുന്ന ജക്കരന്ത മരങ്ങൾ ഓർമയാകുമോ….?

മൂന്നാറിന് യൂറോപ്പിന്റെ ഭംഗി നൽകുന്ന ജക്കരന്ത മരങ്ങൾ ഓർമയാകുമോ….?

മൂന്നാറിലെത്തുന്ന സഞ്ചാരികൾ പൂത്തു നിൽക്കുന്ന ജക്കരന്ത മരങ്ങളുടെ കാഴ്ച്ച മറക്കില്ല. മൂന്നാറിലെ കാഴ്ച്ചകളെ യൂറോപ്പിന്റെ സമാനതകളിലേക്ക് നയിക്കുന്നവയാണ് ജക്കരന്ത മരങ്ങൾ.

ഒട്ടേറെ കഥകളുടെ ഇതിവൃത്തമായും ജക്കരന്ത മരങ്ങൾ മനുഷ്യ മനസുകളിൽ ഇടം പിടിച്ചിട്ടുണ്ട്. എന്നാൽ ദേശീയപാതാ വികസനത്തിന്റെ ഭാഗമായി മൂന്നാറിലെ ജക്രാന്ത (നീലവാക) മരങ്ങൾ മുറിച്ചു നീക്കുന്നതിനെതിരെ പരാതി.

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന അനിമൽ ആൻഡ് നേച്ചർ എത്തിക്‌സ് കമ്മ്യൂണിറ്റി (എഎൻഇസി) സംഘടനയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

സംഘടനയുടെ നിയമ വിഭാഗത്തിന്റെ ചുമതയുള്ള അഡ്വ. ടി. എസ്. സന്തോഷാണ് പരാതിക്കാരൻ. വനംവകുപ്പ് മേധാവിയടക്കം ഡൽഹിയിലും തിരുവനന്തപുരത്തുള്ള ഉന്നത ഉദ്യോഗസ്ഥർക്കാണ് പരാതി നൽകിയിരിക്കുന്നത്.

മൂന്നാറിന് യൂറോപ്പിന്റെ ഭംഗി നൽകുന്ന ജക്കരന്ത മരങ്ങൾ ഓർമയാകുമോ….?

പള്ളിവാസൽ രണ്ടാംമൈലിനും മൂന്നാർ ഹെഡ് വർക്ക്‌സ് അണക്കെട്ടിനും ഇടയിലുള്ള റോഡ് കടന്നുപോകുന്നത് വനഭൂമിയിലൂടെയാണ്.

ദേശീയപാതാ വികസനത്തിന്റെ പേരിൽ ഈ ഭാഗത്തെ ജക്രാന്ത മരങ്ങൾ മുറിച്ചു നീക്കുന്നത് നിയമവിരുദ്ധമാണ്. ഈ മരങ്ങൾ മൂന്നാറിന്റെ സാംസ്‌കാരത്തിന്റെയും ജൈവവൈവിധ്യത്തിന്റെയും ഭാഗമാണ്.

നിയമപരമായ യാതൊരു അനുവാദവുമില്ലാതെയാണ് മരങ്ങൾ മുറിച്ചു നീക്കുന്നത്. മരങ്ങൾ മുറിക്കുന്നത് വനസംരക്ഷണ നിയമത്തിന്റെ ലംഘനമാണ്. ഇതിനെതിരെ കർശന നടപടി വേണമെന്നാണ് പരാതിയിൽ പറയുന്നത്.

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ പുനർനിർമാ ണത്തിന്റെ ഭാഗമായി പള്ളിവാസലിനും മൂന്നാർ ഹെഡ് വർക്ക്‌സ് ജങ്ഷനും ഇടയിലുള്ള ജക്രാന്ത മരങ്ങൾ മുറിച്ചു നീക്കാൻ തുടങ്ങിയിരുന്നു.

ഒരു നൂറ്റാണ്ട് മുമ്പ് ബ്രിട്ടീഷ് ഭരണകാലത്താണ് പള്ളിവാസലിലും മൂന്നാർ-മറയൂർ റോഡിലെ വാഗുവരയിലും ജക്രാന്ത മരങ്ങൾ വച്ചുപിടിപ്പിച്ചത്.

ഫെബ്രുവരിയോടെയാണ് മരങ്ങൾ പൂവിടുന്നത്. പൂക്കളുടെ നീല വസന്തം കാണാൻ നിരവധി വിനോദസഞ്ചാരികൾ എത്തുന്നതും പതിവാണ്.

spot_imgspot_img
spot_imgspot_img

Latest news

ഹോക്കി കളിക്കാൻ പോയി ‘പാത്രം കഴുകി’ പണ്ടാരമടങ്ങി; പാകിസ്ഥാൻ ടീം ഓസ്‌ട്രേലിയയിൽ പെരുവഴിയിൽ!

ഹോക്കി കളിക്കാൻ പോയി 'പാത്രം കഴുകി' പണ്ടാരമടങ്ങി; പാകിസ്ഥാൻ ടീം ഓസ്‌ട്രേലിയയിൽ...

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു, സംഭവം കരമനയിൽ

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു,...

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ സംസ്ഥാനത്ത്...

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ ജംഷഡ്പൂരിൽ പരിശോധനയ്ക്ക്

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ...

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര് പുറത്ത്

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര്...

Other news

ഇടുക്കിയിൽ ഒരു പ്രദേശമാകെ പടർന്നുപിടിച്ച് വയറിളക്ക രോഗങ്ങൾ; ജാഗ്രതയുമായി ആരോഗ്യ വകുപ്പ്

ഇടുക്കിയിൽ ഒരു പ്രദേശമാകെ പടർന്നുപിടിച്ച് വയറിളക്ക രോഗങ്ങൾഇടുക്കി കുമളിക്ക് സമീപം ചക്കുപള്ളം...

പണം പോയ ശേഷം സങ്കടപ്പെട്ടിട്ട് കാര്യമില്ല! കൊച്ചി മെട്രോയുടെ പേരിലുള്ള തൊഴിൽ തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടോ?

പണം പോയ ശേഷം സങ്കടപ്പെട്ടിട്ട് കാര്യമില്ല! കൊച്ചി മെട്രോയുടെ പേരിലുള്ള തൊഴിൽ...

ചിലർക്ക് ‘അടി’ കിട്ടും, ചിലർക്ക് ‘അലവൻസ്’ കിട്ടും; നിങ്ങളുടെ നക്ഷത്രം ഇന്ന് കലിപ്പിലാണോ?

ചിലർക്ക് 'അടി' കിട്ടും, ചിലർക്ക് 'അലവൻസ്' കിട്ടും; നിങ്ങളുടെ നക്ഷത്രം ഇന്ന്...

ആശുപത്രികളിൽ ‘പിഴവ്’ പതിവാകുന്നു; മന്ത്രി റിപ്പോർട്ട് ചോദിക്കുന്നു, ഫയലുകൾ കുന്നുകൂടുന്നു! ‘റിപ്പോർട്ടുകളുടെ’ കേരളം!

ആശുപത്രികളിൽ 'പിഴവ്' പതിവാകുന്നു; മന്ത്രി റിപ്പോർട്ട് ചോദിക്കുന്നു, ഫയലുകൾ കുന്നുകൂടുന്നു! 'റിപ്പോർട്ടുകളുടെ'...

33 കുട്ടികളെ പീഡിപ്പിച്ച് ദൃശ്യങ്ങൾ വിറ്റു: ദമ്പതികൾക്ക് വധശിക്ഷ

ലഖ്‌നൗ: ഉത്തർപ്രദേശിലെ ബന്ദയിൽ രാജ്യാന്തര തലത്തിൽ പ്രവർത്തിച്ചിരുന്ന വൻ പീഡന പരമ്പരയുടെ...

Related Articles

Popular Categories

spot_imgspot_img