web analytics

പോസ്റ്ററടിക്കാൻ വൈകിയതിന് പ്രസ് ഉടമയെ ഇടിച്ച് പഞ്ഞിക്കിട്ടു

3 പേർ അറസ്റ്റിൽ; സംഭവം കൊച്ചിയിൽ

പോസ്റ്ററടിക്കാൻ വൈകിയതിന് പ്രസ് ഉടമയെ ഇടിച്ച് പഞ്ഞിക്കിട്ടു

കൊച്ചി: പോസ്റ്റർ പ്രിന്റ് നൽകുന്നതിൽ താമസിച്ചെന്ന കാരണത്താൽ സ്വതന്ത്ര സ്ഥാനാർത്ഥിയുടെ അനുയായികൾ പ്രസ് ഉടമയെ ആക്രമിച്ച സംഭവത്തിൽ മൂന്ന് പേർക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തു.

25-ാം തീയതി രാത്രി എറണാകുളത്താണ് സംഭവം നടന്നത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചതിന് ശേഷമുള്ള കൊച്ചി സിറ്റി പൊലീസ് രജിസ്റ്റർ ചെയ്യുന്ന ആദ്യ കേസ് കൂടിയാണിത്.

കൊച്ചി കോർപ്പറേഷൻ തിരഞ്ഞെടുപ്പിനാണ് സ്വതന്ത്ര സ്ഥാനാർത്ഥി മത്സരിക്കുന്നത്. 25-ാം തീയതി രാവിലെ സ്ഥാനാർത്ഥിയും അനുയായികളും പ്രസിലേക്ക് എത്തി പോസ്റ്റർ പ്രിന്റിങ്ങിന് ഓർഡർ നൽകി, ആവശ്യമായ തുകയും അടച്ചു.

ഉച്ചയോടെ ഡിസൈൻ ഉറപ്പിച്ചതിന് ശേഷം ചില പോസ്റ്ററുകൾ പ്രസുടമ അടിച്ച് നൽകി.

വൈകുന്നേരം അണികൾ തിരിച്ചെത്തിയപ്പോൾ ഡിസൈനിൽ മാറ്റം വേണമെന്ന് ആവശ്യപ്പെട്ടു.

ഇതിനോടകം തന്നെ മുൻകൂട്ടി തീരുമാനിച്ച ക്വാണ്ടിറ്റിക്ക് ആവശ്യമായ സജ്ജീകരണങ്ങൾ പൂർത്തിയായിരുന്നതിനാൽ, അധിക ചെലവുണ്ടാകുമെന്ന് പ്രസുടമ അറിയിച്ചു.

ചെറിയ തുകകൂടി നൽകിയാൽ പരിഹരിക്കാമെന്ന് പറഞ്ഞതോടെ ഒത്തുതീർപ്പ് നടന്നു.

രാത്രി 11 മണിയോടെ കുറച്ച് പോസ്റ്ററുകൾ ലഭിക്കാമെന്ന വാഗ്ദാനം നൽകി അണികളെ മടക്കി അയച്ചു.

എന്നാൽ 11 മണിക്ക് എത്തുമ്പോൾ പ്രിന്റിംഗ് നടക്കുകയായിരുന്നു. പൂർത്തിയാകാൻ പുലർച്ചെ മൂന്ന് വരെ വേണ്ടിവരുമെന്ന അറിയിപ്പ് അണികൾക്ക് ഇഷ്ടമായില്ല.

ഇതിനെ തുടർന്ന് വാക്കുതർക്കം മർദ്ദനത്തിലേക്ക് മാറി. കമ്പ്യൂട്ടറിന് കേടുപാട് സംഭവിച്ചുവെന്നും ഏകദേശം 24,000 രൂപയുടെ നഷ്ടമുണ്ടായെന്നും പ്രസുടമ നൽകിയ പരാതിയിൽ പറയുന്നു.

English Summary

In Kochi, supporters of an independent candidate assaulted a printing press owner for delaying poster delivery. The incident occurred on the night of the 25th, and North Police have registered a case against three individuals — the first election-related case after the poll notification. The dispute began when the candidate’s supporters demanded design changes after printing preparations had already been completed. The disagreement escalated into an attack when the press owner informed them that the posters would only be ready by 3 a.m. Losses of about ₹24,000 were reported due to damage to equipment.

kochi-independent-candidate-supporters-attack-printing-press

Kochi, Election 2025, Independent Candidate, Printing Press Attack, Police Case, Kerala News, Ernakulam

spot_imgspot_img
spot_imgspot_img

Latest news

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

Other news

വെടിക്കെട്ടില്ലാതെ ഇത്തവണത്തെ തൃശൂർ പൂരം; കുടമാറ്റം 15 മിനിറ്റിൽ പൂർത്തിയാക്കും, ആചാരങ്ങളിൽ മാറ്റമില്ല

Thrissur: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ Thrissur Pooram...

പാമ്പുകടിയേറ്റ് 8 വയസുകാരൻ മരിച്ച സംഭവം: വീട് പൊളിച്ച് പരിശോധന നടത്തിയിട്ടും ഉറവിടം കണ്ടെത്താനായില്ല

പാമ്പുകടിയേറ്റ് 8 വയസുകാരൻ മരിച്ച സംഭവം: വീട് പൊളിച്ച് പരിശോധന നടത്തിയിട്ടും...

​’എന്തുകൊണ്ട് കൊടിക്കുന്നിൽ സുരേഷ് മുഖ്യമന്ത്രിയായിക്കൂടാ?’; കോൺഗ്രസിനെ വെല്ലുവിളിച്ച് ടി.പി. സെൻകുമാർ

​'എന്തുകൊണ്ട് കൊടിക്കുന്നിൽ സുരേഷ് മുഖ്യമന്ത്രിയായിക്കൂടാ?'; കോൺഗ്രസിനെ വെല്ലുവിളിച്ച് ടി.പി. സെൻകുമാർ തിരുവനന്തപുരം: കോൺഗ്രസിൽ...

ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് ബി. ഉണ്ണികൃഷ്ണൻ; രാജി വ്യക്തിപരമായ കാരണങ്ങളാലെന്ന് വിശദീകരണം

ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് ബി. ഉണ്ണികൃഷ്ണൻ; രാജി വ്യക്തിപരമായ...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

കേരളത്തിൽ ഉഷ്ണതരംഗ ഭീഷണി; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരളത്തിൽ ഉഷ്ണതരംഗ ഭീഷണി; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് Thiruvananthapuram: സംസ്ഥാനത്ത് കടുത്ത...

Related Articles

Popular Categories

spot_imgspot_img