web analytics

കുട്ടിക്കാനം മരിയൻ കോളേജിൽ ഏഴാമത് റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവൽ ആരംഭിച്ചു

കുട്ടിക്കാനം മരിയൻ കോളേജിൽ ഏഴാമത് റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവൽ ആരംഭിച്ചു

ജയരാജ് ഫൗണ്ടേഷനും ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷണൽ സർവീസ് സ്കീമും (എൻ. എസ്. എസ്. ) സംയുക്തമായി മരിയൻ കോളേജ് കമ്യൂണിക്കേഷൻ ആൻഡ് മീഡിയ സ്റ്റഡീസ് വിഭാഗത്തിന്റെയും എൻ എസ് എസ് യൂണിറ്റിന്റെയും നേതൃത്വത്തിൽ കുട്ടിക്കാനം മരിയൻ ഓട്ടോണമസ് കോളേജിൽ വച്ച് നടത്തുന്ന ഏഴാമത് റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവൽ ആരംഭിച്ചു.

എം. ജി. യൂണിവേഴ്സിറ്റി വൈസ് ചാൻസലർ, പ്രഫ. ഡോ. സി. ടി. അരവിന്ദകുമാർ വൃക്ഷത്തൈ നനച്ച് ഉദ്ഘാടനം ചെയ്തു.

എൻ. എസ്. എസ്. ഗീതത്തോടുകൂടി ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ പ്രഫ. ഡോ. അജിമോൻ ജോർജ് ഏവർക്കും സ്വാഗതം ആശംസിച്ചു.

പുതുതലമുറയിൽ നിന്നും അന്യമായിക്കൊണ്ടിരിക്കുന്ന പ്രകൃതി സ്നേഹവും പരിസ്ഥിതി സംരക്ഷണവും തിരികെ കൊണ്ടു വരുവാനുള്ള പരിശ്രമമാണ് ഇത്തരം ഫിലിം ഫെസ്റ്റിവൽ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പ്രമുഖ സിനിമ സംവിധായകൻ ജയരാജ് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

ഈ ചലച്ചിത്ര മേള സംഘടിപ്പിക്കാൻ വേദിയൊരുക്കിയ മരിയൻ കോളേജിനെയും മീഡിയ ഡിപ്പാർട്ട്മെന്റിനെയും എൻ. എസ്. എസ്. ടീമിനെയും അദ്ദേഹം അഭിനന്ദിച്ചു.

സമ്മേളനത്തിൽ മരിയൻ കോളേജ് മാനേജർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി.

സിനിമാതാരം ജോജി കെ.ജോൺ, ജൂറി ചെയർമാൻ കവിയൂർ ശിവപ്രസാദ്, എൻ. എസ്. എസ്. എംജി യൂണിവേഴ്സിറ്റി പ്രോഗ്രാം കോഡിനേറ്റർ ഇ. എൻ. ശിവദാസൻ,

എം.ജി. യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. റജി സക്കറിയ, പ്രൊഫ. പി. ഹരികൃഷ്ണൻ, മരിയൻ കോളേജ് മീഡിയ വിഭാഗം മേധാവി ഫാ. സോബി തോമസ്,

എൻ. എസ്. എസ്. സംസ്ഥാന ഓഫീസർ ഡോ. ദേവപ്രിയ, എൻ. എസ്. എസ്. റീജിയണൽ ഡയറക്ടർ ശ്രീ. വൈ എം ഉപ്പിൻ,

ബി സി ഐ നാഷണൽ കോർഡിനേറ്റർ ഡോ. സോമശേഖരൻ, പെരിയാർ ടൈഗർ റിസർവ് അസിസ്റ്റന്റ് ഫീൽഡ് ഡയറക്ടർ ലക്ഷ്മി ആർ., ബി സി ഐ സ്റ്റേറ്റ് കോർഡിനേറ്റർ ഡോ. അഭിലാഷ് ആർ,

എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർമാരായ ഹരി ആർ എസ്, ഡോ. ഷീല എസ്, മീനു പി തോമസ്, മീഡിയ ഡിപ്പാർട്മെന്റ് ഡയറക്ടർ പ്രഫ. എം വിജയകുമാർ, പ്രോഗ്രാം കോഓർഡിനേറ്റർ ഗിൽബർട്ട് എ ആർ എന്നിവർ പ്രസംഗിച്ചു.

സമ്മേളനത്തിൽ പ്രകൃതി പുരസ്കാരത്തിന് അർഹനായ മിസ്റ്റർ അബ്ദുൾ കരീമിനെ ആദരിക്കുകയും ഫെസ്റ്റിവൽ ബുക്ക് പ്രകാശനം നടത്തുകയും ചെയ്തു.

പ്രകൃതി, പരിസ്ഥിതി സംരക്ഷണം എന്നിവ മുഖ്യവിഷയമാക്കിയുള്ള സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്.

ചലച്ചിത്ര മേളയോടനുന്ധിച്ച് വിവിധ തരത്തിലുള്ള ക്യാമറകളുടെയും പ്രകൃതി ചിത്രങ്ങളുടെയും പ്രദർശനവും ഒരുക്കിയിട്ടുണ്ട്.

പ്രകൃതിയുമായി ഇഴചേർന്നുനിൽക്കുന്ന സൈലന്റ് വാലി, ബൈസൻ വാലി, കുറിഞ്ഞിമല, ചോലമല, നിള, പെരിയാർ എന്നീ പേരുകൾ നല്കിയ വേദികളിലായാണ് സിനിമ പ്രദർശനവും എക്സിബിഷനും നടക്കുക.

വിവിധ സ്ഥലങ്ങളിൽ നിന്നായി അഞ്ഞൂറിലധികം വിദ്യാർഥികൾ മേളയിൽ പങ്കെടുക്കുന്നു. രാജ്യാന്തര ചലച്ചിത്രങ്ങൾക്കൊപ്പം വിദ്യാർത്ഥികൾ നിർമിച്ച നൂറ്റി മുപ്പതിലധികം ഹ്രസ്വചിത്രങ്ങളുടെയും പ്രദർശനത്തിനു ശേഷം ശനിയാഴ്ച സമാപിക്കും.

spot_imgspot_img
spot_imgspot_img

Latest news

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ ‘അമർഷം’ പരസ്യമാക്കി മുതിർന്ന നേതാവ്!

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ 'അമർഷം' പരസ്യമാക്കി മുതിർന്ന...

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം തിരുവനന്തപുരം:...

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും വഴിമാറ്റുന്ന സമവാക്യങ്ങൾ

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും...

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും മരിച്ചു

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും...

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ്

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ് പത്തനംതിട്ട:നിയമസഭാ...

Other news

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം തിരുവനന്തപുരം:...

കേരളത്തിൽ കുത്തനെയിടിഞ്ഞ് സ്വർണ്ണവില; സ്വർണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം…!

കേരളത്തിൽ കുത്തനെയിടിഞ്ഞ് സ്വർണ്ണവില ഇറാൻ-ഇസ്രയേൽ സംഘർഷങ്ങളെത്തുടർന്ന് കുതിച്ചുയർന്ന സ്വർണ്ണവിലയിൽ സാധാരണക്കാർക്ക് ആശ്വാസകരമായ...

ഇന്ന് ബന്ധങ്ങൾക്കും സന്തോഷത്തിനും പ്രത്യേക പ്രാധാന്യമുള്ള ദിവസം…വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാൻ അവസരം നൽകുന്ന ഇന്നത്തെ നക്ഷത്രഫലം അറിയാം

ഇന്ന് ബന്ധങ്ങൾക്കും സന്തോഷത്തിനും പ്രത്യേക പ്രാധാന്യമുള്ള ദിവസം…വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാൻ അവസരം നൽകുന്ന...

ലഹരി ഒളിപ്പിച്ചത് വധുവിന്റെ വീട്ടിലെ മണിയറയിൽ…! തിരൂരിൽ നിക്കാഹ് കഴിഞ്ഞ നവവരൻ എം.ഡി.എം.എയുമായി അറസ്റ്റിൽ

നിക്കാഹ് കഴിഞ്ഞ നവവരൻ എം.ഡി.എം.എയുമായി അറസ്റ്റിൽ മലപ്പുറം ജില്ലയിലെ തിരൂരിൽ നിക്കാഹ്...

ബാരിക്കേഡുകൾ മറിച്ചിട്ട് ആരാധകർ; ചെന്നൈയിൽ വിജയ്‍യുടെ റാലിക്കിടെ അപകടം; യുവാവിന്റെ നില ഗുരുതരം, ആറുപേർക്ക് പരിക്ക്

വിജയ്‍യുടെ റാലിക്കിടെ അപകടം; ആറുപേർക്ക് പരിക്ക് തമിഴ്നാട് രാഷ്ട്രീയത്തിൽ സജീവസാന്നിധ്യമാകാൻ ശ്രമിക്കുന്ന നടൻ...

കട്ടപ്പനയിൽ വാഹനാപകടം: കാനഡയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ യുവാവ് മരിച്ചു

കാനഡയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ യുവാവ് മരിച്ചു ഇടുക്കി കട്ടപ്പനയിൽ കെ.എസ്.ആർ.ടി.സി...

Related Articles

Popular Categories

spot_imgspot_img