web analytics

1 ലക്ഷം ക്വട്ടേഷൻ സംഘത്തിലെ ഷിഹാബിന്, 2 ലക്ഷം എസ്.എ ബൈജുവിന്, 1 ലക്ഷം രമ്യക്ക്; പൊലീസുകാരനെ ഭീഷണിപ്പെടുത്തി 4 ലക്ഷം രൂപ തട്ടിയെടുത്ത സ്പാ ജീവനക്കാരി പിടിയിൽ

1 ലക്ഷം ക്വട്ടേഷൻ സംഘത്തിലെ ഷിഹാബിന്, 2 ലക്ഷം എസ്.എ ബൈജുവിന്, 1 ലക്ഷം രമ്യക്ക്; പൊലീസുകാരനെ ഭീഷണിപ്പെടുത്തി 4 ലക്ഷം രൂപ തട്ടിയെടുത്ത സ്പാ ജീവനക്കാരി പിടിയിൽ

കൊച്ചി: എറണാകുളം നഗരത്തിലെ ഒരു സ്‌പായിൽ എത്തിയ പൊലീസുകാരനെ ഭീഷണിപ്പെടുത്തി 4 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന ജീവനക്കാരി രമ്യ (39) പിടിയിൽ.

വൈക്കം സ്വദേശിനിയായ രമ്യയെ പാലാരിവട്ടം പൊലീസ് കഴിഞ്ഞ ദിവസമാണ് അറസ്റ്റുചെയ്തത്. കേസിലെ മൂന്നാം പ്രതിയാണ് ഇവർ.

സംഭവത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ പാലാരിവട്ടം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ കെ.കെ. ബൈജുവിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.

ഇയാളെ സംഭവത്തിനുശേഷം സസ്പെൻഡ് ചെയ്തിരുന്നു. തൈക്കൂടം–ചമ്പക്കര ഭാഗത്തെ ഒരു ലോഡ്ജിൽ ഒളിവിൽ കഴിയുന്നതിനിടയിലാണ് രമ്യയെ വൈകിട്ട് അഞ്ച് മണിയോടെ പൊലീസ് പിടികൂടിയത്.

ഈ മാസം 8-ന് വൈകിട്ട്, തിരുമല ദർശനത്തിന് എത്തിയ കൊച്ചി സിറ്റി എ.ആർ ക്യാമ്പിലെ പൊലീസുകാരനെയാണ് രമ്യയും എസ്.ഐ ബൈജുവും ചേർന്ന് സ്പായിൽ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പണം തട്ടിയത്.

തട്ടിയെടുത്ത 4 ലക്ഷം രൂപയിൽ 1 ലക്ഷം ക്വട്ടേഷൻ സംഘത്തിലെ ഷിഹാബിന്, 2 ലക്ഷം ബൈജുവിന്, 1 ലക്ഷം രമ്യയ്ക്കുമാണ് നൽകിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഷിഹാബിനെ ഇതിനോടകം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

English Summary

Police have arrested Ramya (39), a spa employee from Vaikom, who had been absconding in a case involving the extortion of ₹4 lakh from a police officer in Ernakulam. The incident took place on November 8 at a spa, where Ramya and Palarivattom station Grade SI K.K. Baiju allegedly threatened the visiting officer and extorted money. The extorted amount was shared between the accused. Another accused, Shihab, had already been arrested. SI Baiju, who was earlier suspended, is expected to be arrested soon.

kochi-spa-extortion-ramya-arrest

Kochi, Palarivattom, Spa Extortion, Police Officer, Ramya Arrest, SI Baiju, Kerala Crime

spot_imgspot_img
spot_imgspot_img

Latest news

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

Other news

അക്കാദമിക് ലോകത്ത് അപൂർവ്വ റെക്കോർഡ്; 40 പേരെ ‘ഡോക്ടറാക്കി’ ഡോ. എൻ. അജിത്കുമാർ!

അക്കാദമിക് ലോകത്ത് അപൂർവ്വ റെക്കോർഡ്; 40 പേരെ ‘ഡോക്ടറാക്കി’ ഡോ. എൻ....

രാജസ്ഥാനിൽ വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി; ഇന്ധന പ്രതിസന്ധിയിൽ ഇന്ത്യയ്ക്ക് വലിയ ലോട്ടറി!

രാജസ്ഥാനിൽ വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി; ഇന്ധന പ്രതിസന്ധിയിൽ ഇന്ത്യയ്ക്ക് വലിയ...

എടവപ്പാതി പടിവാതിൽക്കൽ; വരും മണിക്കൂറുകളിൽ അന്തരീക്ഷം മാറും; കേരളത്തിൽ കാലവർഷം എത്തുന്നതിന്റെ തത്സമയ വിവരങ്ങൾ! 

എടവപ്പാതി പടിവാതിൽക്കൽ; വരും മണിക്കൂറുകളിൽ അന്തരീക്ഷം മാറും; കേരളത്തിൽ കാലവർഷം എത്തുന്നതിന്റെ തത്സമയ...

Related Articles

Popular Categories

spot_imgspot_img