web analytics

ആനച്ചാലിൽ ലോറി കുടുങ്ങി; ഗതാഗതം തടസപ്പെട്ടതോടെ കുടുങ്ങി മൂന്നാറിലെത്തിയ സഞ്ചാരികളും

ആനച്ചാലിൽ ലോറി കുടുങ്ങി; കുടുങ്ങി മൂന്നാറിലെത്തിയ സഞ്ചാരികളും

മൂന്നാർ ആനച്ചാലിൽ കൊടുംവളവിൽ ലോറി കുടുങ്ങി ഗതാഗതം തടസ്സപ്പെട്ടു. ആനച്ചാൽ ടൗണിന് സമീപത്താണ് സംഭവം. ഭാരം കയറ്റി വന്ന ലോറി പെട്രോൾ പമ്പിന് സമീപത്തെ തിരക്കേറിയ ഭാഗത്ത് കുടുങ്ങുകയായിരുന്നു.

ഇതേ തുടർന്ന് ആനച്ചാൽ-മൂന്നാർ റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കുത്തനെയുള്ള കയറ്റത്തിലാണ് ലോറി കുടുങ്ങിയത്. പിന്നോട്ട് ഉരുളാതിരുന്നതുകൊണ്ട് വൻ അപകടം ഒഴിവായി.

ആനച്ചാലിൽ ലോറി കുടുങ്ങി; കുടുങ്ങി മൂന്നാറിലെത്തിയ സഞ്ചാരികളും

എങ്കിലും വിനോദ സഞ്ചാരികൾ ഉൽപ്പെടെയുള്ള യാത്രക്കാർ ഇതോടെ ബ്ലോക്കിൽ കുരുങ്ങി. പിന്നീട് ലോറി പാതയോരത്തേക്ക് നീക്കി ഒറ്റവരി ഗതാഗതം പുനസ്ഥാപിച്ചു.

മൂന്നാറിന്റെ പ്രവേശന കവാടമെന്ന് അറിയപ്പെടുന്ന ആനച്ചാലിൽ വലിയ ഗതാഗതക്കുരുക്ക് പതിവാണ്. ഇരുട്ടുകാനം-രണ്ടാംമൈൽ ബൈപ്പാസ് റോഡിലെ കൊടും വളവുകളാണ് ഗതാഗതക്കുരുക്കിന് പ്രധാനകാരണം.

മുപ്പത് വർഷത്തിലേറെയായി റോഡിന്റെ വീതി വർധിപ്പിച്ചിട്ടില്ല. നൂറുകണക്കിന് റിസോർട്ടുകളാണ് പ്രദേശത്തുള്ളത്. കൂടാതെ നിരവധി അമ്യൂസ്‌മെന്റ് പാർക്കുകളും മറ്റ് വിനോദോപാധികളുണ്ട്.

വിനോദസഞ്ചാരികളുടെത് ഉൾപ്പെടെ ആയിരക്കണക്കിന് വാഹനങ്ങളാണ് ദിവസേന പ്രദേശത്തുകൂടി കടന്നുപോകുന്നത്. ശങ്കുപ്പടി, ആനച്ചാൽ ടൗൺ, ആൽത്തറ ജങ്ഷൻ തുടങ്ങിയ ഭാഗങ്ങളിലാണ് ഏറ്റവും അധികം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്.

സീസൺ തുടങ്ങുന്നതോടെ പ്രശ്‌നം അതിരൂക്ഷമാകും. ഇരുട്ടുകാനം രണ്ടാംമൈൽ റോഡ് വീതി കൂട്ടി പുനർ നിർമിച്ചാൽ മാത്രമേ ഗതാഗതകുരുത്തിന് പരിഹാരമാകൂ. നിരന്തരമായി ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തിൽ നടപടിയുണ്ടായിട്ടില്ല.

spot_imgspot_img
spot_imgspot_img

Latest news

”കൈ”പിടിച്ച് ഐഷാ പോറ്റി

''കൈ''പിടിച്ച് ഐഷാ പോറ്റി തിരുവനന്തപുരം: മുൻ സിപിഎം എംഎൽഎ ഐഷാ പോറ്റി കോൺഗ്രസിൽ...

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന് എഴുതിയ ട്രോഫിയുമായി യുവമോർച്ച പ്രവർത്തകർ

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന്...

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു തിരുവനന്തപുരം: സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന്...

Other news

‘അവനൊപ്പം’; പ്രതിസന്ധി നേരിടാൻ ‘അതിജീവിതന്’ മനക്കരുത്ത് ഉണ്ടാകട്ടെ… രാഹുൽ മാങ്കൂട്ടത്തിലിനെ പരസ്യമായി പിന്തുണച്ച് ശ്രീനാദേവി കുഞ്ഞമ്മ

‘അവനൊപ്പം’; പ്രതിസന്ധി നേരിടാൻ ‘അതിജീവിതന്’ മനക്കരുത്ത് ഉണ്ടാകട്ടെ… രാഹുൽ മാങ്കൂട്ടത്തിലിനെ പരസ്യമായി...

പുഴയോരത്തെ പൊന്തക്കാട്ടിലൂടെ ഒരു കിലോമീറ്ററോളം ഓടിയ ശേഷം ആറ്റിലേക്ക് ചാടി, കുത്തൊഴുക്കിൽപ്പെട്ട ബാലന് രക്ഷകനായി യുവാവ്

പുഴയോരത്തെ പൊന്തക്കാട്ടിലൂടെ ഒരു കിലോമീറ്ററോളം ഓടിയ ശേഷം ആറ്റിലേക്ക് ചാടി, കുത്തൊഴുക്കിൽപ്പെട്ട...

‘കേരള’ വേണ്ട; കേരളം എന്നാക്കണം: പ്രധാനമന്ത്രിക്ക് കത്തയച്ച് രാജീവ് ചന്ദ്രശേഖർ

‘കേരള’ വേണ്ട; കേരളം എന്നാക്കണം: പ്രധാനമന്ത്രിക്ക് കത്തയച്ച് രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരം: സംസ്ഥാനത്തിന്റെ...

മൂന്ന് തദ്ദേശ വാർഡുകളിലെ വോട്ടെണ്ണൽ ഇന്ന്; ബിജെപിക്ക് നിർണായകം

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിന്റെ കണ്ണും കാതും ഇന്ന് വിഴിഞ്ഞത്തേക്കും മറ്റ് രണ്ട്...

മകരവിളക്ക്: ഇടുക്കിയിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

മകരവിളക്ക്: ഇടുക്കിയിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയിൽ...

സ്കൂൾ വിട്ട് മടങ്ങുന്നതിനിടെ ലോറി ഇടിച്ച് രണ്ട് വിദ്യാർത്ഥിനികൾക്ക് പരിക്ക്

സ്കൂൾ വിട്ട് മടങ്ങുന്നതിനിടെ ലോറി ഇടിച്ച് രണ്ട് വിദ്യാർത്ഥിനികൾക്ക് പരിക്ക് കൽപ്പറ്റ: വയനാട്...

Related Articles

Popular Categories

spot_imgspot_img