web analytics

വിവാഹമോചനം വേണമെന്ന് ഭർത്താവ്

ഉദ്ധാരണക്കുറവുണ്ടാക്കിയത് ഭാര്യയുടെ നായ സ്നേഹം;

വിവാഹമോചനം വേണമെന്ന് ഭർത്താവ്

അഹമ്മദാബാദ്∙ തെരുവ് നായ്ക്കളെ വീട്ടിലേക്ക് കൊണ്ടുവന്നതിനെ തുടർന്ന് വിവാഹബന്ധം തകർന്നതായാരോപിച്ച് ഭർത്താവ് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു.

അഹമ്മദാബാദ് സ്വദേശിയായ 41 കാരനാണ് ഗുജറാത്ത് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.

ഭാര്യ തെരുവ് നായ്ക്കളോടുള്ള അതിയായ സ്നേഹം മൂലം താൻ അവഹേളനവും മാനസിക സമ്മർദ്ദവും അനുഭവിച്ചുവെന്നും അത് ഉദ്ധാരണക്കുറവിലേക്കും നയിച്ചുവെന്നുമാണ് ഭർത്താവിന്റെ ആരോപണം.

2006ലാണ് ദമ്പതികൾ വിവാഹിതരായത്. വിവാഹശേഷം ഭാര്യ തെരുവ് നായകളെ വീട്ടിലേക്ക് കൊണ്ടുവരാൻ തുടങ്ങിയതോടെ തർക്കങ്ങൾ രൂക്ഷമായി.

നായ്ക്കളെ പരിചരിക്കാനും പാചകം ചെയ്യാനുമെല്ലാം ഭർത്താവിനെ നിർബന്ധിച്ചുവെന്നും കിടക്കയിൽ ഉറങ്ങുന്നതിനിടെ നായ കടിച്ചതായും അയൽക്കാർ തന്നെ പരിഹസിച്ചുവെന്നും ഹർജിയിൽ പറയുന്നു.

2017ൽ ഭർത്താവ് അഹമ്മദാബാദ് കുടുംബ കോടതിയിൽ വിവാഹമോചനം ആവശ്യപ്പെട്ട് ഹർജി നൽകിയെങ്കിലും 2024 ഫെബ്രുവരിയിൽ കോടതി അത് തള്ളിക്കളഞ്ഞു.

വിവാഹബന്ധം പൂർണമായും തകർന്നുവെന്നും 15 ലക്ഷം രൂപ ജീവനാംശം നൽകാമെന്നും കാണിച്ച് ഭർത്താവ് ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു.

ഭാര്യ തെരുവുനായ്ക്കളെ വീട്ടിലേക്ക് കൊണ്ടുവന്നത് വിവാഹ ബന്ധത്തിന് വിലങ്ങുതടിയായെന്ന് ചൂണ്ടിക്കാണിച്ച് വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ്.

അഹമ്മദാബാദ് സ്വദേശിയായ 41 കാരനാണ് വിവാഹമോചനം ആവശ്യപ്പെട്ട് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്.

തെരുവ് നായ്ക്കളോടുളള ഭാര്യയുടെ സ്നേഹം കാരണം തനിക്ക് അവഹേളനം സംഭവിച്ചെന്നും ഇത് സമ്മർദത്തിലേക്കും പിന്നീട് ഉദ്ദാരണക്കുറവിലേക്കും വഴിതെളിച്ചെന്നും വിവാഹമോചന ഹർജിയിൽ ഭർത്താവ് ചൂണ്ടിക്കാട്ടി.

2006ലാണ് ദമ്പതികൾ വിവാഹിതരായത്. ഭാര്യ ഒരു തെരുവു നായയെ അവരുടെ ഫ്ലാറ്റിലേക്ക് കൊണ്ടുവന്നതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചതെന്നും ഹർജിയിൽ പറയുന്നു.

പിന്നീട് കൂടുതൽ തെരുവു നായകളെ ഭാര്യ ഫ്ലാറ്റിലേക്ക് കൊണ്ടുവന്നു. പിന്നാലെ പാചകം ചെയ്യാനും നായ്ക്കളെ വൃത്തിയാക്കാനും അവയെ പരിപാലിക്കാനും ഭാര്യ ഭർത്താവിനെ നിർബന്ധിച്ചു.

കിടക്കയിൽ ഉറങ്ങുന്നതിനിടെ ഒരു നായ തന്നെ കടിച്ചുവെന്നും നായ്ക്കള്‍ കാരണം അയൽക്കാർ തങ്ങൾക്കെതിരെ തിരിഞ്ഞുവെന്നും ഭർത്താവ് പറയുന്നു.

സമ്മർദ്ദം പിന്നീട് ഉദ്ധാരണക്കുറവിന് കാരണമായെന്നും ഭർത്താവ് ആരോപിക്കുന്നു.

ഭാര്യ തന്നെ ഉപദ്രവിക്കുന്നത് തുടർന്നതോടെ 2017ൽ അഹമ്മദാബാദ് കുടുംബ കോടതിയിൽ വിവാഹമോചന കേസ് ഫയൽ ചെയ്തു.

2024 ഫെബ്രുവരിയിൽ കുടുംബ കോടതി ഹർജി തള്ളിക്കളഞ്ഞു, എന്നാൽ വിവാഹബന്ധം വീണ്ടെടുക്കാനാകാത്തവിധം തകർന്നുവെന്നും 15 ലക്ഷം രൂപ ജീവനാംശം നൽകാമെന്നും കാണിച്ച് ഭർത്താവ് അപ്പീൽ നൽകുകയായിരുന്നു.

English Summary:

Ahmedabad: A 41-year-old man from Ahmedabad has approached the Gujarat High Court seeking divorce, claiming that his wife’s excessive love for stray dogs ruined their marriage. According to the husband, his wife brought several stray dogs into their flat, forcing him to clean and care for them, which caused humiliation, stress, and eventually led to erectile dysfunction. The couple, married in 2006, faced growing disputes over the issue. The family court had rejected his divorce plea in February 2024, but the husband has now appealed, offering ₹15 lakh as alimony, saying the marriage has irretrievably broken down.

spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

ഇഞ്ചിത്തോട്ടത്തിൽ നരകയാതന; മലയാളികൾ ഉൾപ്പെടെ 18 പേർക്ക് അടിമപ്പണി; ഷെഡിൽ പൂട്ടിയിട്ടും ക്രൂരമായി മർദ്ദിച്ചും പീഡനം; ഒടുവിൽ മോചനം!

ഇഞ്ചിത്തോട്ടത്തിൽ നരകയാതന; മലയാളികൾ ഉൾപ്പെടെ 18 പേർക്ക് അടിമപ്പണി. ഷെഡിൽ പൂട്ടിയിട്ടും...

കാണാതായ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കാണാതായ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി കോഴിക്കോട്: കഴിഞ്ഞ ദിവസം കാണാതായ...

ഇളനീരും ലാക്ടജനും; കാടിന്റെ കാവലിൽ വിഷ്ണു വളരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ അമ്മയെത്തിയില്ലെങ്കിൽ ആനത്താവളത്തിലേക്ക്

ഇളനീരും ലാക്ടജനും; കാടിന്റെ കാവലിൽ വിഷ്ണു വളരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ അമ്മയെത്തിയില്ലെങ്കിൽ ആനത്താവളത്തിലേക്ക് അട്ടപ്പാടി:...

ചൂടിൽ വലഞ്ഞ് നാട്; ഇടുക്കിയും വയനാടും ഒഴികെ എല്ലായിടത്തും യെല്ലോ അലർട്ട്

ചൂടിൽ വലഞ്ഞ് നാട്; ഇടുക്കിയും വയനാടും ഒഴികെ എല്ലായിടത്തും യെല്ലോ അലർട്ട് തിരുവനന്തപുരം:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

ഒറ്റുകാരൻ എന്ന വിളിപ്പേര് കൊലപാതകത്തിൽ കലാശിച്ചോ? അച്ഛനും മക്കളും അറസ്റ്റിൽ

ഒറ്റുകാരൻ എന്ന വിളിപ്പേര് കൊലപാതകത്തിൽ കലാശിച്ചോ? അച്ഛനും മക്കളും അറസ്റ്റിൽ തൃശൂർ: മാടക്കത്തറയിൽ യുവാവ്...

Related Articles

Popular Categories

spot_imgspot_img