ഡല്‍ഹി സ്ഫോടനം: 13 മരണം; ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, ‘കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം’
ഡല്‍ഹി: റെഡ്ഫോർട്ടിന് സമീപം ഉണ്ടായ കാർ ബോംബ് സ്ഫോടനം തലസ്ഥാനത്തെ നടുക്കി. രാത്രി 6.55 ഓടെയാണ് ഡല്‍ഹി ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഒന്നാം ഗേറ്റിന് സമീപം സ്ഫോടനം ഉണ്ടായത്.
ഐ20 കാർ പൊട്ടിത്തെറിക്കുകയായിരുന്നു. 13 പേർ മരിച്ചു, 30-ഓളം പേർക്ക് പരിക്കേറ്റു.
സമീപത്തുണ്ടായിരുന്ന നിരവധി വാഹനങ്ങൾക്കും തീപിടിച്ചു. ഒരാൾ കസ്റ്റഡിയിലായതായി പോലീസ് സ്ഥിരീകരിച്ചു.
സംഭവത്തെത്തുടർന്ന് ഡല്‍ഹിയിലും അയൽ സംസ്ഥാനങ്ങളിലും അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
സ്‌ഫോടനഭീതിയോടെ കേരളം: ഡിജിപിയുടെ അടിയന്തര ജാഗ്രതാ നിർദ്ദേശം
“ഈ ഹീനകൃത്യത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം”: പിണറായി വിജയൻ
മുഖ്യമന്ത്രി പിണറായി വിജയൻ സ്ഫോടനത്തെ ശക്തമായി അപലപിച്ചു. “ഡല്‍ഹിയിലെ ജനങ്ങളോടൊപ്പം കേരളം നിലകൊള്ളുന്നു. ഈ ഭീരുത്വം നിറഞ്ഞ പ്രവൃത്തി രാജ്യത്തിത്തിനും ജനങ്ങള്‍ക്കും നേരെയുള്ള ആക്രമണമാണ്,” മുഖ്യമന്ത്രി X-ൽ കുറിച്ചു.
“ദുഃഖകരമായ സംഭവം; പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ”: പ്രധാനമന്ത്രി നരേന്ദ്ര മോദി
“പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ,” പ്രധാനമന്ത്രി നരേന്ദ്ര മോദി ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി.
ആഭ്യന്തര മന്ത്രി അമിത് ഷായുമായി സംസാരിച്ച് സാഹചര്യം വിലയിരുത്തിയെന്നും സ്ഫോടനബാധിതർക്കുള്ള എല്ലാ സഹായവും ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അമിത് ഷാ സ്ഥലത്ത്:
അമിത് ഷാ ഡല്‍ഹിയിലെ സ്ഫോടനസ്ഥലത്ത് നേരിട്ടെത്തി. “വിശദമായ പരിശോധന നടക്കുന്നു; എൻഐഎ അടക്കം എല്ലാ അന്വേഷണ ഏജൻസികളും സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്,” പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ച അദ്ദേഹം പറഞ്ഞു.
പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും കുറ്റവാളികളെ വിടില്ലെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
ഭീകരാക്രമണമെന്ന സൂചന; ഉന്നത വൃത്തങ്ങൾ സ്ഥിരീകരണം കാത്തിരിക്കുന്നു
ഉന്നത അന്വേഷണ ഏജൻസികൾ സ്ഫോടനം ഭീകരാക്രമണമാകാമെന്ന് സൂചന നൽകി.
കാറിനുള്ളിൽ ഒന്നിലധികം പേർ ഉണ്ടായിരുന്നുവെന്ന് തെളിവുകൾ സൂചിപ്പിക്കുന്നു.
ഉപയോഗിച്ച വാഹനം പുതിയത് ആയിരിക്കാമെന്നും സംശയമുണ്ട്. എന്നാൽ അത് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
ഡല്‍ഹി മുഴുവൻ അതീവ ജാഗ്രതയിൽ; അയൽ സംസ്ഥാനങ്ങൾക്കും മുന്നറിയിപ്പ്
നിരവധി വാഹനങ്ങൾ പൊളിഞ്ഞതോടൊപ്പം തീപിടിത്തം വ്യാപിക്കുകയും ഗതാഗതം താൽക്കാലികമായി നിലച്ചുകയും ചെയ്തു.
മരണസംഖ്യ ഉയരുന്നതിനാൽ ആശുപത്രികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
അന്വേഷണ ഏജൻസികൾ സംയുക്തമായി പ്രവർത്തിക്കുകയാണെന്നും കുറ്റവാളികളെ ഉടൻ കണ്ടെത്തുമെന്നും അധികൃതർ വ്യക്തമാക്കി.
English Summary:
A powerful car bomb explosion near Delhi’s Red Fort killed 13 people and injured over 30, prompting strong condemnation from Kerala Chief Minister Pinarayi Vijayan and Prime Minister Narendra Modi. Pinarayi called it a cowardly act against the nation, urging strict legal action, while Modi expressed condolences and assured full support for victims. Home Minister Amit Shah visited the site, confirming that an i20 car was involved. Investigations by NIA and Delhi Police suggest possible terrorist involvement, with one person in custody.









