web analytics

പിഎസ്‌സി പരീക്ഷകൾ മാറ്റി; തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടർന്ന് തീരുമാനം

തിരുവനന്തപുരം: ഡിസംബർ 8 മുതൽ 12 വരെ നിശ്ചയിച്ചിരുന്ന കേരള പി‌എസ്‌സി പരീക്ഷകൾ മാറ്റിവെച്ചതായി പബ്ലിക് സർവീസ് കമ്മീഷൻ പ്രഖ്യാപിച്ചു.

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികൾ പുറത്തുവന്നതിനെ തുടർന്ന് ആണ് ഈ തീരുമാനം.

മാറ്റിവെച്ച പരീക്ഷകൾ 2026 ഫെബ്രുവരിയിലാകും നടക്കുക. കൃത്യമായ തീയതികൾ പിന്നീട് അറിയിക്കുമെന്ന് പി‌എസ്‌സി അറിയിച്ചു.

രണ്ട് ഘട്ടമായി തദ്ദേശ തെരഞ്ഞെടുപ്പ്

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് ഡിസംബർ 9, 11 തീയതികളിലാണ് രണ്ട് ഘട്ടങ്ങളായി വോട്ടെടുപ്പ്.

തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിൽ ഡിസംബർ 9-ന് വോട്ടെടുപ്പ് നടക്കും.

തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിൽ ഡിസംബർ 11-നാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ ഡിസംബർ 13-ന് ശനിയാഴ്ച നടത്തും.തീയതികൾ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.

മട്ടന്നൂർ നഗരസഭ ഒഴികെയുള്ള മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കും.മട്ടന്നൂരിലെ ഭരണ കാലാവധി അവസാനിച്ചിട്ടില്ലാത്തതിനാലാണ് ഈ ഇളവ്.

വോട്ടർമാരുടെ എണ്ണം — രേഖകൾ ഇങ്ങനെ

രാജ്യത്ത് 1200 തദ്ദേശ സ്ഥാപനങ്ങളുണ്ടെങ്കിലും, 1199 എണ്ണത്തിലേക്ക് മാത്രമാണ് ഇത്തവണ തെരഞ്ഞെടുപ്പ്.

ഗ്രാമ പഞ്ചായത്തുകൾ, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നിവയിലായി ആകെ 23,576 വാർഡുകളിലാണ് തെരഞ്ഞെടുപ്പ്. ഓരോ വാർഡും ഓരോ നിയോജക മണ്ഡലമായി കണക്കാക്കപ്പെടും.

അതെന്നാ…മട്ടന്നൂര് കേരളത്തിലല്ലെ; വോട്ടെടുപ്പ് പ്രഖ്യാപിച്ചപ്പോൾ ഈ മുനിസിപ്പാലിറ്റിയെ മാത്രം ഒഴിവാക്കാൻ കാരണം ഇതാണ്

തിരഞ്ഞെടുപ്പ് ഘടന

ഗ്രാമപഞ്ചായത്ത് 941 (17,337 വാർഡുകൾ) ,ബ്ലോക്ക് പഞ്ചായത്ത് 152 (2,267 വാർഡുകൾ) ,ജില്ലാ പഞ്ചായത്ത് 14 (346 വാർഡുകൾ)

മുനിസിപ്പാലിറ്റികൾ 86 (3,205 വാർഡുകൾ), കോർപ്പറേഷനുകൾ 6 (421 വാർഡുകൾ)

സംസ്ഥാനത്ത് ആകെ 2,84,30,761 പേർ വോട്ടർമാരായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 1,34,12,470 പേർ പുരുഷൻമാർ,

1,50,18,010 പേർ സ്ത്രീകൾ, 281 ട്രാൻസ്‌ജെൻഡർ വോട്ടർമാരുമാണ്. പ്രവാസി വോട്ടർമാർ 2,841 പേർ പട്ടികയിലുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പ് മൂലം പിഎസ്‌സി പരീക്ഷകൾ മാറ്റിയതോടെ പരീക്ഷാർത്ഥികൾക്ക് കൂടുതൽ തയ്യാറെടുപ്പ് സമയം ലഭിക്കുന്നുവെന്നത് ആശ്വാസകരമാണ്.

English Summary

Elections will be held in two phases on December 9 and 11, and vote counting on December 13.

spot_imgspot_img
spot_imgspot_img

Latest news

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ മലപ്പുറം:...

Other news

ഇഷാനും ഹർദിക്കും തകർത്താടി; ട്വന്റി-20 ലോകകപ്പിൽ നമീബിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 93 റൺസിന്റെ കൂറ്റൻ ജയം

ട്വന്റി-20 ലോകകപ്പിൽ നമീബിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 93 റൺസിന്റെ കൂറ്റൻ ജയം ട്വന്റി-20...

പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ കാര്യങ്ങൾ തീർപ്പാക്കുന്ന പ്രണയകാലമാണ്…കാമുകന്റെ ടീനേജ് സുഹൃത്തിനെ വെടിവച്ച് കൊലപ്പെടുത്തി യുവതി

പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ കാര്യങ്ങൾ തീർപ്പാക്കുന്ന പ്രണയകാലമാണ്…കാമുകന്റെ ടീനേജ് സുഹൃത്തിനെ വെടിവച്ച്...

സ്കൂളുകളിൽ ഇനി അടിമുടി മാറ്റം! വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നിർബന്ധം; ബാലാവകാശ കമ്മീഷന്റെ ഉത്തരവ്

തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ട് സംസ്ഥാന ബാലാവകാശ...

വി​വാ​ഹ​ത്തി​ന് മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം; വ​നി​ത കോ​ൺ​സ്റ്റ​ബി​ൾ കു​റ്റ​വാ​ളി​യോ​ടൊ​പ്പം ഒ​ളി​ച്ചോ​ടി‌

വി​വാ​ഹ​ത്തി​ന് മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം; വ​നി​ത കോ​ൺ​സ്റ്റ​ബി​ൾ കു​റ്റ​വാ​ളി​യോ​ടൊ​പ്പം ഒ​ളി​ച്ചോ​ടി‌ ലഖ്നോ ∙ സഹപ്രവർത്തകനുമായുള്ള...

Related Articles

Popular Categories

spot_imgspot_img