web analytics

പഞ്ചായത്തുകളില്‍ 25,000 രൂപ, കോര്‍പ്പറേഷനില്‍ ഒന്നര ലക്ഷം വരെ; ചെലവഴിക്കാവുന്ന തുക

പഞ്ചായത്തുകളില്‍ 25,000 രൂപ, കോര്‍പ്പറേഷനില്‍ ഒന്നര ലക്ഷം വരെ; ചെലവഴിക്കാവുന്ന തുക

തിരുവനന്തപുരം: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം നവംബർ 14ന് പുറപ്പെടുവിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. ഇതേ ദിവസം തന്നെ അന്തിമ വോട്ടർ പട്ടികയും പ്രസിദ്ധീകരിക്കും.

നാമനിർദ്ദേശ പത്രിക നവംബർ 21 (വെള്ളി) വരെ സമർപ്പിക്കാം. സൂക്ഷ്മ പരിശോധന 22ന്, പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 24 നവംബർ. വിജ്ഞാപനം പുറത്തിറങ്ങുന്ന ദിവസം മുതൽ പത്രിക സമർപ്പിക്കാനാകും.

സ്ഥാനാർത്ഥികളുടെ ചെലവ് പരിധി

ഗ്രാമപഞ്ചായത്ത്: ₹25,000

ബ്ലോക്ക് പഞ്ചായത്ത്/മുനിസിപ്പാലിറ്റി: ₹75,000

ജില്ലാ പഞ്ചായത്ത്/കോർപ്പറേഷൻ: ₹1,50,000

ഫലപ്രഖ്യാപനത്തിന് ശേഷം 30 ദിവസത്തിനകം ചെലവ് കണക്ക് തദ്ദേശസ്ഥാപന സെക്രട്ടറിക്ക് സമർപ്പിക്കണം. പരിധിയിൽ കൂടുതൽ ചെലവഴിക്കുന്നവരെയും കണക്ക് സമർപ്പിക്കാത്തവരെയും അയോഗ്യരാക്കും. ഈ അയോഗ്യത 5 വർഷത്തേക്ക് തുടരുമെന്ന് കമ്മീഷൻ വ്യക്തമാക്കി.

സംസ്ഥാനത്ത് ആകെ 33746 പോളിങ് സ്റ്റേഷനുകളായിരിക്കും ഉണ്ടാകുക. 1,37,922 ബാലറ്റ് യൂണിറ്റുകളാണ് തെരഞ്ഞെടുപ്പിനായി സജ്ജമാക്കിയിട്ടുള്ളത്. 50691 കണ്‍ട്രോള്‍ യൂണിറ്റുകളുമുണ്ടാകും.

1249 റിട്ടേണിങ് ഓഫീസര്‍മാരായിക്കും വോട്ടെടുപ്പിനായി ഉണ്ടാകുക. ആകെ 1.80 ലക്ഷം ഉദ്യോഗസ്ഥരെയായിരിക്കും വോട്ടെടുപ്പിനായി നിയോഗിക്കുക. സുരക്ഷക്കായി 70,000 പൊലീസുകാരെയും നിയോഗിക്കും.

ആര്‍ട്ടിഫിഷ്യൽ ഇന്‍റലിജന്‍സ് ഉപയോഗിച്ചുള്ള ദുരുപയോഗം തടയാനുള്ള നടപടിയുണ്ടാകും. ആകെ 2.50 ലക്ഷം ഉദ്യോഗസ്ഥരായിരിക്കും തെരഞ്ഞെടുപ്പ് നടത്തുന്നതിനായി ഉണ്ടാകുക.

വോട്ടെടുപ്പ് രണ്ട് ഘട്ടം

ഡിസംബർ 9 (ചൊവ്വ): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

ഡിസംബർ 11 (വ്യാഴം): തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

വോട്ടെണ്ണൽ: ഡിസംബർ 13 (ശനി)

തിരഞ്ഞെടുപ്പ് സജ്ജീകരണങ്ങൾ

പോളിങ് സ്റ്റേഷനുകൾ: 33,746

ബാലറ്റ് യൂണിറ്റുകൾ: 1,37,922

കൺട്രോൾ യൂണിറ്റുകൾ: 50,691

റിട്ടേണിങ് ഓഫീസർമാർ: 1,249

ജീവനക്കാർ: 1.80 ലക്ഷം

സുരക്ഷാ പൊലീസ്: 70,000

ആകെ വിന്യസിക്കുന്നവർ: 2.50 ലക്ഷം

AI സാങ്കേതിക ദുരുപയോഗം തടയാൻ പ്രത്യേക സംവിധാനം

പ്രചാരണ നിയന്ത്രണങ്ങൾ

വാഹനപ്രചാരണത്തിനും ഉച്ചഭാഷിണിക്കും അനുമതി നിർബന്ധം

രാത്രി 10 മുതൽ രാവിലെ 6 വരെ ഉച്ചഭാഷിണി നിരോധനം

ശബ്ദപരിധി നിയമപ്രകാരം പാലിക്കണം

48 മണിക്കൂർ മുൻപും വോട്ടെണ്ണൽ ദിവസവും മദ്യനിരോധനം

എല്ലാ രാഷ്ട്രീയ പാർട്ടികളും മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണം

English Summary

The Kerala State Election Commission announced that the local body election notification will be issued on November 14, along with the final voter list

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img