web analytics

കാന്തല്ലൂരിന്റെ കാർഷിക മേഖലയ്ക്ക് കുതിപ്പേകാൻ പട്ടിശ്ശേരി ഡാം യാഥാർഥ്യമാകുന്നു

കാന്തല്ലൂരിന്റെ കാർഷിക മേഖലയ്ക്ക് കുതിപ്പേകാൻ പട്ടിശ്ശേരി ഡാം യാഥാർഥ്യമാകുന്നു

ശീതകാല പച്ചക്കറിക്ക് പേരുകേട്ട ഇടുക്കി മറയൂരിൽ കർഷകർക്കായി ഒരു ഡാം കൂടി നിർമാണം പൂർത്തിയാകുന്നു.

അഞ്ചു നാടിന്റെ വികസന സ്വപ്നങ്ങളിൽ വലിയ കുതിപ്പ് രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്ന പട്ടിശ്ശേരി ഡാമിന്റെ ഉദ്ഘാടനം 2025 ഫെബ്രുവരി മാസത്തിൽ നടക്കും.

കട്ടപ്പനയിൽ നടന്ന വിഷൻ 2031 ൽ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യനാണ് ഇക്കാര്യം വ്യക്തമാക്കിയത്.


2014 ൽ നിർമ്മാണം ആരംഭിച്ച കാന്തല്ലൂർ പഞ്ചായത്തിലെ പട്ടിശ്ശേരി ഡാമിന്റെ നിർമ്മാണം 11 വർഷങ്ങൾക്ക് ശേഷം അന്തിമഘട്ടത്തിലായി.

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ തറക്കല്ലിട്ട ഡാമിന്റെ നിർമ്മാണം പലവിധ കാരണങ്ങളാൽ നീണ്ടു പോവുകയായിരുന്നു.

സാങ്കേതിക കാരണങ്ങൾ കൂടാതെ കോവിഡ്, കരാറുകാരൻ കരാർ തുക പുതുക്കുവാനായി കോടതിയെ സമീപച്ചത്.

കാന്തല്ലൂരിന്റെ കാർഷിക മേഖലയ്ക്ക് കുതിപ്പേകാൻ പട്ടിശ്ശേരി ഡാം യാഥാർഥ്യമാകുന്നു

ഡാമിന്റെ വൃഷ്ടിപ്രദേശത്ത് താമസിച്ചു വന്നിരുന്ന കുടുംബങ്ങളെ മാറ്റിപാർപ്പിക്കൽ, തമിഴ്‌നാട്ടിൽ നിന്നും സിമിന്റ്, മെറ്റിൽ അടക്കമുള്ള നിർമ്മാണ സാമഗ്രികൾ കൊണ്ടുവരുവാനുള്ള തടസ്സം തുടങ്ങി നിരവധി കാരണങ്ങളാണ് ഡാമിന്റെ നിർമ്മാണം നീണ്ടു പോകുന്നതിന് കാരണമായത്.

പഴയ ചെറിയ പട്ടിശ്ശേരി ഡാം പൊളിച്ചു കളഞ്ഞ് 140 മീറ്റർ നീളത്തിലും 33 മീറ്റർ ഉയരത്തിലുമാണ് പുതിയ ഡാം നിർമ്മിച്ചത്.

കോയമ്പത്തൂരിൽ പെൺകുട്ടി നേരിട്ടത് സമാനതകളില്ലാത്ത പീഡനം

2014 നവംബറിലാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഡാമിന്റെ തറക്കല്ലിട്ടത്.ഇടുക്കി ഡാമിലെ സാങ്കേതിക വിദ്യയാണ് പട്ടിശ്ശേരി ഡാമിന്റെ നിർമ്മാണത്തിലും ഉപയോഗിക്കുന്നത്.

ഇതിനാവശ്യമായ സെൻസർ അടക്കമുള്ള ഉപകരണങ്ങൾ ( ഇൻസ്ട്രുമെന്റേഷൻ) ഹൈദരബാദിൽ നിന്നുമാണ് എത്തിച്ചത്. 60.35 കോടി രൂപയാണ് ഡാമിന്റെ നിർമ്മാണത്തിനായി ചിലവിടുന്നത്.

ഡാമിന്റെ സിവിൽ പ്രവൃത്തികൾക്ക് 55.58 കോടി രൂപയും മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് പ്രവൃത്തികൾക്ക് 4.76 കോടി രൂപയുമാണ് ചിലവ്.സിവിൽ, മെക്കാനിക്കൽ പ്രവൃത്തികൾ 99 ശതമാനവും പൂർത്തിയായതായി അധികൃതർ പറഞ്ഞു.

ഡാമിൽ നിന്നും വെള്ളം പുറത്തു വിടുന്നതിനായി രണ്ടു ഷട്ടറുകൾ സ്ഥാപിച്ചു. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് പ്രവൃത്തികൾ നടന്നുവരുന്നു. കനാലുകളുടെ സർവ്വേ പൂർത്തികരിച്ചെങ്കിലും നിർമ്മാണം ആരംഭിച്ചിട്ടില്ല..

റോഡുകളും നിർമ്മിക്കുവാനുണ്ട്. ഇതിന്റെ നടപടി ക്രമങ്ങൾ പൂർത്തികരിച്ചു വരുന്നു. കാന്തല്ലൂർ മറയൂർ മേഖലകളിൽ വൻ വികസന കുതിപ്പിന് ഡാം കരുത്താകും.

കാർഷിക മേഖലയിലും വിനോദ സഞ്ചാര മേഖലയിലും പുത്തനുണർവ്വ് ഉണ്ടാക്കും.മന്നവൻ ഷോലയിൽ നിന്നുമുള്ള നീരൊഴുക്കാണ് പ്രധാനമായും ഡാമിന്റെ ജലസ്രോതസ്.

വേനൽകാലത്ത് കാർഷിക മേഖലയിൽ ജലസേചനം സാധ്യമാകും. ഡാമിന്റെ വരവ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് അഞ്ചനാട്ടിലെ കർഷകർ.

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

Other news

‘സമാധാന നിർദേശങ്ങൾ അംഗീകരിക്കാൻ സാധ്യത കുറവ്’; ചർച്ച പരാജയപ്പെട്ടാൽ വീണ്ടും യുദ്ധമെന്ന് ട്രംപ്

വാഷിങ്ടൺ: ഇറാൻ മുന്നോട്ടുവെച്ച 14 ഇന സമാധാന നിർദേശങ്ങൾ അംഗീകരിക്കാൻ സാധ്യത...

വിവാഹേതരബന്ധം; ഭാര്യയെ കഴുത്തറത്ത് കൊന്ന് കവർച്ചയായി നടിച്ചു, ഭർത്താവ് പിടിയിൽ

ലഖ്‌നൗ: ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ മീററ്റിലാണ്...

ക്ഷമയോടെ മുന്നോട്ട്; ഇന്നത്തെ നക്ഷത്രഫലം

മേടം: കാര്യങ്ങൾ പ്രതീക്ഷിച്ച പോലെ മുന്നോട്ടുപോകാതിരിക്കാം. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മത ആവശ്യമാണ്....

പശ്ചിമേഷ്യയിൽ സംഘർഷം; ഇറാൻ–ഫ്രാൻസ് വിദേശകാര്യമന്ത്രിമാർ ഫോണിൽ ചർച്ച

ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇറാനും ഫ്രാൻസും തമ്മിൽ ഉന്നതതല...

യെമൻ തീരത്ത് എണ്ണക്കപ്പൽ തട്ടിയെടുത്തു; സൊമാലിയയിലേക്ക് നീക്കം, കടൽക്കൊള്ള ഭീഷണി വീണ്ടും

സന: യെമൻ തീരത്തിനു സമീപം ഏദൻ ഉൾക്കടലിൽ എണ്ണക്കപ്പൽ അജ്ഞാത സായുധസംഘം തട്ടിയെടുത്തതായി...

ഗംഗയിൽ വളർത്തുനായയെ കുളിപ്പിച്ചു; പ്രതിഷേധവുമായി വിശ്വാസികൾ, വീഡിയോ വൈറൽ

ഹരിദ്വാർ: ഗംഗാനദിയിൽ വളർത്തുനായയെ കുളിപ്പിച്ചതിനെ തുടർന്ന് ഉണ്ടായ തർക്കത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ...

Related Articles

Popular Categories

spot_imgspot_img