web analytics

ചരിത്രനിമിഷം ഇന്ന്: വനിതാ ഏകദിന ലോകകപ്പ് – ഇന്ത്യന്‍ വനിതകള്‍ ആദ്യം ബാറ്റ് ചെയ്യും, ടോസ് ദക്ഷിണാഫ്രിക്കയ്ക്ക്

മുംബൈ:ലോക ക്രിക്കറ്റ് ചരിത്രത്തിൽ പുതിയ അധ്യായം.വനിതാ ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും കിരീടത്തിനായുള്ള മഹാപോരാട്ടത്തിന് ഒരുക്കം പൂർത്തിയായി.

നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ വൈകാതെ തന്നെ ആരംഭിക്കുന്ന മത്സരത്തിൽ ടോസ് നേടി ദക്ഷിണാഫ്രിക്ക ബൗളിംഗ് തിരഞ്ഞെടുത്തു. കനത്ത മഴ മൂലമാണ് ടോസ് വൈകിയത്. ഇന്ത്യ സെമിഫൈനലിൽ കളിച്ച അതേ ടീമിനെയാണ് നിലനിർത്തിയത്.

വനിതാ ഏകദിന ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി കിരീടം ഉയർത്താനുള്ള സ്വർണാവസരമാണ് ഇരു ടീമുകൾക്കും. ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഒരിക്കലും ഈ കിരീടം നേടിയിട്ടില്ലാത്തതിനാൽ 2025 ലോകകപ്പിന് പുതിയ ഒരു ചാമ്പ്യനെ ക്രിക്കറ്റ് ലോകം വരവേൽക്കും.

2005, 2017 ഫൈനലുകളിൽ തോറ്റ ഇന്ത്യ, ഈ തവണ ചരിത്രമെഴുതാൻ ഒരുങ്ങുന്നു.

ഇതിന് മുമ്പ് രണ്ട് തവണ, 2005ലും 2017ലും ഇന്ത്യ ഫൈനലിലെത്തിയിരുന്നു. എന്നാൽ 2005ൽ ഓസ്ട്രേലിയയോടും 2017ൽ ഇംഗ്ലണ്ടിനോടും തോൽവി വഴങ്ങേണ്ടി വന്നു.

ദക്ഷിണാഫ്രിക്ക വനിതാ ക്രിക്കറ്റ് ടീമിനായി ഇത് ആദ്യ ഫൈനൽ പ്രവേശനമാണ്, അതിനാൽ ആവേശം ഇരട്ടിയാണ്.

സെമിഫൈനലുകൾ ഉയർന്ന ആവേശത്തിന്റെയും ത്രസിപ്പിക്കുന്ന നിമിഷങ്ങളുടെയും വേദിയായിരുന്നു. ഇന്ത്യ, ചരിത്രത്തിലെ അതിഗംഭീരമായ റൺചെയ്സ് കാഴ്ചവെച്ച് നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ കീഴടക്കി.

ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിൽ ഇന്ത്യ അതുല്യമായ പോരാട്ട മനോഭാവം കാട്ടിയിരുന്നു. മറുവശത്ത്, ഇംഗ്ലണ്ടിനെ തകർത്താണ് പ്രോട്ടീയസ് വനിതകൾ ചരിത്രം കുറിച്ചത്.

ഹൃദയമിടിപ്പേറുന്ന ചാമ്പ്യൻ പോരാട്ടത്തിന് നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയമാണ് വേദി.

ഹൃദയമിടിപ്പേറുന്ന ചാമ്പ്യൻ പോരാട്ടത്തിന് നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയമാണ് വേദി.

വിറ്റാമിൻ ഡി ശരീരത്തിൽ നന്നായി ആഗിരണം ചെയ്യുന്നതിന് ഈ 3 ഭക്ഷണശീലങ്ങൾ പാലിക്കൂ; അപ്പോളോ ആശുപത്രിയിലെ സീനിയർ ന്യൂറോളജിസ്റ്റ് പറയുന്നു:

ഹൃദയമിടിപ്പേറുന്ന ചാമ്പ്യൻ പോരാട്ടത്തിന് നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയമാണ് വേദി.

കിരീട നേട്ടത്തിലേക്കുള്ള കാത്തിരിപ്പിൽ കോടി കണക്കിന് ആരാധകരുടെ കണ്ണുകൾ ഇന്ന് ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലേക്ക്.

ഇന്ത്യയുടെ ബാറ്റിംഗ് നിരയിൽ സ്മൃതി മന്ദന, ഷഫാലി വർമ്മ, ഹർമൻപ്രീത് കൗർ എന്നിവരും ബൗളിംഗ് വിഭാഗത്തിൽ റെനുക സിംഗ്, ദീപ്തി ശർമ്മ, പുജ വസ്ത്രകാർ എന്നിവരും നിർണായക പ്രതീക്ഷകളാണ്. അതേസമയം ദക്ഷിണാഫ്രിക്കയുടെ ലോറ വൂൾവാർട്ട്, മറിസാൻ കാപ്, അയാബോംഗ ഖക്ക എന്നിവരും ഇന്നിംഗ്സിനെ നിർണയിക്കുന്ന താരങ്ങൾ.

English Summary

India and South Africa face off in the Women’s ODI World Cup 2025 final at Navi Mumbai, with both teams chasing their first-ever world title.

spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

വിവാഹമോചനം വേണമെന്ന് ഭർത്താവ്

വിവാഹമോചനം വേണമെന്ന് ഭർത്താവ് അഹമ്മദാബാദ്∙ തെരുവ് നായ്ക്കളെ വീട്ടിലേക്ക് കൊണ്ടുവന്നതിനെ തുടർന്ന് വിവാഹബന്ധം...

കൊച്ചിയിൽ ₹90,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനിയർ പിടിയിൽ

കൊച്ചിയിൽ ₹90,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനിയർ പിടിയിൽ കൊച്ചി∙...

ഇടുക്കി ഡാം അടച്ചു: വെള്ളത്തിനും വൈദ്യുതിക്കും ബദൽ സംവിധാനങ്ങൾ

ഇടുക്കി ഡാം അടച്ചു: വെള്ളത്തിനും വൈദ്യുതിക്കും ബദൽ സംവിധാനങ്ങൾ തിരുവനന്തപുരം∙ ഇടുക്കി ഡാമിലെ...

വോട്ടുകവലക്കിടെ പോരടിച്ച് പ്രശാന്ത് ശിവനും ആർഷോയും

വോട്ടുകവലക്കിടെ പോരടിച്ച് പ്രശാന്ത് ശിവനും ആർഷോയും പാലക്കാട്∙ വാർത്താ ചാനലിന്റെ തെരഞ്ഞെടുപ്പ് ചര്‍ച്ചയ്ക്കിടെ...

മൂലമറ്റത്ത് ചാകര

മൂലമറ്റത്ത് ചാകര അറക്കുളം∙ അറ്റകുറ്റപ്പണികൾക്കായി മൂലമറ്റം പവർഹൗസിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിയതോടെ മീൻപിടുത്തക്കാർക്ക്...

ജെയ്‌ഷെ മുഹമ്മദിന് മാപ്പില്ല; മസൂദ് അസറിന് ഇനി ഉറക്കമില്ലാത്ത രാത്രികൾ

ജെയ്‌ഷെ മുഹമ്മദിന് മാപ്പില്ല; മസൂദ് അസറിന് ഇനി ഉറക്കമില്ലാത്ത രാത്രികൾ ഓരോ തവണ...

Related Articles

Popular Categories

spot_imgspot_img