യു.കെ.യിൽ വിദേശികളെ ലക്ഷ്യമിട്ട് കുടിയേറ്റ വിരുദ്ധരുടെ പുതിയ നീക്കം
യു.കെ.യിൽ വിദേശികളെ ലക്ഷ്യമിട്ട് വാടക കെട്ടിടങ്ങൾ ആക്രമിക്കാൻ കുടിയേറ്റ വിരുദ്ധർ തയാറെടുക്കുന്നതായി റിപ്പോർട്ട്. പ്രമുഖ മാധ്യമമായ ഗാർഡിയനാണ് ഇതേക്കുറിച്ച് റിപ്പോർട്ടുകൾ പുറത്തു വിട്ടത്.
കുടിയേറ്റക്കാർ താമസിക്കുന്ന പ്രദേശങ്ങളിൽ സംഘർഷമുണ്ടായ സംഭവങ്ങൾ ഇതിനോടകം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വിദ്യാർഥികൾ, യുവ പ്രൊഫഷണലുകൾ, കുറഞ്ഞ ബജറ്റുള്ളവർ തിങ്ങിപ്പാർക്കുന്ന കെട്ടിടങ്ങൾ എന്നിവയാണ് കുടിയേറ്റ വിരുദ്ധർ ലക്ഷ്യമിടുന്നത്.
അഭയാർഥികളെ പാർപപ്പിക്കുന്ന മനുഷ്യാവകാശ പ്രവർത്തകർക്കും സംഘടനകൾക്കും എതിരെ സമൂഹ മാധ്യമങ്ങളിൽ ഹേറ്റ് ക്യാമ്പയിനും നടക്കുന്നുണ്ട്.
അഭയാർഥികൾ താമസിക്കുന്ന പ്രദേശങ്ങളിലെ വിലാസങ്ങൾ ശേഖരിക്കാനും ശ്രമങ്ങൾ നടക്കന്നുണ്ട്.
അഭയാർഥികൾക്കെതിരെ ഗ്രാഫിറ്റികൾ സ്ഥാപനങ്ങളിൽ പ്രത്യക്ഷപ്പെട്ടതും വാർത്തയായിരുന്നു. തീവ്ര വലതുപക്ഷം യുവാക്കളെ കൂടുതലായി സ്വാധീനിക്കുന്നുണ്ട്.
അഭയം തേടുന്നവരെ സൈനിക ബാരക്കുകളിലേക്ക് മാറ്റാനുള്ള നീക്കം വേഗത്തിലാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.
വിവിധ വംശങ്ങളിലുള്ളവർക്ക് നേരെ വിദ്വേശ പ്രചരണങ്ങൾ ശക്തമാകുന്നുണ്ട്. ആക്രമണങ്ങളിൽ പലതും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നുണ്ട്.









