web analytics

ജിഎസ്ടി പരിഷ്കരണം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ജിഎസ്ടി പരിഷ്കരണം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് ചരക്ക് സേവന നികുതി നിരക്ക് പരിഷ്‌കരണം നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നവരാത്രി ആഘോഷങ്ങളുടെ തുടക്കം പുതിയ നികുതി നിരക്കോടെയാണ് എന്ന് അറിയിച്ചായിരുന്നു മോദി പ്രഖ്യാപനം നടത്തിയത്.

നാളെ മുതല്‍ രാജ്യത്ത് ജിഎസ്ടിയില്‍ അഞ്ച്, 18 ശതമാനം നിരക്കുകള്‍ മാത്രമാണ് നിലവില്‍ ഉണ്ടാവുക. നികുതി നിരക്കിലെ പരിഷ്‌കരണം രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുമെന്നും രാജ്യം വളർച്ചയുടെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണ് എന്നും മോദി പ്രഖ്യാപിച്ചു.

ഞായറാഴ്ച വൈകീട്ട് അഞ്ച് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് നടത്തിയ പ്രസംഗത്തിലായിരുന്നു മോദി പ്രഖ്യാപനം നടത്തിയത്. നവരാത്രിയുടെ ആദ്യ ദിനത്തില്‍ ജിഎസ്ടി ബജത് ഉത്സവം ആരംഭിക്കുകയാണ്.

എല്ലാ വീട്ടിലും നാളെ മധുരം എത്തുന്നു എന്നായിരുന്നു പ്രധാനമന്ത്രി ജിഎസ്ടി പരിഷ്‌കരണത്തെ വിശേഷിപ്പിച്ചത്.

ജിഎസ്ടി പരിഷ്കാരങ്ങൾ; 2 ലക്ഷം കോടി രൂപ ജനങ്ങളിലേക്ക്

മധുര: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ജിഎസ്ടി പരിഷ്കാരങ്ങൾ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്നതോടെ ഏകദേശം 2 ലക്ഷം കോടി രൂപ നികുതി ഇളവായി ജനങ്ങളുടെ കൈകളിലെത്തുമെന്ന് അറിയിച്ചു.

തമിഴ്‌നാട്ടിലെ മധുരയിൽ വെച്ച് നടന്ന തമിഴ്‌നാട് ഫുഡ് ആൻഡ് ഗ്രെയിൻസ് അസോസിയേഷന്റെ 80-ാം വാർഷികത്തിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി.

നികുതി ഇനത്തിൽ സർക്കാരിന് ലഭിക്കേണ്ട ഈ തുക ജനങ്ങൾക്ക് നേരിട്ട് ലഭിക്കുന്നതിലൂടെ ആഭ്യന്തര ഉപഭോഗം വർധിക്കുമെന്നും അത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.

പുതിയ പരിഷ്കാരങ്ങൾ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്നതോടെ, ഏകദേശം 2 ലക്ഷം കോടി രൂപയുടെ നികുതി ഇളവാണ് നേരിട്ട് ജനങ്ങളുടെ കൈകളിലെത്തുക.

തമിഴ്നാട്ടിലെ മധുരയിൽ നടന്ന തമിഴ്നാട് ഫുഡ് ആൻഡ് ഗ്രെയിൻസ് അസോസിയേഷന്റെ 80-ാം വാർഷിക സമ്മേളനത്തിലാണ് ധനമന്ത്രി സംസാരിച്ചത്.

ജനങ്ങൾക്ക് നേരിട്ട് നേട്ടം

സർക്കാരിന് ലഭിക്കേണ്ട നികുതി ഇളവായി നൽകുന്നതിലൂടെ ജനങ്ങളുടെ ചെലവുശേഷി വർധിക്കുകയും, അത് ആഭ്യന്തര വിപണിയെ ശക്തിപ്പെടുത്തുകയും ചെയ്യും.

ഉപഭോഗം ഉയർന്നുവരുന്നത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് പുതിയ ഉണർവ്വ് നൽകുമെന്നാണ് ധനമന്ത്രി വിലയിരുത്തിയത്.

“ജനങ്ങൾക്ക് നേരിട്ട് ലഭിക്കുന്ന ഇളവുകൾ വീണ്ടും സമ്പദ്‌വ്യവസ്ഥയിലേക്ക് തന്നെ തിരികെ എത്തും.

സാധനങ്ങളുടെയും സേവനങ്ങളുടെയും വില കുറയുമ്പോൾ സ്വാഭാവികമായി ഉപഭോഗം വർധിക്കും. അതാണ് സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്ക് കരുത്താകുന്നത്,” എന്ന് സീതാരാമൻ പറഞ്ഞു.

Summary: Prime Minister Narendra Modi announced that the revised Goods and Services Tax (GST) rates will come into effect from tomorrow. He stated that the new rates will coincide with the beginning of Navratri celebrations.

spot_imgspot_img
spot_imgspot_img

Latest news

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ...

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന്

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന് തിരുവനന്തപുരം:...

Other news

കവടിയാർ കൊട്ടാരത്തിൽ നിന്ന് കോടികളുടെ സ്വർണാഭരണങ്ങൾ കവർച്ച ചെയ്തത് പല ദിവസങ്ങളിലായി

കവടിയാർ കൊട്ടാരത്തിൽ നിന്ന് കോടികളുടെ സ്വർണാഭരണങ്ങൾ കവർച്ച ചെയ്തത് പല ദിവസങ്ങളിലായി Thiruvananthapuram:...

ശബരി റെയിൽവേ വരുന്നു! കാത്തിരിപ്പിന് അവസാനം; ഭൂമി ഏറ്റെടുക്കാൻ ഉത്തരവിട്ടു; ഇനി ഇടുക്കിയിലേക്കും ട്രെയിൻ പറക്കും

തിരുവനന്തപുരം: കേരളത്തിന്റെ റെയിൽവേ വികസന ചരിത്രത്തിൽ നിർണ്ണായകമായ ഒരു ചുവടുവെപ്പുകൂടി. പതിറ്റാണ്ടുകളായി...

മുഖംമൂടിയണിഞ്ഞെത്തി, സിസിടിവി തിരിച്ചു വെച്ച് പണവും ഇലക്ട്രോണിക് സാധനങ്ങളും കവർന്നു

മുഖംമൂടിയണിഞ്ഞെത്തി, സിസിടിവി തിരിച്ചു വെച്ച് പണവും ഇലക്ട്രോണിക് സാധനങ്ങളും കവർന്നു Punalur: പുനലൂരിൽ...

കൊട്ടാരക്കരയിൽ കനാൽ തകർച്ച; വെള്ളപ്പാച്ചിൽ; ഓട്ടോറിക്ഷയും ബൈക്കും ഒഴുകിപ്പോയി, ജീവൻ തിരിച്ചുകിട്ടി അനന്തു

കൊട്ടാരക്കരയിൽ കനാൽ തകർച്ച; വെള്ളപ്പാച്ചിൽ; ഓട്ടോറിക്ഷയും ബൈക്കും ഒഴുകിപ്പോയി, ജീവൻ തിരിച്ചുകിട്ടി...

യുവതിയെ അയൽവാസി കുത്തിക്കൊന്നു; കിണറ്റിൽ ചാടിയ പ്രതിയെ ഫയർഫോഴ്സ് പുറത്തെത്തിച്ചു, അറസ്റ്റ്

യുവതിയെ അയൽവാസി കുത്തിക്കൊന്നു; കിണറ്റിൽ ചാടിയ പ്രതിയെ ഫയർഫോഴ്സ് പുറത്തെത്തിച്ചു, അറസ്റ്റ് Thrissur:...

ഇന്നത്തെ നക്ഷത്രഫലം; പുതിയ അവസരങ്ങൾ ലഭിക്കാം; ചിലർക്കു ജാഗ്രതയും ആവശ്യമാണ്

ഇന്നത്തെ നക്ഷത്രഫലം; പുതിയ അവസരങ്ങൾ ലഭിക്കാം; ചിലർക്കു ജാഗ്രതയും ആവശ്യമാണ് ഇന്നത്തെ നക്ഷത്രഫലം...

Related Articles

Popular Categories

spot_imgspot_img