web analytics

കാണാതായിരുന്ന സ്കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹം കഷണങ്ങളാക്കി ചാക്കിൽ കെട്ടിയ നിലയിൽ; സ്കൂളിലെ അധ്യാപകൻ അറസ്റ്റിൽ; നടന്നത്…

സ്കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹം കഷണങ്ങളാക്കി ചാക്കിൽ കെട്ടിയ നിലയിൽ

കൊൽക്കത്തയിൽ നടുങ്ങിക്കുന്ന കൊലപാതകമാണ് പുറത്തുവന്നിരിക്കുന്നത്. ഒരുമാസമായി കാണാതായിരുന്ന സ്കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹം കഷണങ്ങളാക്കി ചാക്കിൽ കെട്ടിയ നിലയിൽ പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിൽ കണ്ടെത്തി.

ഓഗസ്റ്റ് 22നാണ് പെൺകുട്ടി കാണാതായത്. സ്കൂളിലേക്കായി പുറപ്പെട്ടെങ്കിലും തിരികെ വീട്ടിലെത്തിയിരുന്നില്ല. വ്യാപകമായ തിരച്ചിലുകൾ നടത്തിയിട്ടും വിവരമൊന്നും ലഭിച്ചില്ല.

കഴിഞ്ഞ രാത്രി കാലിദംഗ ഗ്രാമത്തിലെ ഒരു ഒഴിഞ്ഞ സ്ഥലത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ സ്കൂളിലെ അധ്യാപകനെ പൊലീസ് അറസ്റ്റു ചെയ്തു.

തകര്‍ന്നുവീണ വിമാനത്തില്‍ ‘സ്‌പേസ് എക്‌സ്’ ലോഗോയുള്ള പാക്കറ്റുകൾ….തുറന്നപ്പോൾ കണ്ട കാഴ്ച…!

കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

കുട്ടിയെ അധ്യാപകൻ മോശമായി സ്പർശിച്ചിരുന്നതായി കുടുംബം നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. പെൺകുട്ടി ഈ വിവരം വീട്ടുകാരോടും പങ്കുവച്ചിരുന്നതായും തെളിഞ്ഞിട്ടുണ്ട്.

കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും മൃതദേഹം ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

പെരിങ്ങോട്ടുകര വ്യാജ പീഡനക്കേസ്; രണ്ടു പ്രതികള്‍ പിടിയില്‍

കൊച്ചി: പെരിങ്ങോട്ടുകര ദേവസ്ഥാനവുമായി ബന്ധപ്പെട്ട വ്യാജ പീഡന കേസില്‍ രണ്ടു പ്രതികളെ പോലീസ് പിടികൂടി. ശ്രീരാഗ് കാനാടി, സ്വാമിനാഥന്‍ കാനാടി എന്നിവരെയാണ് കൊച്ചിയില്‍ വച്ച് കര്‍ണാടക പോലീസ് പിടികൂടിയത്.

പെരിങ്ങോട്ടുകര ക്ഷേത്രം തന്ത്രി ഉണ്ണി ദാമോദരന്റെ ജ്യേഷ്ട സഹോദരന്റെ മക്കളാണ് ഇരുവരും. ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടാനായത്.

കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതോടെ ഇരുവരും ഒളിവില്‍ കഴിയുകയായിരുന്നു. അതേസമയം കേസിലെ മറ്റൊരു പ്രതി പ്രവീണ്‍ കാനാടി ഇപ്പോഴും ഒളിവിലാണ്.

ക്ഷേത്രം തകര്‍ക്കാന്‍ വന്‍ ഗൂഢാലോചന നടക്കുകയാണെന്നും, പ്രധാന പ്രതിയായ പ്രവീണ്‍ കാനാടിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ക്ഷേത്രം തന്ത്രി ഉണ്ണി ദാമോദരന്‍ പ്രതികരിച്ചു.

ക്ഷേത്രത്തിന്റെ അധികാരം പിടിച്ചെടുത്ത് ക്ഷേത്ര സ്വത്ത് കൈവശപ്പെടുത്താനും, ക്ഷേത്രം നടത്തുന്ന കാരുണ്യ പ്രവൃത്തികളെ തടയുകയുമാണ് ഇവരുടെ ലക്ഷ്യമെന്ന് ഉണ്ണി ദാമോദരന്‍ ആരോപിച്ചു.

ഒന്നാം പ്രതിയായ കാനാടി പ്രവീണ്‍ ആണ് വ്യാജ കേസിന് പിന്നിലെന്നും, വിമാന ടിക്കറ്റ് എടുത്തുകൊടുത്തതടക്കം പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസിദ്ധമായ പെരിങ്ങോട്ടുകര ദേവസ്ഥാനം വിഷ്ണുമായ ക്ഷേത്രത്തിന്റെ പൂര്‍ണ അധികാരം ഇപ്പോഴുള്ള തന്ത്രി ഉണ്ണി ദാമോദരനാണ്.

ക്ഷേത്രത്തിന്റെ അധികാരം പിടിച്ചടക്കുന്നതിനും ക്ഷേത്ര സ്വത്തുക്കള്‍ കൈവശപ്പെടുത്തുന്നതിനും വേണ്ടിയാണ് ഹണി ട്രാപ്പ് കേസ് കെട്ടിച്ചമച്ചതെന്നാണ് തന്ത്രി കുടുംബത്തിന്റെ ആരോപണം.



spot_imgspot_img
spot_imgspot_img

Latest news

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

ടിപി കേസ് പ്രതി രജീഷിന് മൂന്ന് മാസത്തിനിടെ രണ്ടാമതും പരോള്‍ അനുവദിച്ച് പിണറായി സർക്കാർ

ടിപി കേസ് പ്രതി രജീഷിന് മൂന്ന് മാസത്തിനിടെ രണ്ടാമതും പരോള്‍ അനുവദിച്ച്...

ഭർത്താവിനെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തതോടെ നെഞ്ചിൽപിടിച്ച് തള്ളി, കരണത്തടിച്ചു, കള്ളക്കേസിൽ കുടുക്കി; ക്രൂരനായ എസ്.എച്ച്.ഒയ്ക്ക് സസ്പെൻഷൻ

ഭർത്താവിനെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തതോടെ നെഞ്ചിൽപിടിച്ച് തള്ളി, കരണത്തടിച്ചു, കള്ളക്കേസിൽ കുടുക്കി;...

Other news

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

മദ്യപിച്ചു ബോധം പോയ പെൺകുട്ടിയെ ടാക്സിയിൽ പീഡിപ്പിച്ചു; ഇന്ത്യൻ വംശജനായ ടാക്സി ഡ്രൈവർ അറസ്റ്റിൽ

പെൺകുട്ടിയെ ടാക്സിയിൽ പീഡിപ്പിച്ച ടാക്സി ഡ്രൈവർ അറസ്റ്റിൽ വാഷിങ്ടൻ: യുഎസിലെ കാലിഫോർണിയ സംസ്ഥാനത്ത്...

സിനിമാ ചിത്രീകരണത്തിനായി ഉപയോഗിക്കുന്ന ഡ്യൂപ്ലിക്കേറ്റ് കറൻസി നോട്ടുകൾ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങി; സിനിമാ ആർട്ട് അസിസ്റ്റന്റ് അറസ്റ്റിൽ

ഡ്യൂപ്ലിക്കേറ്റ് കറൻസി നോട്ടുകൾ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങി കുറ്റിപ്പുറം: സിനിമാ ചിത്രീകരണത്തിനായി...

പരാതിപ്പെട്ടത് എന്‍റെ തെറ്റ്; ആത്മഹത്യ ചെയ്യണമായിരുന്നു; എന്നെ ജീവിക്കാന്‍ വിടൂ…

പരാതിപ്പെട്ടത് എന്‍റെ തെറ്റ്; ആത്മഹത്യ ചെയ്യണമായിരുന്നു; എന്നെ ജീവിക്കാന്‍ വിടൂ… തൃശൂർ: നടിയെ...

വാക്കേറ്റത്തിന് പിന്നാലെ അക്രമം ; പോലീസ് ഉദ്യോഗസ്ഥനെ കല്ലെറിഞ്ഞ് വീഴ്ത്തിയ പ്രതി പിടിയിൽ

പോലീസ് ഉദ്യോഗസ്ഥനെ കല്ലെറിഞ്ഞ് വീഴ്ത്തിയ പ്രതി പിടിയിൽ കേരള തമിഴ്‌നാട് അതിർത്തി...

ടോൾ പ്ലാസകളിൽ ക്യൂ നിൽക്കാതെ പറന്നുപോകാം; പക്ഷെ മറ്റൊരു പണി കാത്തിരിക്കുന്നുണ്ട്

ടോൾ പ്ലാസകളിൽ ക്യൂ നിൽക്കാതെ പറന്നുപോകാം; പക്ഷെ മറ്റൊരു പണി കാത്തിരിക്കുന്നുണ്ട് ഇന്ത്യയിലെ...

Related Articles

Popular Categories

spot_imgspot_img