web analytics

കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാന്‍ നാട്ടിലെത്തി; യു.കെ മലയാളി കുഴഞ്ഞു വീണു മരിച്ചു

കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാന്‍ നാട്ടിലെത്തി; യു.കെ മലയാളി കുഴഞ്ഞു വീണു മരിച്ചു

കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാന്‍ നാട്ടിലെത്തിയ യു.കെ മലയാളി കുഴഞ്ഞു വീണു മരിച്ചു. യോവിലില്‍ കുടുംബമായി താമസിച്ചിരുന്ന വിശാഖ് മേനോന്‍(46) ആണ് വിടപറഞ്ഞത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ കോട്ടയം പൂവന്തുരുത്തിലെ ഭാര്യ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി യോവിലില്‍ താമസിച്ചിരുന്ന വിശാഖിന് പുതിയ ജോലി കിട്ടിയിരുന്നു.

തുടര്‍ന്ന് ഷെഫീല്‍ഡിക്ക് താമസം മാറുന്നതിനുള്ള ഒരുക്കത്തിലായിരുന്നു. അതിനു മുന്‍പ് നാട്ടിലെത്തി ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനിടയിലാണ് അപ്രതീക്ഷിത മരണം.

യോവില്‍ ഹിന്ദു സമാജം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, സോമര്‍സെറ്റ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. യുക്മയുടെ മുന്‍ അസോസിയേഷന്‍ പ്രതിനിധിയായിരുന്നു.

നാട്ടില്‍ കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയാണ്. യോവില്‍ എന്‍എച്ച്എസ് ട്രസ്റ്റിലെ നഴ്സായ രശ്മി നായരാണ് ഭാര്യ. അമന്‍ ഏകമകനാണ്. പെരുന്ന അമൃതവര്‍ഷിണിയില്‍ ഗോപാലകൃഷ്ണ മേനോനും ശ്രീകലയുമാണ് മാതാപിതാക്കള്‍.

യുകെയിൽ ഡോക്ടറായ മലയാളി യുവതിക്ക് 30 ലക്ഷം രൂപ പിഴ….! നടപടി 64 കാരിയുടെ പരാതിയിൽ

ലണ്ടൻ: യുകെയിൽ മലയാളി ഡോക്ടർക്ക് 30 ലക്ഷം രൂപ പിഴ. തുറിച്ചുനോക്കിയതും അപമാനകരമായി പെരുമാറിയതുമായ ആരോപണത്തെ തുടർന്നാണ് മലയാളി ദന്തഡോക്ടർ ജിസ്‌ന ഇഖ്ബാൽ എന്ന യുവതി ഈ തുക നഷ്ടപരിഹാരം നൽകണമെന്ന് യുകെ ട്രിബ്യൂണൽ വിധിച്ചത്.

സെപ്റ്റംബർ 1 മുതൽ ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ വാക്കത്തി കൈവശംവച്ചാൽ 26 ലക്ഷം രൂപ പിഴയും തടവും..! കാരണമിതാണ്….

സഹപ്രവർത്തകയോടുള്ള നിരന്തര കണ്ണുരുട്ടലും താഴ്ത്തിക്കെട്ടിയുള്ള സംസാരവും ഒറ്റപ്പെടുത്തലും ഭീഷണിപ്പെടുത്തലുമടക്കമുള്ള അപമര്യാദാപൂർണമായ പെരുമാറ്റം നേരിട്ടുവെന്നായിരുന്നു ദന്തരോഗ രംഗത്ത് ദീർഘകാലമായി പ്രവർത്തിക്കുന്ന നഴ്‌സ് നൽകിയ പരാതി.

ജിസ്‌ന എല്ലാ ആരോപണങ്ങളും നിഷേധിച്ചെങ്കിലും ഹൗസന്റെ വാദങ്ങൾ പാനൽ അംഗീകരിച്ചു.ഹൗസന്റെ ആശങ്കകളിൽ നടപടിയെടുക്കുന്നതിൽ ക്ലിനിക് പരാജയപ്പെട്ടുവെന്നത് ഗുരുതര വീഴ്ചയാണെന്ന് കേസുനടത്തിയ ജഡ്ജി റൊണാൾഡ് മക്കേ അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം ഡെന്റൽ മെഡിക്കൽ കോളേജിൽ നിന്നാണ് ഡോ. ജിസ്‌ന ഇഖ്ബാൽ ബിരുദം നേടിയിരിക്കുന്നത്.

എഡിൻബറോയിലെ ഗ്രേറ്റ് ജംഗ്ഷൻ ഡെന്റൽ പ്രാക്ടീസിലാണ് സംഭവം നടന്നത്. 64 കാരിയായ, നാല് പതിറ്റാണ്ടിലേറെയായി ദന്തചികിത്സാ രംഗത്ത് പ്രവർത്തിക്കുന്ന മൗറീൻ ഹൗസൺ, ജിസ്‌ന നിരന്തരമായി അപമാനകരമായി പെരുമാറിയെന്നും താൻ സംസാരിക്കുമ്പോഴെല്ലാം തുറിച്ചുനോക്കാറുണ്ടായിരുന്നുവെന്നും ട്രിബ്യൂണലിൽ സാക്ഷ്യപ്പെടുത്തി.

ഹൗസൺ അസുഖാവധിയിൽ ആയിരുന്നപ്പോൾ റിസപ്ഷൻ ചുമതലകൾ ജിസ്‌ന ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടതോടെ ഇരുവരുടെയും ബന്ധം വഷളായി. സന്ധിവാതം ബാധിതയായിരുന്ന ഹൗസൺക്ക് ചുമതല മാറ്റം അസ്വസ്ഥത സൃഷ്ടിച്ചു.

2024 സെപ്റ്റംബറിൽ പ്രശ്നങ്ങൾ രൂക്ഷമായി, ജോലിസ്ഥലത്ത് കരയേണ്ട സാഹചര്യം പോലും ഉണ്ടായതായി ഹൗസൺ പറഞ്ഞു. തന്നെ ഒരു ശുചീകരണ തൊഴിലാളിയുടെ നിലയിലേക്ക് താഴ്ത്തിയെന്നും അവർ പരാതിപ്പെട്ടു. തുടർന്ന് ശമ്പളം കുറച്ചതോടെ അടുത്ത മാസം ഹൗസൺ രാജിവച്ചു.

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

രാജന്റെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കി അനൂപ്; മൈക്കിൾ സിറ്റിയിൽ ചോര വീണ രാവ്

രാജന്റെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കി അനൂപ്; മൈക്കിൾ സിറ്റിയിൽ ചോര വീണ...

ബന്ധുവീട്ടിലേക്ക് പോയെന്ന് കരുതി തിരച്ചിൽ വൈകി; സ്ത്രീക്ക് കാട്ടിൽ ദാരുണാന്ത്യം

ബന്ധുവീട്ടിലേക്ക് പോയെന്ന് കരുതി തിരച്ചിൽ വൈകി; സ്ത്രീക്ക് കാട്ടിൽ ദാരുണാന്ത്യം വയനാട്: വീടുവിട്ടിറങ്ങിയ...

വിഴിഞ്ഞം ഇനി ലോകത്തിന്റെ ചരക്കുനീക്ക കേന്ദ്രം! കേന്ദ്രത്തിന്റെ മാസ്റ്റർ പ്ലാൻ പുറത്ത്

തിരുവനന്തപുരം: ആഗോള സമുദ്രവ്യാപാര ഭൂപടത്തിൽ ഇന്ത്യയുടെ കരുത്ത് വിളിച്ചോതാൻ വിഴിഞ്ഞം അന്താരാഷ്ട്ര...

ദര്‍സ് വിദ്യാര്‍ഥികള്‍ക്ക് മര്‍ദ്ദനം; നാലുപേര്‍ക്ക് പരിക്ക്

ദര്‍സ് വിദ്യാര്‍ഥികള്‍ക്ക് മര്‍ദ്ദനം; നാലുപേര്‍ക്ക് പരിക്ക് കോഴിക്കോട്: ദര്‍സ് വിദ്യാര്‍ഥികളെ ആക്രമിച്ച സംഭവത്തില്‍...

കലഹസാധ്യത, നഷ്ടം, മാനസിക വിഷമം; ഇന്നത്തെ നക്ഷത്രഫലം

കലഹസാധ്യത, നഷ്ടം, മാനസിക വിഷമം; ഇന്നത്തെ നക്ഷത്രഫലം ഏപ്രിൽ 17, 2026: ഇന്നത്തെ...

Related Articles

Popular Categories

spot_imgspot_img