പവൻ വില 77,000 കടന്നു
കൊച്ചി: സംസ്ഥാനത്തെ സ്വർണവില വീണ്ടും സർവ്വകാല റെക്കോർഡിലേക്ക് കുതിച്ചു. പവന് 680 രൂപയാണ് ഇന്ന് ഒറ്റയടിക്ക് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 77,640 രൂപയായി.
ഒരു ഗ്രാം സ്വർണത്തിൻ്റെ വില 10,000 രൂപയ്ക്ക് അടുത്തെത്തി. ഗ്രാമിന് 85 രൂപയാണ് വര്‍ധിച്ചത്. 9705 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. വില ക്രമാതീതമായി കുത്തിക്കുന്നതോടെ ചിങ്ങ മാസത്തിലെ വിവാഹ വിപണിയിൽ വൻ ആശങ്കയാണ് സ്വർണവില സൃഷ്ടിക്കുന്നത്.
ഇന്നത്തെ വില അനുസരിച്ച് കേരളത്തിൽ ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 84,245 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. കുറഞ്ഞ പണിക്കൂലിയിലാണ് ഈ ആഭരണം ലഭിക്കുക.
അതേസമയം, ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ക്ക് കൂടുതൽ പണിക്കൂലി നൽകേണ്ടി വരും. പഴയ സ്വര്‍ണം ഇന്ന് വില്‍ക്കുന്നവര്‍ക്ക് 75000 രൂപ വരെ ഒരു പവന് ലഭിച്ചേക്കും.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നത്. അതിനാൽ തന്നെ ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.
അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വിലയും നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.
എന്നാൽ രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഘടകങ്ങളാണ്.
നിലവിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വില നിശ്ചയിക്കുന്നത്. ആവശ്യകത അനുസരിച്ച് സ്വർണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകൾക്ക് കഴിയും.
വീട്ടിലെ വാട്ടർ ബിൽ 49,476 രൂപ!
മാന്നാര്‍: വയോധിക ഒറ്റക്ക് താമസിക്കുന്ന വീട്ടില്‍ 49,476 രൂപയുടെ ബില്‍ നൽകി ജല അതോറിറ്റി. ആലപ്പുഴ ജില്ലയിലെ മാന്നാറില്‍ ജല അതോറിറ്റിയാണ് ബില്‍ നൽകിയത്.
മാന്നാര്‍ 13-ാം വാര്‍ഡില്‍ കുട്ടമ്പേരൂര്‍ മുട്ടത്തേത്ത് സുമതി(75) ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിലാണ് സംഭവം.
2025 ജൂണിലെ കുടിശ്ശിക ഉള്‍പ്പെടെ 961 രൂപ സുമതി അടച്ചിരുന്നതാണ്. അതിന് ശേഷം ജൂണ്‍ 28 മുതല്‍ ഓഗസ്റ്റ് 27 വരെയുള്ള രണ്ടുമാസത്തെ ബില്ലാണ് 49,476 രൂപയുടേത്.
ഒരു മാസം കൊണ്ട് 296 കിലോ ലിറ്റര്‍ വെള്ളം ഉപയോഗിച്ചെന്ന് കാണിച്ചാണ് ജല അതോറിറ്റി വലിയ തുകയുടെ ബില്‍ ചുമത്തിയത്.
23 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുമതിയുടെ ഭര്‍ത്താവ് മരിച്ചിരുന്നു. രണ്ട് പെണ്‍മക്കളെ വിവാഹം കഴിച്ചയച്ച ശേഷം സുമതി ഒറ്റയ്ക്കാണ് മാന്നാറുള്ള വീട്ടില്‍ താമസിക്കുന്നത്.
Summary: Kerala witnessed yet another surge in gold prices, reaching an all-time high today. The price of gold soared by ₹680 per sovereign (pavan) in a single day, taking the total cost of one pavan to ₹77,640.









