web analytics

ഗൂഗിൾ മാപ്പ് നോക്കി വണ്ടിയോടിച്ചു; എത്തിയത് അടച്ചിട്ട പാലത്തിനിടെ അറ്റത്ത്; നദിയിലേക്കു വീണു 4 പേർക്ക് ദാരുണാന്ത്യം

ഗൂഗിൾ മാപ്പ് നോക്കി വണ്ടിയോടിച്ചു; എത്തിയത് അടച്ചിട്ട പാലത്തിനിടെ അറ്റത്ത്; നദിയിലേക്കു വീണു 4 പേർക്ക് ദാരുണാന്ത്യം

രാജസ്ഥാൻ ഭിൽവാരയിൽ ദാരുണ അപകടം. ഗൂഗിൾ മാപ്പ് ആശ്രയിച്ച് അടച്ചിട്ട പാലത്തിലൂടെ വാഹനം ഓടിച്ചതിനെ തുടർന്ന് വാൻ ബാനസ് നദിയിലേക്ക് വീണു. അപകടത്തിൽ നാല് പേർ മരിച്ചു, കാണാതായ ഒരു കുട്ടിക്കായി തെരച്ചിൽ തുടരുകയാണ്.

ഒരു കുട്ടിയെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ഓഗസ്റ്റ് 26നാണ് സംഭവം നടന്നത്. തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച വാനാണ് അപകടത്തിൽ പെട്ടത്.

നദിയിലെ ജലനിരപ്പ് ഉയർന്നതിനാൽ എല്ലാ വഴികളും മുൻകൂട്ടി അടച്ചിട്ടിരുന്നു. എന്നാൽ ഗൂഗിൾ മാപ്പ് നൽകിയ വഴിയനുസരിച്ച് വാഹനം മുന്നോട്ടെടുത്തു.

ഗൂഗിൾ മാപ്പ് ചതിച്ചു; പെരുമ്പാവൂരിൽ ഇടറോഡിൽ കുടുങ്ങി കണ്ടെയ്നർ; മതിലും തകർത്തു

നാലു മാസത്തോളമായി അടച്ചിട്ടിരുന്ന സോമി–ഉപ്രേദ പാലത്തിലൂടെയാണ് ഡ്രൈവർ വാഹനം എടുത്തത്. ഇതോടെ, പാലത്തിന്റെ പാതിവഴിയിൽ വാഹനം കുടുങ്ങുകയും ശക്തമായ ഒഴുക്കിൽ താഴേക്ക് മറിഞ്ഞു പോവുകയുമായിരുന്നു.

വാനിൽ സഞ്ചരിച്ചവർ ജനൽ ചില്ലുകൾ തകർത്താണ് മുകളിലേക്ക് കയറി രക്ഷ തേടിയത്. തുടർന്ന് ബന്ധുവിനെ വിവരം അറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി.

നാട്ടുകാരുടെയും പൊലീസിന്റെയും രക്ഷാപ്രവർത്തനത്തിൽ അഞ്ചുപേരെ രക്ഷിക്കാനായി. എന്നാൽ രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളും കാണാതായി. പിന്നീട് രണ്ട് സ്ത്രീകളുടെയും രണ്ട് കുട്ടികളുടെയും മൃതദേഹം കണ്ടെത്തി.

കാഞ്ഞിരപ്പള്ളിയിൽ കാർ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി; യുവാവിന് ദാരുണാന്ത്യം: വീഡിയോ

കാഞ്ഞിരപ്പള്ളിയിൽ ദേശീയപാത 183 -ൽ കാർ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി യുവാവ് മരിച്ചു. തമ്പലക്കാട് പടിഞ്ഞാറെ കീച്ചേരിയിൽ രാജ് മോഹനൻ നായരുടെ മകൻ അഭിജിത്ത് (34) ആണ് മരിച്ചത്.

ഒപ്പമുണ്ടായിയിരുന്ന സഹോദരി ആതിര (30), ഭർത്താവ് വിഷ്ണു(30), അഭിജിത്തിന്റെ സുഹൃത്ത്‌ ആലാപ്പാട്ടുവയലിൽ ഗോപാലകൃഷ്ണന്റെ മകൻ ദീപു (32)നും പരിക്കേറ്റു.

വെള്ളിയാഴ്ച കുന്നുഭാഗം ജനറൽ ആശുപത്രിക്ക് മുൻപിൽ 11.15 ഓടെയായിരുന്ന അപകടം. കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നെത്തിയ കാർ നിയന്ത്രണം വിട്ടു ഇടിച്ചു കയറുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ആയിരിന്നു ആതിരയുടെ വിവാഹം.

ഇടുക്കിയിൽ പതിന്നാലുവയസ്സുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കണ്ടത് തൊഴിലുറപ്പ് ജോലിക്കുപോയ ‘അമ്മ മടങ്ങിയെത്തിയപ്പോൾ

ഇടുക്കി: പതിന്നാലുവയസ്സുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വണ്ടിപ്പവെറിയാർ ചുരക്കുളം പുതുവലില്‍ ആളൂര്‍ ഭവനില്‍ രാജേഷിന്റെ മകള്‍ റോഷ്‌നി (14)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കുട്ടിയുടെ തൊഴിലുറപ്പ് ജോലിക്കുപോയിരിക്കുകയായിരുന്നു. ഉച്ചയ്ക്ക് വീട്ടിലെത്തിയ അമ്മയാണ് കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

കുമളി വെള്ളാരംകുന്ന് സെയ്ന്റ് മേരീസ് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് റോഷ്‌നി. അമ്മ: രാജി, സഹോദരി രേഷ്മ (വിദ്യാര്‍ഥി).

വണ്ടിപ്പെരിയാര്‍ പോലീസിന്റെ മേല്‍നടപടികള്‍ക്കു ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോൾ ‘ദിശ’ ഹെൽപ്പ് ലൈനിൽ വിളിക്കുക.: 1056, 0471-2552056).

spot_imgspot_img
spot_imgspot_img

Latest news

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

Other news

ശബരിമലയിൽ കടുത്ത നിയന്ത്രണം! മകരവിളക്ക് ദർശനത്തിന് വൻ മാറ്റങ്ങൾ; ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ് പുറത്ത്

കൊച്ചി: മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയിലും തീർഥാടന പാതകളിലും ഉണ്ടായേക്കാവുന്ന അമിതമായ തിരക്ക്...

ബിലാൽ അല്ല; ‘ബാച്ച്ലർ പാർട്ടി’ രണ്ടാം ഭാഗം പ്രഖ്യാപിച്ച് അമൽ നീരദ്

ബിലാൽ അല്ല; ‘ബാച്ച്ലർ പാർട്ടി’ രണ്ടാം ഭാഗം പ്രഖ്യാപിച്ച് അമൽ നീരദ് മലയാളികൾ...

‘അന്ന് പറഞ്ഞത് ഇന്ന് മാറ്റി’; രജിഷ വിജയന് നേരെ കടുത്ത സൈബര്‍ ആക്രമണം! വൈറലായി ‘കോമള താമര’

മലയാളത്തിലൂടെ കരിയർ ആരംഭിച്ച് ഇന്ന് തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി...

ഡാമിൽ സുഹൃത്തുക്കളോടൊപ്പം വിനോദയാത്രയ്ക്കെത്തിയ 17 കാരൻ മുങ്ങിമരിച്ചു

പാലക്കാട്: വിനോദയാത്രയുടെ ആവേശം കണ്ണീർക്കടലായി മാറി. പാലക്കാട് മംഗലം ഡാം ആലിങ്കൽ...

Related Articles

Popular Categories

spot_imgspot_img