ചുരം വ്യൂ പോയിന്റിന് സമീപം മണ്ണിടിച്ചിൽ; കാല്‍നടയാത്രക്കാര്‍ക്ക് ഉൾപ്പെടെ യാത്ര വിലക്ക്
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ. ചുരം വ്യൂ പോയിന്റിന് സമീപം ആണ് സംഭവം. കല്ലും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞു വീണതിന് തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.
ഇന്ന് വൈകിട്ട് 6.45നാണ് മണ്ണിടിച്ചിലുണ്ടായത്. കല്‍പ്പറ്റയില്‍ നിന്നും ഫയര്‍ ഫോഴ്സ് എത്തി മരങ്ങളും, കല്ലും നീക്കം ചെയ്യാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.
ഗതാഗതം തടസ്സപ്പെട്ടതിനാൽ വയനാട്ടിലേക്കുള്ള വാഹനങ്ങൾ താമരശ്ശേരിയിൽ നിന്നും തിരിഞ്ഞ് പോകണമെന്ന് പൊലീസ് അറിയിച്ചു. താമരശ്ശേരി ചുരം കയറേണ്ട വാഹനങ്ങൾ താമരശ്ശേരി ചുങ്കത്ത് നിന്നും തിരിഞ്ഞ് പേരാമ്പ്ര-കുറ്റ്യാടി ചുരം വഴിതിരിഞ്ഞു പോകണം.
ചുരം വഴി കാല്‍നടയാത്രക്കാരെ ഉള്‍പ്പെടെ കടത്തിവിടുന്നില്ല.
ന്യൂനമർദം രൂപപ്പെട്ടു; വരുന്നത് കനത്ത മഴ; അടുത്ത 3 മണിക്കൂർ ഈ ജില്ലക്കാർ ജാഗ്രത!
തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകി. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പനുസരിച്ച്, അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ നേരിയ മുതൽ ഇടത്തരം മഴയും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റും അനുഭവപ്പെടാൻ സാധ്യതയുണ്ട്.
ന്യൂനമർദം ശക്തമാകുന്നു
വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ, ഒഡിഷ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമർദമാണ് കേരളത്തിലെ മഴക്കു കാരണം. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് കൂടുതൽ ശക്തിപ്രാപിക്കാനിടയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
ഇതിന്റെ സ്വാധീനത്താൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് (ഓഗസ്റ്റ് 26) കൂടാതെ ഓഗസ്റ്റ് 29നുമാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയെന്ന് വകുപ്പിന്റെ പ്രവചനം.
ജില്ലാ അടിസ്ഥാനത്തിലുള്ള മുന്നറിയിപ്പ്
ഇന്ന് (ഓഗസ്റ്റ് 26): കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് – യെല്ലോ അലർട്ട്
നാളെ (ഓഗസ്റ്റ് 27): ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് – യെല്ലോ അലർട്ട്
28 ആഗസ്റ്റ്: തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് – യെല്ലോ അലർട്ട്
29 ആഗസ്റ്റ്: തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് – യെല്ലോ അലർട്ട്
Summary: A landslide occurred near the view point at Thamarassery churam around 6:45 PM. Rocks and trees fell onto the road, blocking traffic. Fire force from Kalpetta has begun clearing operations.









