web analytics

ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ഒരു പന്തിൻ്റെ പുറകെ ഓടി ട്വന്റി ഫോര്‍ ന്യൂസും റിപ്പോർട്ടർ ടിവിയും; ഇത്തവണ ജയം എസ്.കെയുടെ പിള്ളേർക്ക്

ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ഒരു പന്തിൻ്റെ പുറകെ ഓടി ട്വന്റി ഫോര്‍ ന്യൂസും റിപ്പോർട്ടർ ടിവിയും; ഇത്തവണ ജയം എസ്.കെയുടെ പിള്ളേർക്ക്

കൊച്ചി: എറണാകുളം പ്രസ്‌ക്ലബ് സംഘടിപ്പിച്ച പ്രഥമ മീഡിയ ഫുട്‌ബോള്‍ ലീഗില്‍ ട്വന്റി ഫോര്‍ ന്യൂസ് ജേതാക്കളായി. പനമ്പിള്ളി നഗര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഗ്രൗണ്ടില്‍ നടന്ന വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ റിപ്പോര്‍ട്ടര്‍ ടിവി ടീമിനെതിരെ 3-1 നാണ് ട്വന്റി ഫോര്‍ ന്യൂസ് ടീമിന്റെ ജയം.

ടോപ്പ് സ്‌കോറായി റിപ്പോര്‍ട്ടര്‍ ടിവിയിലെ ജയേഷ് പൂക്കോട്ടൂര്‍, മികച്ച ഗോളിയായി ട്വന്റി ഫോര്‍ ന്യൂസിലെ സജിന്‍, ടൂര്‍ണമെന്റിന്റെ താരമായി ട്വന്റി ഫോര്‍ ന്യൂസിലെ പ്രണവ് എന്നിവരെ തെരഞ്ഞെടുത്തു. 

സമാപന സമ്മേളനത്തില്‍ എറണാകുളം റേഞ്ച് ഡിഐജി സതീഷ് ബിനോ വിജയികള്‍ക്ക് ട്രോഫി സമ്മാനിച്ചു. 

ഉദ്ഘാടനത്തോടനുബന്ധിച്ച് രാവിലെ നടന്ന വനിതകളുടെ സൗഹൃദ മത്സരത്തില്‍ എറണാകുളം പ്രസ്‌ക്ലബ് വനിതാ ടീം ജേതാക്കളായി. 

നെസ്റ്റ് വനിതാ ടീമിനെതിരെ 2-0 നായിരുന്നു പ്രസ്‌ക്ലബ് വനിതാ ടീമിന്റെ ജയം. 

തുടര്‍ന്ന് നടന്ന ചടങ്ങില്‍ കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് നവാസ് മീരാന്‍, സ്‌പോര്‍ട് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റും എംഎല്‍എയുമായ പി.വി. ശ്രീനിജന്‍ എന്നിവര്‍ ചേര്‍ന്ന് ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. 

വിശിഷ്ടാതിഥികളായി ടി.ജെ. വിനോദ് എംഎല്‍എ, ചലച്ചിത്ര താരം ഹരീഷ് പേരടി, സൂപ്പര്‍ലീഗ് കേരള എംഡി ഫിറോസ് മീരാന്‍, സിഇഒ മാത്യൂ ജോസഫ്.കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡൻ്റ് കെ.പി. റജി എന്നിവര്‍ പങ്കെടുത്തു. 

ടൂര്‍ണമെന്റിന് എറണാകുളം പ്രസ്‌ക്ലബ് പ്രസിഡന്റ് ആര്‍.ഗോപകുമാര്‍, സെക്രട്ടറി ഷജില്‍കുമാര്‍, സംസ്ഥാന സെക്രട്ടറി ഫിലിപ്പോസ് മാത്യൂ, ഭാരവാഹികളായ ഷബ്ന, എൻ.കെ.സ്മിത എസ്.റോമേഷ്, പി.ഒ. ജിഷ,ടോമി മാത്യൂ, എം.ജി. ലിജോ, ജെബി പോൾ , വിജയചന്ദ്രന്‍, പ്രദീപ് കുമ്പിടി, നിഖില്‍ ബാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

റോഡ് സുരക്ഷ മുഖ്യസന്ദേശമാക്കി നടത്തിയ ഫുട്ബോൾ മത്സരത്തിനിടെ ഡൽഹിയിലെ ടയർ കൺസോർഷ്യം ആത്മയുടെ ഡപ്യൂട്ടി ഡയറക്ടർ വിനയ് വിജയ വർഗീയ ടയർ സുരക്ഷ സംബന്ധിച്ച് ചർച്ച നയിച്ചു.

Twenty Four News emerged champions in the maiden Ernakulam Press Club Media Football League, defeating Reporter TV 3-1 in the final at Panampilly Nagar Sports Council Ground. The event highlighted road safety awareness alongside exciting football action.

media-football-league-kochi-twentyfour-news-champions

Media Football League, Twenty Four News, Reporter TV, Ernakulam Press Club, Kerala Football, Kochi Sports, Road Safety, Women’s Football, Football Tournament, Kerala News

spot_imgspot_img
spot_imgspot_img

Latest news

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

Other news

യുവതിയെ സ്പാ സെന്ററിലെത്തിച്ചത് പങ്കാളി; മയക്കുമരുന്ന് കലർത്തിയ ശീതളപാനീയം നൽകി ബോധരഹിതയാക്കി കൂട്ടബലാത്സംഗം

യുവതിയെ സ്പാ സെന്ററിലെത്തിച്ചത് പങ്കാളി; മയക്കുമരുന്ന് കലർത്തിയ ശീതളപാനീയം നൽകി ബോധരഹിതയാക്കി...

ദേവസ്വം നിയമനങ്ങൾ നിർത്തിയതോടെ പ്രതീക്ഷയറ്റ് ഒന്നരലക്ഷം ഉദ്യോഗാർത്ഥികൾ

ദേവസ്വം നിയമനങ്ങൾ നിർത്തിയതോടെ പ്രതീക്ഷയറ്റ് ഒന്നരലക്ഷം ഉദ്യോഗാർത്ഥികൾ കൊച്ചി: ഏകദേശം ഒന്നര ലക്ഷം...

ബ്രിട്ടനിലെ പോലീസുകാർക്കിടയിൽ ആത്മഹത്യകൾ വർധിക്കുന്നു; 2022ന് ശേഷം ജീവനൊടുക്കിയത് നൂറിലധികം പൊലീസ് ഉദ്യോഗസ്ഥരും മറ്റ് സേനാ ജീവനക്കാരും; പിന്നിൽ…..

ബ്രിട്ടനിലെ പോലീസുകാർക്കിടയിൽ ആത്മഹത്യകൾ വർധിക്കുന്നു ലണ്ടൻ ∙ ഇംഗ്ലണ്ടും വെയിൽസും ഉൾപ്പെടുന്ന മേഖലകളിൽ...

ഓടുന്ന ട്രെയിനിൽ നിന്ന് ഫോൺ തട്ടിയെടുത്ത ശേഷം യുവാവിനെ താഴേക്ക് തള്ളിയിട്ടു; വീഴ്ചയിൽ ഇടതുകാൽ അറ്റുപോയി

ഓടുന്ന ട്രെയിനിൽ നിന്ന് ഫോൺ തട്ടിയെടുത്ത ശേഷം യുവാവിനെ താഴേക്ക് തള്ളിയിട്ടു;...

ഗോവയിലെ റഷ്യൻ കൊലയാളി; ഫോണിൽ 100ലധികം സ്ത്രീകളുടെ ചിത്രങ്ങൾ

ഗോവയിലെ റഷ്യൻ കൊലയാളി; ഫോണിൽ 100ലധികം സ്ത്രീകളുടെ ചിത്രങ്ങൾ ഗോവയിൽ രണ്ട് റഷ്യൻ...

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന് യേശുദാസ് പറഞ്ഞട്ടില്ല; തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന് യേശുദാസ് പറഞ്ഞട്ടില്ല; തന്ത്രി ചേന്നാസ് ദിനേശൻ...

Related Articles

Popular Categories

spot_imgspot_img