web analytics

ഇടുക്കി രാജാക്കാട് ടൂറിസ്റ്റ് ബസ് മറിഞ്ഞു, ഇലക്ട്രിക് പോസ്റ്റ് അടക്കം ഇടിച്ച്‌ മറിച്ചു; രക്ഷാപ്രവർത്തനം തുടരുന്നു

ഇടുക്കി രാജാക്കാട് ടൂറിസ്റ്റ് ബസ് മറിഞ്ഞു; രക്ഷാപ്രവർത്തനഭം തുടരുന്നു; ഇലക്ട്രിക് പോസ്റ്റ് അടക്കം ഇടിച്ച്‌ മറിച്ചു

ഇടുക്കിയിൽ ടൂറിസ്റ്റ് ബസ് അപകടത്തിൽപെട്ടു. തേക്കടി സന്ദർശിച്ച ശേഷം മൂന്നാറിലേക്ക് പോവുകയായിരുന്ന തമിഴ്നാട്ടുകാർ സഞ്ചരിച്ച ബസാണ് മറിഞ്ഞത്. രാജാക്കാടിനു സമീപം വട്ടക്കണ്ണിപ്പാറയിൽ ആണ് സംഭവം.

സമീപത്തെ ഇലക്ട്രിക് പോസ്റ്റ് അടക്കം ഇടിച്ചിട്ട ശേഷമാണ് ബസ് മറിഞ്ഞത്. കുട്ടികളടക്കം 19 പേരാണ് ബസിലുണ്ടായിരുന്നത്. പരുക്കേറ്റ മൂന്നു പേരെ ആശുപത്രിയിലേക്കു മാറ്റിയതായാണു വിവരം.

രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പിന്നീട് അടിമാലി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ബസ് അമിതവേഗതയിലായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്.

ടോൾ നിർത്തിയതിന്റെ പ്രതികാരം: പാലിയേക്കരയില്‍ നല്‍കിയിരുന്ന എല്ലാ സേവനങ്ങളും നിര്‍ത്തിവെച്ച് കരാര്‍ കമ്പനി

ടോൾ നിർത്തിയതിന്റെ പ്രതികാരമായി പാലിയേക്കരയില്‍ പൊതുജനങ്ങള്‍ക്ക് നല്‍കിയിരുന്ന എല്ലാ സേവനങ്ങളും നിര്‍ത്തിവെച്ച് കരാര്‍ കമ്പനി.

ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടേതാണ് നടപടി. ഹൈക്കോടതി ടോള്‍ നിര്‍ത്തിവെച്ച പശ്ചാത്തലത്തിലാണ് ആംബുലന്‍സ് സേവനം ഉള്‍പ്പെടെ നിര്‍ത്തിയത്.

ടോള്‍ പുനസ്ഥാപിക്കുന്നത് വരെ ഒരു തരത്തിലുള്ള സേവനങ്ങളും നല്‍കേണ്ടതില്ലാ എന്നാണ് ഗുരുവായൂര്‍ കമ്പനിയുടെ തീരുമാനം. പാലിയേക്കരയിലെ ടോള്‍ പിരിവ് നാലാഴ്ചത്തേക്ക് താല്‍കാലികമായി മരവിപ്പിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടത്.

ഈ സമയം കൊണ്ട് ഇവിടുത്തെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് ഗതാഗതയോഗ്യമാക്കണം എന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് കോടതി മുന്നോട്ടുവെച്ചിരിക്കുന്നത്.

ഇതിന് പ്രതികാരമെന്നോണമുള്ള നടപടിയാണ് ഇപ്പോള്‍ കമ്പനി സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ റോഡിലെ അറ്റകുറ്റപ്പണികളും കരാര്‍ കമ്പനി പൂര്‍ണമായും നിര്‍ത്തിവെച്ചിരിക്കുകയാണ്.

മാത്രമല്ല, ടോള്‍ പിരിക്കുന്നതിന് പകരമായി ഇവിടെ ജനങ്ങള്‍ക്ക് നല്‍കിയിരുന്ന സേവനങ്ങളെല്ലാം നിര്‍ത്തിവെക്കുകയാണ് എന്നാണ് കമ്പനി അറിയിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

പാലാ സീറ്റ് വിട്ടുകൊടുക്കില്ല; ജോസ് കെ.മാണി വരണമെങ്കിൽ വരട്ടെ – മാണി സി. കാപ്പൻ

പാലാ സീറ്റ് വിട്ടുകൊടുക്കില്ല; ജോസ് കെ.മാണി വരണമെങ്കിൽ വരട്ടെ – മാണി...

”കൈ”പിടിച്ച് ഐഷാ പോറ്റി

''കൈ''പിടിച്ച് ഐഷാ പോറ്റി തിരുവനന്തപുരം: മുൻ സിപിഎം എംഎൽഎ ഐഷാ പോറ്റി കോൺഗ്രസിൽ...

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന് എഴുതിയ ട്രോഫിയുമായി യുവമോർച്ച പ്രവർത്തകർ

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന്...

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു തിരുവനന്തപുരം: സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന്...

Other news

തടവുകാരുടെ വേതനം കുത്തനെ കൂട്ടി; തൊഴിലുറപ്പു തൊഴിലാളികളുടെ ഇരട്ടി കൂലി കിട്ടും ജയിലിൽ!

തടവുകാരുടെ വേതനം കുത്തനെ കൂട്ടി; തൊഴിലുറപ്പു തൊഴിലാളികളുടെ ഇരട്ടി കൂലി കിട്ടും...

തന്ത്രി കണ്ഠരര് രാജീവരെ രണ്ടാമത്തെ കേസിലും അറസ്റ്റ് ചെയ്യും; ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് എസ്‌ഐടി കണ്ടെത്തല്‍

തന്ത്രി കണ്ഠരര് രാജീവരെ രണ്ടാമത്തെ കേസിലും അറസ്റ്റ് ചെയ്യും; ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന്...

നിരന്തര കുറ്റവാളിക്ക് കാപ്പ; കുന്നുകുരുടി മനുവിനെ വിയ്യൂർ സെൻട്രൽ ജയിലിലടച്ചു

നിരന്തര കുറ്റവാളിക്ക് കാപ്പ; കുന്നുകുരുടി മനുവിനെ വിയ്യൂർ സെൻട്രൽ ജയിലിലടച്ചു കൊച്ചി: നിരന്തരമായി...

ഗംഗാതീരത്ത് ഹരിഭജനവുമായി ഇറ്റാലിയൻ യുവതി; ഇന്ത്യ ലോകത്തിലെ ഏറ്റവും മാന്ത്രികമായ ഇടമെന്ന് ലുക്രേഷ്യ

ഗംഗാതീരത്ത് ഹരിഭജനവുമായി ഇറ്റാലിയൻ യുവതി; ഇന്ത്യ ലോകത്തിലെ ഏറ്റവും മാന്ത്രികമായ ഇടമെന്ന്...

ലൈറ്റ്, മീഡിയം, സ്ട്രോങ്…വാരാണസി യാത്രയ്ക്കിടെ ‘ബാബ തണ്ടായി’ കുടിച്ച അനുഭവം പങ്കുവെച്ച് നടി പാർവതി കൃഷ്ണ

ലൈറ്റ്, മീഡിയം, സ്ട്രോങ്…വാരാണസി യാത്രയ്ക്കിടെ ‘ബാബ തണ്ടായി’ കുടിച്ച അനുഭവം പങ്കുവെച്ച്...

Related Articles

Popular Categories

spot_imgspot_img