web analytics

കോട്ടയം വൈക്കത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപെട്ടത് സമയോചിത ഇടപെടലിൽ

കോട്ടയം വൈക്കത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കോട്ടയം: വൈക്കത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആളുകൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്. വൈക്കത്തിനടുത്ത് ചെമ്പിൽ ആണ് സംഭവം .

വിവരമറിഞ്ഞ് വൈക്കത്ത് നിന്നും ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. എന്നാൽ അപ്പോഴേക്കും കാറിൻ്റെ മുൻഭാഗം ഏതാണ്ട് പൂർണമായും കത്തിയിരുന്നു.

കാറിൽ നിന്നും പുക ഉയരുന്നത് കണ്ട് കാർ നിർത്തി പുറത്തിറങ്ങിയതുകൊണ്ട് വലിയ അപകടമാണ് ഒഴിവായത്. വൈക്കം ടിവി പുരം സ്വദേശികളാണ് കാറിൽ സഞ്ചരിച്ചിരുന്നത്.

ചികിത്സയ്‌ക്കെത്തിയ പെൺകുട്ടിയോടു ലൈംഗികാതിക്രമം; വസ്ത്രം അഴിപ്പിച്ചു; കോട്ടയത്ത് മുൻ ആർഎംഒ അറസ്റ്റിൽ

കോട്ടയം; ചികിത്സയ്‌ക്കെത്തിയ പെൺകുട്ടിയോടു ലൈംഗികാതിക്രമം നടത്തിയ, മുൻപ് ജനറൽ ആശുപത്രിയിലെ ആർഎംഒ ആയിരുന്ന ഡോക്ടർ രാഘവൻ (70) അറസ്റ്റിലായി.

കോട്ടയം പലയിൾ ആണ് സംഭവം. ചികിത്സയ്ക്കായി ഡോക്ടറുടെ ക്ലിനിക്കിൽ എത്തിയ 23 കാരിയായ പെൺകുട്ടിയോട് ഇയാൾ അപമര്യാദയായി പെരുമാറുകയായിരുന്നു.

പെൺകുട്ടിയുടെ വസ്ത്രം അഴിച്ചു പരിശോധിക്കുകയും ശരീരഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്തുവെന്നാണു പരാതി. തുടർന്ന് കുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തു.

ഫേസ്ബുക്കിൽ കവിത എഴുതിയതാണ്…വിവാദ പോസ്റ്റിൽ വിനായകനെതിരെ കേസെടുക്കാൻ വകുപ്പില്ല; വിട്ടയച്ച് പോലീസ്

കൊച്ചി: വിവാദപരമായ ഫേസ്ബുക്ക് പോസ്റ്റുകളുടെ പേരിൽ നടൻ വിനായകനെതിരെ യൂത്ത് കോൺഗ്രസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്ത ശേഷം പോലീസ് വിട്ടയച്ചു.

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചപ്പോൾ വിനായകൻ ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ് പരാതിക്ക് അടിസ്ഥാനമായത്. “ഞാൻ ഫേസ്ബുക്കിൽ കവിത എഴുതിയതാണ്” എന്ന് ചോദ്യം ചെയ്യലിന് ശേഷം വിനായകൻ പ്രതികരിച്ചു.

വിനായകനെതിരെ കേസെടുക്കാനുള്ള വകുപ്പുകളില്ലെന്ന് കണ്ടെത്തിയതിനാലാണ് പോലീസ് ഇദ്ദേഹത്തെ വിട്ടയച്ചത്.

പോലീസ് വിനായകനെ വിളിച്ചുവരുത്തി വിശദമായ ചോദ്യം ചെയ്യലുകൾ നടത്തി. “ഞാൻ ഫേസ്ബുക്കിൽ കവിത എഴുതിയതാണ്,” എന്ന് ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

അദ്ദേഹത്തിനെതിരെ കേസെടുക്കാനുള്ള വകുപ്പുകളൊന്നുമില്ലെന്ന് കണ്ടെത്തിയതിനാൽ തന്നെ വിട്ടയച്ചതാണെന്ന് പോലീസ് പറഞ്ഞു.

അതേസമയം, വിനായകന്റെ പ്രസ്താവനകളും സോഷ്യൽ മീഡിയ പോസ്റ്റുകളും തുടർച്ചയായി വിവാദമാകുന്ന സാഹചര്യത്തിൽ, കോൺഗ്രസ് നേതാക്കൾ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തി.

എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, “ഫേസ്ബുക്കിലൂടെ നിരന്തരമായി അധിക്ഷേപകരമായ പോസ്റ്റുകളിടുന്ന വിനായകൻ ഒരു പൊതുശല്യമാണെന്നും, ലഹരിയുടെ സ്വാധീനത്തിലാണ് ഇത്തരത്തിൽ പെരുമാറുന്നതെന്നും, സർക്കാർ അദ്ദേഹത്തെ ചികിത്സിക്കണമെന്നും” ആവശ്യപ്പെട്ടു.

“എല്ലാ കലാകാരന്മാർക്കും വിനായകൻ അപമാനമാണ്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്തിടെ അടൂർ ഗോപാലകൃഷ്ണൻ, ഗായകൻ കെ.ജെ. യേശുദാസ് എന്നിവർക്കെതിരെയും വിനായകൻ അശ്ലീലവും വിമർശനാത്മകവുമായ പോസ്റ്റുകൾ ഇട്ടിരുന്നു.

പിന്നീട് ക്ഷമ ചോദിച്ചെങ്കിലും, പിന്നാലെ ഒരു മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ചുകൊണ്ട് വീണ്ടും പോസ്റ്റിട്ടത് വലിയ വിവാദങ്ങൾക്ക് വഴിവച്ചു.

Summary:
Kottayam: A car caught fire while driving in Vaikom, with passengers narrowly escaping unharmed. The incident occurred near Chempil, close to Vaikom. The fire force from Vaikom rushed to the spot and extinguished the blaze, but by then, the front portion of the car was almost completely burned.


spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

മണ്ഡല പുനര്‍നിര്‍ണയം കഴിഞ്ഞാൽ കേരളത്തിൽ 30 സീറ്റുകൾ; ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നത് വന്‍ നേട്ടം.

ന്യൂഡല്‍ഹി: രാജ്യത്ത് വരാനിരിക്കുന്ന മണ്ഡല പുനര്‍നിര്‍ണയത്തെക്കുറിച്ചും (Delimitation) അതിലൂടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക്...

വിഴിഞ്ഞം ഇനി ലോകത്തിന്റെ ചരക്കുനീക്ക കേന്ദ്രം! കേന്ദ്രത്തിന്റെ മാസ്റ്റർ പ്ലാൻ പുറത്ത്

തിരുവനന്തപുരം: ആഗോള സമുദ്രവ്യാപാര ഭൂപടത്തിൽ ഇന്ത്യയുടെ കരുത്ത് വിളിച്ചോതാൻ വിഴിഞ്ഞം അന്താരാഷ്ട്ര...

ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ പട്ടിണിയും ഇരുട്ടും ഫലം; ഖത്തർ ധനമന്ത്രിയുടെ മുന്നറിയിപ്പ് ലോകത്തിന് ഭീഷണിയാകുന്നു

ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ പട്ടിണിയും ഇരുട്ടും ഫലം; ഖത്തർ ധനമന്ത്രിയുടെ മുന്നറിയിപ്പ്...

കലഹസാധ്യത, നഷ്ടം, മാനസിക വിഷമം; ഇന്നത്തെ നക്ഷത്രഫലം

കലഹസാധ്യത, നഷ്ടം, മാനസിക വിഷമം; ഇന്നത്തെ നക്ഷത്രഫലം ഏപ്രിൽ 17, 2026: ഇന്നത്തെ...

രാജന്റെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കി അനൂപ്; മൈക്കിൾ സിറ്റിയിൽ ചോര വീണ രാവ്

രാജന്റെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കി അനൂപ്; മൈക്കിൾ സിറ്റിയിൽ ചോര വീണ...

Related Articles

Popular Categories

spot_imgspot_img