web analytics

യുട്യൂബ് നോക്കി ഡയറ്റെടുത്തു; 17കാരന് ദാരുണാന്ത്യം

യുട്യൂബ് നോക്കി ഡയറ്റെടുത്തു; 17കാരന് ദാരുണാന്ത്യം

കുളച്ചൽ ∙ പൊണ്ണതടി കുറയ്ക്കുന്നതിനായി യുട്യൂബ് നോക്കി ഭക്ഷണക്രമത്തിൽ മാറ്റം വരുത്തിയ വിദ്യാർഥി മരിച്ചു. കുളച്ചൽ പർനട്ടിവിള സ്വദേശി നാഗരാജന്റെ മകൻ ശക്തീശ്വർ (17) ആണ് മരിച്ചത്. 

പ്ലസ്ടു കഴിഞ്ഞു തിരുച്ചിറപ്പള്ളിയിലെ കോളജിൽ ചേരാനിരിക്കുകയായിരുന്നു ശക്തീശ്വർ  കോളജിൽ ചേരുന്നതിനു മുൻപ് തടി കുറയ്ക്കാനാണ് യുട്യൂബ് നോക്കി ഭക്ഷണക്രമത്തിൽ മാറ്റം വരുത്തിയത്. കഴിഞ്ഞ 3 മാസത്തോളം മറ്റു ഭക്ഷണം ഉപേക്ഷിച്ചു. ജൂസ് മാത്രമാണ് ശക്തിശ്വർ കഴിച്ചിരുന്നത്.

ദിവസങ്ങൾക്കു മുമ്പാണ് ശക്തീശ്വർ രോഗബാധിതനായത്. കഴിഞ്ഞ ദിവസം ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് മാതാപിതാക്കൾ കുളച്ചലിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തണുത്ത ജൂസ് പതിവായി കഴിച്ചതിനെത്തുടർന്ന് ശ്വാസകോശത്തിലുണ്ടായ അണുബാധയാകാം ശ്വാസതടസ്സത്തിനു കാരണമായതെന്നാണ് സൂചന.

എല്ലാ വണ്ണവും പൊണ്ണത്തടിയല്ല, ചില പൊണ്ണത്തടി മറ്റൊരു അസുഖമാണ് ! പ്രധാനമായും ബാധിക്കുന്നത് സ്ത്രീകളെ:

അസാധാരണവും അനുപാതമില്ലാത്തതുമായ അളവിൽ കൊഴുപ്പ് ശരീരത്തിൽ അടിഞ്ഞുകൂടുന്ന വിട്ടുമാറാത്ത അവസ്ഥയാണ് ലിപിഡെമ.ലോകമെമ്പാടും ദശലക്ഷക്കണക്കിന് സ്ത്രീകള്‍ നേരിടുന്ന ആരോഗ്യ അവസ്ഥയാണ് ഇത്. ഇപ്പോൾ ഒരുപാട് സ്ത്രീകൾ അനുഭവിക്കുന്ന ഈ അവസ്ഥയെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

ലിപിഡെമ പൂർണമായും ഒഴിവാക്കാനാകില്ലെങ്കിലും നേരത്തെയുള്ള രോഗനിര്‍ണയം മുൻകരുതൽ ചികിത്സയും അതിന്റെ പുരോഗതിയെ മന്ദഗതിയിലാക്കാനും ലക്ഷണങ്ങളെ ലഘൂകരിക്കാനും സഹായിക്കും.

പ്രധാനമായും സ്ത്രീകളെ ബാധിക്കുന്ന ഫാറ്റി ടിഷ്യുവിൻ്റെ ഒരു തകരാറാണ് ലിപിഡെമ. സബ്ക്യുട്ടേനിയസ് കൊഴുപ്പ് അസാധാരണമായും അനുപാതരഹിതമായും ശരീരത്തില്‍ അടിഞ്ഞുകൂടുന്നതാണ് ഈ അവസ്ഥ. ലിപിഡെമയെ പലപ്പോഴും പൊണ്ണത്തടിയായി തെറ്റിദ്ധരിക്കാറുണ്ട്. ഇത് ചികിത്സ വൈകാനും അവസ്ഥ വഷളാക്കാനും കാരണമാകും.

ലിപിഡെമരോഗികളില്‍ ശരീരത്തിന്‍റെ പലഭാഗങ്ങളിലും നീര് പ്രത്യക്ഷപ്പെടാം.
ഇടുപ്പ്, തുടകൾ, നിതംബം, പാദങ്ങൾ ഉൾപ്പെടുന്ന് ശരീരത്തിന്റെ താഴെ ഭാ​ഗങ്ങളിലാണ് പ്രധാനമായും ബാധിക്കുക.

നീന്തൽ, നടത്തം പോലുള്ള വ്യായാമങ്ങള്‍ ചെയ്യുന്നത് ചലനശേഷി വർധിപ്പിക്കുകയും അസ്വസ്ഥത കുറയ്ക്കുകയും ചെയ്യും. ട്യൂമസെന്റ് ലിപ്പോസക്ഷൻ പോലുള്ള പ്രത്യേക സാങ്കേതിക വിദ്യകൾ അമിത കൊഴുപ്പ് നിക്ഷേപം നീക്കം ചെയ്യാന്‍ സഹായിക്കും

English Summary :

A 17-year-old student from Kulachal, Shakteeshwar, died after making drastic dietary changes inspired by YouTube videos to reduce obesity. The incident raises concerns about unverified online health advice

spot_imgspot_img
spot_imgspot_img

Latest news

വീണാ ജോർജിനെതിരെ കെഎസ്‌യു ആക്രമണം; കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി

വീണാ ജോർജിനെതിരെ കെഎസ്‌യു ആക്രമണം; കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി കണ്ണൂർ: ആരോഗ്യ...

ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം ‘സുഖോയ്-57ഇ’ ഇന്ത്യ വാങ്ങുന്നു!

ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം 'സുഖോയ്-57ഇ' ഇന്ത്യ...

മരിച്ചിട്ടും വിടാതെ ആരോഗ്യവകുപ്പ്; വയറ്റിൽ കത്രിക കുടുങ്ങിയ രോഗിക്ക് മരണശേഷവും ഹാജരാകാൻ നോട്ടീസ്!

മരിച്ചിട്ടും വിടാതെ ആരോഗ്യവകുപ്പ്; വയറ്റിൽ കത്രിക കുടുങ്ങിയ രോഗിക്ക് മരണശേഷവും ഹാജരാകാൻ...

കൊച്ചി വൈറ്റിലയിൽ റെയിൽവേ ട്രാക്കിനു സമീപം യുവതി മരിച്ച നിലയിൽ; ശരീരമാസകലം മുറിവുകൾ: കൊലപാതകമെന്ന് സംശയം

വൈറ്റിലയിൽ റെയിൽവേ ട്രാക്കിനു സമീപം യുവതി മരിച്ച നിലയിൽകൊച്ചി വൈറ്റിലയിൽ റെയിൽവേ...

നോവായി എയർ ആംബുലൻസ് അപകടം: 7 മരണം

നോവായി എയർ ആംബുലൻസ് അപകടം: 7 മരണം ന്യൂഡൽഹി:റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് രോഗിയുമായി...

Other news

നമസ്ക്കാരത്തിനിടെ ഫോൺ മോഷണം; സിസിടിവി തെളിവിൽ പ്രതി കുടുങ്ങി

നമസ്ക്കാരത്തിനിടെ ഫോൺ മോഷണം; സിസിടിവി തെളിവിൽ പ്രതി കുടുങ്ങി മലപ്പുറം: മലപ്പുറം തിരുനാവായ...

പ്രകൃതി ദുരന്തങ്ങളിൽ തകരുന്ന വീടുകൾക്ക് ഇൻഷ്വറൻസ് സുരക്ഷ; കേരളത്തിൽ പുതിയ ഗ്രൂപ്പ് ഇൻഷ്വറൻസ് പദ്ധതി!

പ്രകൃതി ദുരന്തങ്ങളിൽ തകരുന്ന വീടുകൾക്ക് ഇൻഷ്വറൻസ് സുരക്ഷ; കേരളത്തിൽ പുതിയ ഗ്രൂപ്പ്...

ലഹരിക്കടത്തുകാരുടെ പേടിസ്വപ്നം; കേരള പോലീസിലെ ആദ്യ നർകോട്ടിക് സ്നിഫർ ഡോഗ് ‘നീലി’ വിരമിച്ചു

ലഹരിക്കടത്തുകാരുടെ പേടിസ്വപ്നം; കേരള പോലീസിലെ ആദ്യ നർകോട്ടിക് സ്നിഫർ ഡോഗ് ‘നീലി’...

അതിരപ്പിള്ളിയിൽ വൻ ദുരന്തം ഒഴിവായി! നിമിഷനേരം കൊണ്ട് പുഴയിൽ വെള്ളം ഇരച്ചുകയറി; കുട്ടികളടക്കം 15 വിനോദസഞ്ചാരികൾ കുടുങ്ങി

തൃശൂർ: അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപം പുഴയിൽ കുളിക്കാനിറങ്ങിയ വിനോദസഞ്ചാരികൾ നിമിഷനേരം കൊണ്ട്...

ധാരാവി: ചേരികൾക്കുള്ളിലെ ‘ശതകോടീശ്വരൻ’; മുംബൈയുടെ ഹൃദയമിടിപ്പിന്റെ കഥ!

ധാരാവി: ചേരികൾക്കുള്ളിലെ 'ശതകോടീശ്വരൻ'; മുംബൈയുടെ ഹൃദയമിടിപ്പിന്റെ കഥ! മുംബൈയിലെ ധാരാവിയെക്കുറിച്ച് ഏറ്റവും മികച്ച...

കേരളത്തിന്റെ സ്വന്തം മദ്യം ‘കെ-ഫെനി’ മാർച്ചിൽ വിപണിയിലെത്തും

കേരളത്തിന്റെ സ്വന്തം മദ്യം 'കെ-ഫെനി' മാർച്ചിൽ വിപണിയിലെത്തും കണ്ണൂർ:ഗോവൻ ഫെനിയുടെ മാതൃകയിൽ കേരളത്തിന്റെ...

Related Articles

Popular Categories

spot_imgspot_img