ഭാര്യ മരിച്ചതറിയാതെ 2 ദിവസം വീട്ടിൽ യുവാവ്
ബെംഗളൂരു: വീട്ടിലെ കലഹത്തിനിടെ, ഭാര്യയെ അടിച്ചുകൊന്ന ശേഷം ഭാര്യ മരിച്ചതറിയാതെ രണ്ടു ദിവസം മൃതദേഹത്തോടൊപ്പം കഴിഞ്ഞു ഭർത്താവ്.
വടക്കുകിഴക്കൻ ബെംഗളൂരുവിലെ തനിസാന്ദ്രയിലാണ് സംഭവം.ഉത്തർപ്രദേശ് സ്വദേശിയായ ഇരുപത്തിരണ്ടുകാരിയായ ഭാര്യ സുമനെ(22)യാണ് ഭർത്താവ് ശിവം സഹാനെ വഴക്കിനിടെ അടിച്ചുകൊന്നത്.
ആറുമാസം മുൻപാണ് ഇവർ വിവാഹിതരായതെന്നും ദമ്പതിമാർ പതിവായി വഴക്കിടാറുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. വഴക്കിട്ടതിനെ തുടർന്ന് ഇയാൾ ഭാര്യടെ അടിച്ചു.
തുടർന്ന് ഇയാൾ മുറി വിട്ടുപോവുകയും മറ്റൊരു മുറിയിൽ കഴിയുകയുമായിരുന്നു. പിറ്റേന്ന് രാവിലെ, ഭാര്യയെ ശ്രദ്ധിക്കാതെ സഹാനെ ജോലിക്ക് പോയി. സുമൻ ഉറക്കത്തിലാണെന്നാണ് ഇയാൾ കരുതിയത്.
പെൺകുട്ടികളുടെ ഹോസ്റ്റലിൽ മൊബൈൽ ചാർജറിനുള്ളിൽ ഒളിക്യാമറ ! പിന്നിൽ….
രണ്ടു ദിവസത്തിന് ശേഷം വാടക വാങ്ങാനെത്തിയ വീട്ടുടമസ്ഥൻ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പോലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ച ഹെന്നൂർ പോലീസ് സഹാനെയെ അറസ്റ്റ് ചെയ്തു.
അടിയേറ്റ് സംഭവിച്ച പരിക്കാണ് സുമന്റെ മരണത്തിന് കാരണമെന്നും എന്നാൽ ഈ വിവരം സഹാനെ അറിഞ്ഞിരുന്നില്ലെന്നും പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു.
കിടപ്പുമുറിയിലും കുളിമുറിയിലും സ്പൈ ക്യാമറകൾ
മുംബൈ: മഹാരാഷ്ട്രയിൽ കല്യാണ സമയത്ത് പറഞ്ഞുറപ്പിച്ച സ്ത്രീധനം നൽകാത്തതിന്റെ പേരിൽ ഭർത്താവ് നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണപ്പെടുത്തിയതായി യുവതിയുടെ പരാതി. കിടപ്പുമുറിയിലും കുളിമുറിയിലും സ്പൈ ക്യാമറകൾ സ്ഥാപിച്ച് ദൃശ്യങ്ങൾ ചിത്രീകരിച്ചെന്നും പണം നൽകിയില്ലെങ്കിൽ പുറത്തുവിടുമെന്ന് ഭർത്താവ് ഭീഷണിപെടുത്തിയെന്നും പരാതിയിൽ പറയുന്നു.
സർക്കാർ ഉദ്യോഗസ്ഥയായ യുവതി മാനസികമായും ശാരീരികമായും പീഡനങ്ങൾ നേരിട്ടതായി പൊലീസ് പറയുന്നു. കാറിൻറെ ഇഎംഐ അടയ്ക്കാൻ എന്ന പേരിൽ 1.5 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടായിരുന്നു പീഡനം. പണം കൊണ്ടുവരാൻ വിസമ്മതിച്ചപ്പോൾ ഭർത്താവ് തന്നെ മർദ്ദിച്ചതായും യുവതി പരാതിയിൽ പറയുന്നു.യുവതിയുടെ പരാതിയിൽ ഭർത്താവ്, അമ്മായിയമ്മ, എന്നിവർക്കെതിരേ കേസെടുത്തതായി അംബേഗാവ് പൊലീസ് അറിയിച്ചു.
വനിതാ ശുചിമുറിയിൽ ഒളിക്യാമറ
ബെംഗളൂരു: വനിതാ ശുചിമുറിയിൽ ഒളിക്യാമറ വെച്ച ഇൻഫോസിസ് ജീവനക്കാരനെ അറസ്റ്റ് ചെയ്തു. ബെംഗളൂരു ഇലക്ട്രോണിക് സിറ്റി കാമ്പസിലെ ശുചിമുറിയിലാണ് ഒളിക്യാമറ വെച്ച് സഹപ്രവർത്തകയുടെ വീഡിയോ ചിത്രീകരിച്ചത്.
മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ നിന്നുള്ള സീനിയർ അസോസിയേറ്റ് കൺസൾട്ടന്റായ സ്വപ്നിൽ നാഗേഷ് മാലിയെയാണ്(30) അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ യുവതി വാഷ്റൂം ഉപയോഗിക്കുന്നതിനിടെയാണ് സംഭവം.
ഈ സമയത്താണ് തൊട്ടടുത്ത ടോയ്‌ലറ്റിൽ നിന്നും മൊബൈൽ ഫോണിൽ തന്നെ ചിത്രീകരിക്കുന്ന പ്രതിയെ കണ്ടത്. ഇതോടെ നിലവിളിച്ച് പുറത്തേക്ക് ഓടിയ യുവതി സഹപ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ എച്ച്ആർ ജീവനക്കാർ പിടികൂടി പൊലീസിന് കൈമാറി. ഇയാളുടെ ഫോൺ പരിശോധിച്ച എച്ച്ആർ ഉദ്യോഗസ്ഥർ ഇരയുടെ വീഡിയോയും മറ്റൊരു ജീവനക്കാരിയുടെ രഹസ്യമായി റെക്കോർഡു ചെയ്ത വീഡിയോയും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം പ്രതി ആവർത്തിച്ച് ക്ഷമാപണം നടത്തുകയും വീഡിയോകൾ നശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഡിലിറ്റ് ചെയ്യുന്നതിന് മുമ്പ് എച്ച്ആർ ജീവനക്കാർ് തെളിവായി ഒരു സ്‌ക്രീൻഷോട്ട് എടുത്തു വെച്ചിരുന്നു.
തുടർന്നാണ് യുവതി ഇലക്ട്രോണിക് സിറ്റി പൊലീസിനെ സമീപിച്ചത്. ഇൻഫർമേഷൻ ടെക്‌നോളജി ആക്ടിലെയും ഇന്ത്യൻ ശിക്ഷാനിയമത്തിലേയും വകുപ്പുകൾ പ്രകാരം ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ സംഭവത്തെക്കുറിച്ച് ഇൻഫോസിസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.