web analytics

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ വിലാപയാത്രയടക്കം ടെലിവിഷന്‍ ചാനലുകള്‍ ആവേശത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് ദിവസമായി പേരിന് മാത്രമാണ് മറ്റ് വാര്‍ത്തകള്‍ നൽകുന്നത്. ഈ ആവേശ റിപ്പോര്‍ട്ടിങ്ങിനിടയില്‍ 24 ന്യൂസിലെ ശ്രീകണ്ഠന്‍ നായര്‍ക്ക് വന്ന ഒരു നാക്കുപിഴയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. വിഎസിന്റെ വിലാപയാത്ര എന്ന് പറയുന്നതിന് പകരം മുഖ്യമന്ത്രി പിണറായി വിജയന്റെ ഭൗതിക ശരിരവും വഹിച്ചുള്ള വിലാപയാത്ര എന്നാണ് ലൈവിനിടെ ശ്രീകണ്ഠൻ നായർ പറഞ്ഞത്.

ഈ ഒരു ഭാഗം മാത്രം വലിയ രീതിയില്‍ പ്രചരിപ്പിക്കുകയും കടുത്ത വിമര്‍ശനം ഉയരുകയും ചെയ്തതോടെ 24ന്യൂസ്ചാനലില്‍ നേരിട്ട് പ്രത്യക്ഷപ്പെട്ട് മാപ്പ് പറഞ്ഞിരിക്കുകയാണ് ശ്രീകണഠന്‍നായര്‍. ഒപ്പം മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധം ഉണ്ടെന്നും ശ്രീകണ്ഠൻ നായർ വിശദീകരിക്കുന്നു.

“എനിക്കുണ്ടായ നാവുപിഴ പല സുഹൃത്തുക്കളും പ്രേക്ഷകരും ചൂണ്ടികാട്ടുന്നുണ്ട്. വ്യക്തിപരമായ അടുപ്പം മുഖ്യമന്ത്രിയുമായി കാത്തുസൂക്ഷിക്കുന്ന ആളാണ് ഞാന്‍. വിജയേട്ടന്‍ എന്ന് വിളിക്കാന്‍ സ്വാതന്ത്ര്യമുള്ള ഒരു മാധ്യമപ്രവര്‍ത്തകനാണ്. പലരും പറയുന്നത് ഒരുപാടുകാലം സീനിയോറിറ്റിയുള്ള ഒരാളില്‍ നിന്ന് ഇത് പ്രക്ഷിച്ചില്ല എന്നാണ്. ലൈവിനിടയില്‍ ഇത്തരം പിഴവുകള്‍ സംഭിക്കാം. അത് തിരുത്താന്‍ ഒരു മടിയുമില്ല. ആദ്യം മാപ്പ് പറയുന്നത് മുഖ്യമന്ത്രി പിണറായി വിജയനോടാണ്….

ഇനിയെങ്കിലും ഇത് അവസാനിപ്പിക്കണം. ഇതിലും വലിയ പിഴവുകള്‍ പലര്‍ക്കും സംഭവിച്ചിട്ടുണ്ട്. ഞാന്‍ ന്യായീകരിക്കാന്‍ നില്‍ക്കാത്തതു കൊണ്ടാണ്. വിജയേട്ടന്‍ എന്ന മുഖ്യമന്ത്രിയോടുള്ള ആദരവ് കൊണ്ട് മാപ്പ് പറയുന്നു. ചില ടെലിവിഷന്‍ ചാനലുകള്‍ തന്നെ എന്റെ തെറ്റ് പ്രചരിപ്പിക്കുന്നുണ്ട്. ഞാന്‍ സാധാരണ മനുഷ്യനാണ്. അത് തിരുത്തും. സംഭവിച്ചത് നാവ് പിഴയാണ്. ജനങ്ങള്‍ അങ്ങനെ തന്നെ കാണണം” ശ്രീകണ്ഠന്‍ നായര്‍ പറയുന്നു. ഈ മാപ്പ് പറച്ചിലിന്റെ വീഡിയോ 24 ന്യൂസ് തന്നെ വ്യാപകമായി ഷെയര്‍ ചെയ്യുന്നുണ്ട്.

ഒന്നാം സ്ഥാനം നിലനിര്‍ത്തി ഏഷ്യാനെറ്റ് ന്യൂസ്

കൊച്ചി: മലയാളം വാർത്താ ചാനൽ യുദ്ധത്തിൽ തങ്ങളുടെ ആധിപത്യം അരക്കിട്ടുറപ്പിച്ചു ഏഷ്യാനെറ്റ് ന്യൂസ്. അടുത്തകാലത്തായി മറ്റു ചാനലുകൾ ഉയർത്തിയ ഭീഷണികളെ മറികടന്ന് ഏഷ്യാനെറ്റ് ഒന്നാം സ്ഥാനത്ത് മുന്നേറ്റം തുടരുകയാണ്. ഉപതിരഞ്ഞെടുപ്പു അടക്കം പ്രത്യേക വാർത്താ സാഹചര്യങ്ങളെല്ലാം ഒഴിഞ്ഞ് സാധാരണ നിലയിലേക്ക് കാണികൾ എത്തിയതോടെ കഴിഞ്ഞ ആഴ്ച ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു.

ഇക്കുറി ബാർക്ക് റേറ്റിംഗ് പുറത്തുവരുമ്പോഴും ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിർത്തുകയായിരുന്നു. അതേസമയം റിപ്പോർട്ടർ ചാനൽ തകർന്നടിഞ്ഞ് മൂന്നാം സ്ഥാനത്താണ്. 27ാം ആഴ്ച്ചയിലെ ബാർക്ക് റേറ്റിംഗ് പുറത്തുവരുമ്പോൾ 99 പോയിന്റുമായി നില മെച്ചപ്പെടുത്തുകയാണ് ഏഷ്യനെറ്റ് ന്യൂസ്. രണ്ടാം സ്ഥാനത്ത് 87 പോയിന്റുമായി 24 ന്യൂസ് ചാനലാണ്. 84 പോയിന്റുമായി റിപ്പോർട്ടർ ചാനൽ മൂന്നാം സ്ഥാനത്തും.

റിപ്പോർട്ടറിനെ സംബന്ധിച്ചിടത്തോളം പോയ വാരത്തെ വീഴ്ച്ചയിൽ നിന്നും തിരികെ കയറാൻ നടത്തിയ ശ്രമങ്ങളൊന്നും ഫലവത്തായില്ല എന്നതാണ് ശരി. ഇടക്കാലത്ത് ചില വാരങ്ങളിൽ ചാനൽ മുന്നിൽ വന്നത് തന്നെ കേരളാ വിഷൻ ചാനലിലെ പ്രൈംബാൻഡ് കോടികൾ മുടക്കി വിലക്കെടുത്തതുകൊണ്ടാണ്. ആ പരീക്ഷണങ്ങൾ വിജയം ഇപ്പോൾ കാണുന്നില്ലെന്നതാണ് വ്യക്തമാകുന്ന കാര്യം.

കാലത്തിന് അനുസരിച്ചുള്ള മുഖം മാറ്റൽ

അതേസമയം ഏഷ്യാനെറ്റ് ന്യൂസ് ചാനലും കാലത്തിന് അനുസരിച്ചുള്ള മുഖം മാറ്റൽ നടപടികളിലേക്കും കടക്കുകയാണ്. ചാനലിന്റെ കളറും ഫോണ്ടും അടക്കം മാറ്റിയിട്ടുണ്ട്. ബ്രേക്കിംഗ് ന്യൂസ് അടക്കം ഇപ്പോൾ മുൻപുള്ളതിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് അവതരിപ്പിക്കുന്നത്. എന്നാൽ, സാങ്കേതകമായി മാറ്റങ്ങൾ വരുത്തുമ്പോഴും ചാനൽ ക്രെഡിബിലിറ്റി മുന്നിൽ കണ്ടുള്ള പരിശ്രമങ്ങൾ തുടരുകയാണ്. ഇതെല്ലാമാണ് ഏഷ്യാനെറ്റ് ന്യൂസിനെ സ്‌നേഹിക്കുന്നവരെ വീണ്ടും അടുപ്പിച്ചത്.

അതേസമയം പോയവാരത്തിൽ നാലാം സ്ഥാനത്ത് മനോരമ ന്യൂസ് ചാനലാണ്. 42 പോയിന്റാണ് മനോരമ ന്യൂസ് ചാനലിന് ഇപ്പോൾ ഉള്ളത്. അതേസമയം 41 പോയിന്റുമായി മാതൃഭൂമി ന്യൂസ് അഞ്ചാം സ്ഥാനത്താണ്. ന്യൂസ് മലയാളം ചാനൽ 28 പോയിന്റുമായി ആറാം സ്ഥാനത്ത് തുടരുകയാണ്. പോയവാരത്തിൽ നിന്നും മാറ്റം ഇക്കുറിയാണ് ഉണ്ടായിരിക്കുന്നത്. കൈരളി ടിവിയുടെ ഏഴാം സ്ഥാനം ജനം ടി വി തട്ടിയെടുക്കുകയായിരുന്നു. 22 പോയിന്റുമായി ജനം ടിവി ഏഴാം സ്ഥാനത്തായപ്പോൾ കൈരളി ടി വി 18 പോയിന്റുമായി എട്ടാം സ്ഥാനത്തായി. ന്യൂസ് 18 കേരള 14 പോയിന്റോടെ ഒമ്പതാം സ്ഥാനത്തും 11 പോയിന്റുമായി മീഡിയ വൺ പത്താം സ്ഥാനത്തുമാണ്.

റേറ്റിങ്ങിലെ കേരളാ യൂണിവേഴ്‌സ് വിഭാഗത്തിൽ 99 പോയിന്റ് നേടിയാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത് തുടർന്നത്. 87 പോയിന്റുമായി ട്വന്റി ഫോർ ന്യൂസ് രണ്ടാം സ്ഥാനവും നിലനിർത്തി. മൂന്നാം സ്ഥാനത്ത് തുടരുന്ന റിപോർട്ടറിന് 84 പോയിൻേറ നേടാനായുളളു. മൂൻ ആഴ്ചയിലേക്കാൾ പോയിന്റ് വർദ്ധിപ്പിക്കാൻ ആദ്യ മൂന്ന് സ്ഥാനങ്ങളിലുളള ചാനലുകൾക്ക് കഴിഞ്ഞിട്ടുണ്ട്.

മുൻ ആഴ്ചയിൽ 95 പോയിന്റ് ഉണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസ് 4 പോയിന്റ് വർദ്ധിപ്പിച്ചാണ് നില ഭദ്രമാക്കിയത്. 85 പോയിന്റുണ്ടായിരുന്ന ട്വന്റി ഫോർ ന്യൂസ് 2 പോയിന്റ് വർദ്ധിപ്പിച്ചു. ഒന്നാം സ്ഥാനത്ത് തുടരുന്ന ഏഷ്യാനെറ്റും രണ്ടാം സ്ഥാനത്ത് തുടരുന്ന ട്വന്റി ഫോറും തമ്മിൽ 12 പോയിന്റിന്റെ അന്തരമാണുളളത്. ഇത് ഏഷ്യാനെറ്റ് ന്യൂസിന് ആത്മവിശ്വാസം പകരുന്ന മുന്നേറ്റമാണ്.

English Summary:

As television channels extensively covered the funeral procession and tributes for former Kerala Chief Minister V.S. Achuthanandan, most other news took a back seat. Amid this intense coverage, a slip of the tongue by 24 News anchor Sreekandan Nair has gone viral on social media, drawing attention from viewers across platforms.

spot_imgspot_img
spot_imgspot_img

Latest news

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

Other news

സിപിഐ എന്തുചെയ്യുമെന്ന് ഇന്നറിയാം; സെക്രട്ടേറിയേറ്റ് യോഗം വിളിച്ച് സിപിഎമ്മും

സിപിഐ എന്തുചെയ്യുമെന്ന് ഇന്നറിയാം; സെക്രട്ടേറിയേറ്റ് യോഗം വിളിച്ച് സിപിഎമ്മും തിരുവനന്തപുരം: സിപിഐയുടെ നിര്‍ണായക...

നാണയങ്ങളും നോട്ടുകളും ചാക്കുകളിൽ; യാചകയായ സ്ത്രീയുടെ പക്കൽ നിന്നും കണ്ടെത്തിയത് ലക്ഷങ്ങൾ

നാണയങ്ങളും നോട്ടുകളും ചാക്കുകളിൽ; യാചകയായ സ്ത്രീയുടെ പക്കൽ നിന്നും കണ്ടെത്തിയത് ലക്ഷങ്ങൾ ഉത്തരാഖണ്ഡിൽ...

ബോയിലർ പൊട്ടിത്തെറിച്ച് പ്ലൈവുഡ് കമ്പനിയിൽ വൻ ദുരന്തം; ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്

ബോയിലർ പൊട്ടിത്തെറിച്ച് പ്ലൈവുഡ് കമ്പനിയിൽ വൻ ദുരന്തം; ഒരാൾ മരിച്ചു, രണ്ടുപേർക്ക്...

7,993 സ്‌കൂളുകളിൽ കുട്ടികൾ പൂജ്യം, അധ്യാപകർ 20,817

7,993 സ്‌കൂളുകളിൽ കുട്ടികൾ പൂജ്യം, അധ്യാപകർ 20,817 ന്യൂഡൽഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി...

സിവിൽ സർവീസ് വിദ്യാർത്ഥിയുടെ മരണം കൊലപാതകം;പൊലീസ് വെളിപ്പെടുത്തുന്നു

സിവിൽ സർവീസ് വിദ്യാർത്ഥിയുടെ മരണം കൊലപാതകം;പൊലീസ് വെളിപ്പെടുത്തുന്നു ന്യൂഡൽഹി: മൂന്നു ആഴ്ച മുമ്പ്...

ബിഹാറില്‍ വീണ്ടും വിമത സ്വരം; 16 നേതാക്കളെ പുറത്താക്കി നിതീഷ് കുമാർ

ബിഹാറില്‍ വീണ്ടും വിമത സ്വരം; 16 നേതാക്കളെ പുറത്താക്കി നിതീഷ് കുമാർ പട്‌ന:...

Related Articles

Popular Categories

spot_imgspot_img