എയർ ഇന്ത്യ വിമാനത്തിന്റെ ടേക്ക് ഓഫ് റദ്ദാക്കി

എയർ ഇന്ത്യ വിമാനത്തിന്റെ ടേക്ക് ഓഫ് റദ്ദാക്കി

ന്യൂഡൽഹി: റൺവേയിൽ മുന്നേറുമ്പോൾ സാങ്കേതിക തകരാർ അനുഭവപ്പെട്ടതിനെ തുടർന്ന് എയർ ഇന്ത്യയുടെ ഡൽഹി-കൊൽക്കത്ത ഫ്‌ളൈറ്റ് AI2403 ടേക്ക് ഓഫ് റദ്ദാക്കി.

തിങ്കളാഴ്ച വൈകുന്നേരം 5:30-നാണ് വിമാനം പുറപ്പെടേണ്ടതായിരുന്നത്. എന്നാൽ, സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് പൈലറ്റുമാർ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ (SOP) അനുസരിച്ച് ടേക്ക് ഓഫ് നിർത്തിവയ്ക്കുകയായിരുന്നു.

വിമാനദുരന്തത്തിനു പിന്നാലെ എയർ ഇന്ത്യ സാറ്റ്സിൽ ‘ലുങ്കിഡാൻസ്’; 4 മുതിർന്ന ഉദ്യോഗസ്ഥരെ പുറത്താക്കി

അതേസമയം, തിങ്കളാഴ്ച ഉച്ചയോടെ മറ്റൊരു എയർ ഇന്ത്യ വിമാനമാണ് ലാൻഡിംഗിനിടയിൽ റൺവേയിൽനിന്ന് തെന്നിമാറിയ സംഭവം റിപ്പോർട്ട് ചെയ്തത്.

ഇതിനിടെ, കഴിഞ്ഞ ആറുമാസത്തിനിടെ എയർ ഇന്ത്യയിൽ നിന്നുണ്ടായ അഞ്ച് സുരക്ഷാ ലംഘനങ്ങളെ തുടര്‍ന്ന് കമ്പനിക്ക് ഒമ്പത് കാരണം കാണിക്കൽ നോട്ടീസുകൾ നൽകി കഴിഞ്ഞതായി വ്യോമയാന മന്ത്രാലയം രാജ്യസഭയിൽ എംപിമാർക്കുള്ള മറുപടിയിൽ വ്യക്തമാക്കി.

കാബിനിൽ പുക മണം; എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

ന്യൂഡൽഹി: ക്യാബിനിൽ പുകയുടെ മണം അനുഭവപ്പെട്ടതിനെ തുടർന്ന് എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. മുംബൈയിൽ നിന്ന് ചെന്നൈയിലേക്കു പുറപ്പെട്ട വിമാനത്തിലാണ് സംഭവം.

വിമാനം സുരക്ഷിതമായി മുംബൈയിൽ തിരിച്ചിറക്കിയതായും യാത്രക്കാർക്കു മറ്റൊരു വിമാനം ഏർപ്പെടുത്തിയതായും എയർ ഇന്ത്യ വക്താവ് അറിയിച്ചു.

അപ്രതീക്ഷിത തടസ്സം കാരണം യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ട് കുറയ്ക്കാനായി ഗ്രൗണ്ട് സ്റ്റാഫ് എല്ലാ പിന്തുണയും നൽകിയെന്നും അധികൃതർ വ്യക്തമാക്കി.

രാത്രി 11:50നാണ് എഐ 639 വിമാനം പറന്നുയർന്നത്. എന്നാൽ ഏകദേശം 45 മിനിറ്റ് പറന്നതിനു ശേഷം സാങ്കേതിക തകരാർ കാരണം വിമാനം മുംബൈയിലേക്കു തിരികെ പോകുമെന്ന് പൈലറ്റ് അറിയിച്ചതായി യാത്രക്കാരിലൊരാൾ സമൂഹമാധ്യമത്തിൽ കുറിച്ചു.

രാത്രി 12:47ന് ആണ് വിമാനം നിലത്തിറക്കിയത്. കഴിഞ്ഞ ദിവസം വിമാനത്തിന്റെ ചിറകില്‍ വൈക്കോല്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മുംബൈയിൽനിന്ന്‌ ബാങ്കോക്കിലേക്കുള്ള എയർ ഇന്ത്യ വിമാനം വൈകിയിരുന്നു.

രാവിലെ 7.45 നാണ് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിന്‍റെ ഇടതുവശത്തെ ചിറകിൽ വൈക്കോൽ കണ്ടെത്തുകയായിരുന്നെന്ന്‌ എയർ ഇന്ത്യ പ്രസ്‌താവനയിൽ അറിയിച്ചത്.

വിമാനം ടേക്ക് ഓഫിനു തൊട്ടുമുന്‍പാണ് പ്രശ്നം കണ്ടെത്തിയത്. പിന്നീട്‌ അഞ്ച് മണിക്കൂര്‍ വൈകി ഒരു മണിയോടെയാണ് വിമാനം പുറപ്പെട്ടത്. എന്നാൽ വൈക്കോൽ എങ്ങനെ ചിറകിലെത്തിയെന്ന്‌ കണ്ടെത്താനായിട്ടില്ല.

Summary:
A technical glitch occurred while Air India flight AI2403 from Delhi to Kolkata was taxiing on the runway, leading to the cancellation of takeoff. The flight was scheduled to depart at 5:30 PM on Monday. However, pilots aborted the takeoff following Standard Operating Procedure (SOP) after detecting the issue.



spot_imgspot_img
spot_imgspot_img

Latest news

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

Other news

നേരേ മാധ്യമങ്ങൾക്ക് മുന്നിൽപോയി പറയുന്ന രീതി മാറ്റിയെടുക്കണം

നേരേ മാധ്യമങ്ങൾക്ക് മുന്നിൽപോയി പറയുന്ന രീതി മാറ്റിയെടുക്കണം കൊച്ചി: അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ നേരേ...

എവിടെയും പോയിട്ടില്ല, ജനങ്ങൾക്കുമുന്നിൽ ജീവിച്ചുമരിക്കും

എവിടെയും പോയിട്ടില്ല, ജനങ്ങൾക്കുമുന്നിൽ ജീവിച്ചുമരിക്കും പത്തനംതിട്ട: ലൈംഗികാരോപണങ്ങൾക്കിടയിൽ വിവാദങ്ങളിലായിരുന്ന റാപ്പർ വേടൻ, താൻ...

പാലിയേക്കര ടോള്‍ വിലക്ക് തുടരും

പാലിയേക്കര ടോള്‍ വിലക്ക് തുടരും കൊച്ചി: പാലിയേക്കരയിലെ ടോള്‍ പിരിവ് താല്‍ക്കാലികമായി നിര്‍ത്തിവെച്ച...

ആശാരിമൂലയിൽ വീടുപോലൊരു ബസ് സ്റ്റോപ്പ്

ആശാരിമൂലയിൽ വീടുപോലൊരു ബസ് സ്റ്റോപ്പ് തൃശൂർ ∙ ഒരു സാധാരണ ബസ് സ്റ്റോപ്പ്...

കള്ളും കുപ്പിയിലാക്കി ഇനി ബവ്കോയിലെത്തുമോ…? നീക്കവുമായി ടോഡി ബോർഡ്

കള്ളും കുപ്പിയിലാക്കി ഇനി ബവ്കോയിലെത്തുമോ…? നീക്കവുമായി ടോഡി ബോർഡ് ശുദ്ധമായ കള്ള് കുപ്പിയിലടച്ച്...

ഏഷ്യാ കപ്പ് ടി-20 ടൂർണമെന്റിന് ഇന്ന് തുടക്കം

ഏഷ്യാ കപ്പ് ടി-20 ടൂർണമെന്റിന് ഇന്ന് തുടക്കം ദുബായ്: ദുബായ്: ടി-20 ക്രിക്കറ്റിലെ...

Related Articles

Popular Categories

spot_imgspot_img