യുവതിയെ പങ്കാളി കുത്തിക്കൊലപ്പെടുത്തി

ലൈംഗിക തൊഴിലിനു ഇറങ്ങാൻ വിസമ്മതിച്ച യുവതിയെ പങ്കാളി കുത്തിക്കൊലപ്പെടുത്തി. 24 വയസ്സുള്ള പുഷ്പയെ ലൈംഗിക തൊഴിലിലേക്ക് ഇറങ്ങാൻ നിർബന്ധിച്ച പ്രണയപങ്കാളിയായ ഷെയ്ഖ് ഷമ്മയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.

പ്രസവശേഷം ഭർത്താവിനെ പുഷ്പ വിജയവാഡയിലെ ഒരു മെക്കാനിക്കായ ഷെയ്ഖുമായി കഴിഞ്ഞ എട്ട് മാസമായി താമസിക്കുകയായിരുന്നു. സംഭവ സമയത്ത് ഷെയ്ഖ് മദ്യലഹരിയിലായിരുന്നു.

പണത്തിനായി ലൈംഗിക തൊഴിൽ തേടണമെന്ന് ആവശ്യപ്പെട്ട് പലതവണ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. കൂടാതെ, പുഷ്പയ്ക്ക് മറ്റു പുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയവും ഷെയ്ഖിന് ഉണ്ടായിരുന്നു.

സംഭവ ദിവസം പുഷ്പ തനിക്കൊപ്പം ലൈംഗിക തൊഴിൽ ചെയ്യാൻ തയ്യാറാകാതെ അവളുടേ അമ്മയുടെ വീട്ടിലേക്ക് പോയതിനെ തുടർന്ന്, ഷെയ്ഖ് അവിടെ എത്തി ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയായിരുന്നു.

തർക്കം മൂര്‍ച്ഛിച്ചതോടെ ഷെയ്ഖ് കത്തിയെടുത്ത് പുഷ്പയുടെ അമ്മയെയും സഹോദരനെയും ആക്രമിച്ചു. തടയാനെത്തിയ പുഷ്പയെ നെഞ്ചിന്റെയും തുടയിലെയും ഭാഗങ്ങളിൽ കുത്തുകയായിരുന്നു.

തുടയിലും നെഞ്ചിലുമുള്ള ഭീകരമായ കുത്തേറ്റ പുഷ്പ, അമിത രക്തസ്രാവത്തെ തുടർന്നാണ് സംഭവസ്ഥലത്ത് തന്നെ മരിച്ചു വീണത്. അമ്മയും സഹോദരനും ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയിലാണ്.

ആക്രമണത്തിന് ശേഷം പ്രതി ഷെയ്ഖ് ഒളിവിൽ പോയി. ഇയാളെ പിടികൂടാൻ രണ്ട് സംഘമായി തിരിഞ്ഞ് പൊലീസ് തിരച്ചിൽ ആരംഭിച്ചു.

Summary:
A 24-year-old woman named Pushpa was allegedly stabbed to death by her partner, Sheikh Shamma, after she refused to enter sex work. According to police reports, the accused pressured her to become a sex worker, and when she resisted, he fatally attacked her.

spot_imgspot_img
spot_imgspot_img

Latest news

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി...

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം കൊച്ചി: കുപ്പിയിലാക്കി കള്ള് ബ്രാൻഡ്...

Other news

പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് 19 കാരന് ദാരുണാന്ത്യം

പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് 19 കാരന് ദാരുണാന്ത്യം തിരുവനന്തപുരം: കനത്ത മഴയിലും കാറ്റിലും...

അഹമ്മദാബാദ് വിമാനാപകടത്തിൽ വെളിപ്പെടുത്തൽ

അഹമ്മദാബാദ് വിമാനാപകടത്തിൽ വെളിപ്പെടുത്തൽ അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ പുറത്തുവന്നു....

ഡാമിലേക്ക് ഒഴുകുന്ന ആറ്റിൽ ചാടി മധ്യവയസ്കൻ

ഡാമിലേക്ക് ഒഴുകുന്ന ആറ്റിൽ ചാടി മധ്യവയസ്കൻ മദ്യം തലക്ക് പിടിച്ചപ്പോൾ ഇടുക്കി ഡാമിൻ്റെ...

അടുത്ത നാല് ദിവസത്തെ മഴമുന്നറിയിപ്പുകൾ

അടുത്ത നാല് ദിവസത്തെ മഴമുന്നറിയിപ്പുകൾ തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചയായി തുടരുന്ന മഴ വരും...

അടയ്ക്ക വില സർവ്വകാല റെക്കോർഡിൽ

അടയ്ക്ക വില സർവ്വകാല റെക്കോർഡിൽ അടക്കയാണേൽ മടിയിൽ വെക്കാം എന്ന പഴമൊഴിയെ തിരുത്തുന്നതാണ്...

യു.എസിൽ ഇന്ത്യൻ ഡോക്ടർക്കെതിരെ കേസ്

യു.എസിൽ ഇന്ത്യൻ ഡോക്ടർക്കെതിരെ കേസ് ന്യൂജഴ്സി∙ അമേരിക്കയിൽ ഇന്ത്യൻ വംശജനായ ഡോക്ടർക്കെതിരെ മെഡിക്കല്‍...

Related Articles

Popular Categories

spot_imgspot_img