അന്ത്യകർമങ്ങൾക്കു തൊട്ടുമുമ്പ് കണ്ണു തുറന്നു

അന്ത്യകർമങ്ങൾക്കു തൊട്ടുമുമ്പ് കണ്ണു തുറന്നു

ഹരിയാന: മരിച്ചതായി ഡോക്റ്റർമാർ വിധിയെഴുതിയ 75കാരൻ അന്ത്യകർമങ്ങൾക്കു തൊട്ടുമുമ്പ് കണ്ണു തുറന്നു. ഹരിയാനയിലെ യമുനനഗർ ജില്ലയിലാണ് സംഭവം. ആരോഗ്യപ്രശ്നങ്ങളാൽ ചികിത്സയിലായിരുന്ന ഷേർ സിങ് പുലർച്ച‍യോടെ മരിച്ചതായി പ്രഖ്യാപിച്ചത് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായിരുന്നു.

അതോടെ കുടുംബം അദ്ദേഹത്തിന്‍റെ അന്ത്യകർമ്മങ്ങൾക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. സംസ്കാരത്തിനുള്ള വിറക് കൂട്ടി. എന്നാൽ ഷേർ സിങ്ങിനെ കർമങ്ങളുടെ ഭാഗമായി കുളിപ്പിക്കുന്നതിന് കട്ടിലിൽ കിടത്തി മൂക്കിലെ ട്യൂബ് നീക്കിയതിനു തൊട്ടുപിന്നാലെ അദ്ദേഹം കണ്ണുകൾ തുറന്ന് ചുമക്കാന്‍ തുടങ്ങിയെന്നാണ് റിപ്പോർട്ട്.

ഉടൻ തന്നെ ആളുകൾ അദ്ദേഹത്തിന് കുടിക്കാന്‍ വെള്ളം നൽകിയ ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പരിശോധനയ്ക്കു പിന്നലെ അദ്ദേഹം ആരോഗ്യവാനെന്ന് ഡോക്ടർമാർ അറി. ഷേർ സിങ്ങിന്റെ അത്ഭുതകരമായ മടങ്ങിവരവിന്‍റെ സ്ന്തോഷത്തിൽ ശവസംസ്കാര ചടങ്ങുകൾക്കായി ഒരുക്കിയ ഭ‍ക്ഷണം കഴിച്ച് ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയ ആളുകൾ സന്തോഷത്തൊടെ വീടുകളിലേക്ക് മടങ്ങി.

ഡോക്ടർമാർ മരിച്ചതായി സ്ഥിരീകരിച്ചു; സംസ്കാരത്തിനായി ചിതയിൽ വച്ചതോടെ, ജീവൻ വീണ്ടെടുത്ത് ബധിരനും മൂകനുമായ 25കാരൻ !

ഡോക്ടർമാർ മരിച്ചതായി പ്രഖ്യാപിച്ച 25കാരനായ ബധിരനും മൂകനുമായ യുവാവ്, ശവസംസ്കാരത്തിന് നിമിഷങ്ങൾ മുമ്പ് ബോധം വീണ്ടെടുത്തു. കുടുംബമില്ലാത്ത ഷെൽട്ടർ ഹോമിൽ താമസിച്ചിരുന്ന രോഹിതാഷ് കുമാർ എന്ന യുവാവിനെക്കുറിച്ചാണ് വാർത്ത.

സംഭവത്തെ തുടർന്ന് മൂന്ന് ഡോക്ടർമാരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഈ സംഭവം ജുൻജുനു ജില്ലയിൽ നടന്നതാണ്. ജില്ലാ ആശുപത്രിയിൽ തിരിച്ചെത്തിയ രോഹിതാഷ് കുമാർ ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

നവംബർ 21-ന് ആരോഗ്യനില വഷളായതിനെ തുടർന്ന് രോഹിതാഷ് കുമാറിനെ ജുൻജുനുവിലെ ബിഡികെ ആശുപത്രിയിലെ എമർജൻസി വാർഡിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. ഉച്ചയ്ക്ക് 2 മണിയോടെ രോഹിതാഷ് കുമാർ മരിച്ചതും, അദ്ദേഹത്തിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ടെന്നും ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു.

ചിതയിൽ വെച്ചതോടെ രോഹിതാഷ് കുമാറിന് പെട്ടെന്ന് ശ്വാസം മുട്ടൽ അനുഭവപ്പെട്ടുവെന്നും പൊലീസ് പറഞ്ഞു. ഉടൻ തന്നെ ആംബുലൻസിൽ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

സംഭവത്തെക്കുറിച്ച് അറിഞ്ഞ ജില്ലാ കളക്ടർ രാമാവ്താർ മീണ, ഡോ. യോഗേഷ് ജാഖർ, ഡോ. നവനീത് മീൽ, പിഎംഒ ഡോ. സന്ദീപ് പാച്ചാർ എന്നിവരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഈ വിഷയത്തിൽ അന്വേഷണം നടത്താൻ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും, മെഡിക്കൽ വകുപ്പ് സെക്രട്ടറിയെ ഈ വിവരം അറിയിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടർ പറഞ്ഞു.

യുവാവിനെ മരിച്ചതായി പ്രഖ്യാപിച്ച് സർട്ടിഫിക്കറ്റ് നൽകി സർക്കാർ; എന്നാൽ അതൊന്നു തെളിയിച്ചിട്ടു തന്നെയെന്ന് യുവാവും; പക്ഷെ അതിനുവേണ്ടി തെരഞ്ഞെടുത്ത വഴി……ഒടുവിൽ ദുരന്തമായി !

എത്ര നാടകീയമായി തോന്നിയാലും ഉത്തരേന്ത്യൻ സംസ്ഥാനമായ രാജസ്ഥാനിൽ നടന്ന ഈ സംഭവം യാഥാർഥ്യമാണ്.
മറ്റൊന്നുമല്ല, താൻ ജീവിച്ചിരിപ്പുണ്ട് എന്ന് സർക്കാർ രേഖകളി തെളിയിക്കാനായി ഒരു യുവാവ് കുറ്റവാളിയായിത്തീർന്ന കഥയാണിത്. ബലോത്ര ജില്ലയിലെ മിതോര ഗ്രാമത്തിൽ നിന്നുള്ള ബാബുറാം ഭിൽ ജീവിച്ചിരിപ്പുണ്ടെങ്കിലും മരണ സർട്ടിഫിക്കറ്റ് നൽകിയിരുന്നു. പിശക് തിരുത്താൻ അദ്ദേഹം കുറെ അലഞ്ഞെങ്കിലും ഫലമുണ്ടായില്ല. അതോടെയാണ് വ്യത്യസ്തമായ രീതി ഇയാൾ തെരഞ്ഞെടുത്തത്.

ഗവൺമെൻ്റിൻ്റെ ശ്രദ്ധയിൽപ്പെടാൻ പലവഴികൾ നോക്കിയിട്ടും നടന്നില്ല. അങ്ങനെയാണ് ഒരു കുറ്റവാളിയാകുക എന്ന ആശയം അവൻ്റെ മനസ്സിൽ ഉടലെടുത്തത്. അങ്ങിനെ, ജൂലൈ 19 ന് കത്തിയും പെട്രോൾ കുപ്പിയും എടുത്ത് ഒരു പ്രാദേശിക സ്‌കൂളിൽ ഭീകരപ്രവർത്തനം നടത്താൻ യുവാവ് തീരുമാനിച്ചത്.

ചുളി ബേര ധരണ സ്‌കൂളിൽ കയറിയ ഇയാൾ രണ്ട് അധ്യാപകരെ കുത്തിക്കൊല്ലുകയും രക്ഷിതാവിനെ ആക്രമിക്കുകയും ചെയ്തു. ചില വിദ്യാർത്ഥികളെയും അധ്യാപകരെയും ഇയാൾ ബന്ദികളാക്കിയതായും പോലീസ് മൊഴിയിൽ പറയുന്നു. ആക്രമണത്തിൽ ആക്ടിംഗ് ഹെഡ്മാസ്റ്റർ ഹർദയാൽ, അധ്യാപകൻ സുരേഷ് കുമാർ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു.

പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന ആ സത്യം അയാൾ വെളിപ്പെടുത്തിയത്. സർക്കാർ തൻ്റെ മരണ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെന്നും അതിനാൽ തൻ്റെ സ്വത്ത് ഉടൻ സർക്കാർ കണ്ടുകെട്ടുമെന്നും അദ്ദേഹം ഭയപ്പെട്ടു. താൻ ജീവിച്ചിരിപ്പുണ്ടെന്നതിന് തെളിവ് നൽകാൻ ഭിൽ ആഗ്രഹിച്ചു. കുറ്റം ചെയ്താൽ തൻ പിടിക്കപ്പെടുകയും അറസ്റ്റ് ചെയ്യുമ്പോൾ തൻ ജീവിച്ചിരിപ്പുണ്ടെന്നു തെളിയുകയും ചെയ്യും എന്നായിരുന്നു ഇയാളുടെ കണക്കുകൂട്ടൽ.

ENGLISH SUMMARY:

A 75-year-old man, who had been declared dead by doctors, opened his eyes just moments before his last rites. The incident took place in Yamunanagar district of Haryana. Sher Singh, who was undergoing treatment for health issues, was pronounced dead early in the morning by doctors at a private hospital.

spot_imgspot_img
spot_imgspot_img

Latest news

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി...

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം കൊച്ചി: കുപ്പിയിലാക്കി കള്ള് ബ്രാൻഡ്...

Other news

രേണു സുധി ലോക ഫ്രോഡ്; വിവരം കെട്ടവൾ എന്നെ നാറ്റിച്ചു

രേണു സുധി ലോക ഫ്രോഡ്; വിവരം കെട്ടവൾ എന്നെ നാറ്റിച്ചു കൊല്ലം സുധിയുടെ...

ഇഡി നോട്ടീസ് നിയമപരമല്ലെന്ന് പ്രസ് ക്ലബ്

ഇഡി നോട്ടീസ് നിയമപരമല്ലെന്ന് പ്രസ് ക്ലബ് കൊച്ചി: എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നൽകിയ നോട്ടീസ്...

വെളിച്ചെണ്ണയിൽ അമിതലാഭം നേടാൻ തിരിമറികൾ

വെളിച്ചെണ്ണയിൽ അമിതലാഭം നേടാൻ തിരിമറികൾ സംസ്ഥാനത്ത് വെളിച്ചെണ്ണയുടെ വില കുതിക്കുന്നു. വില കുത്തനെ...

വെള്ളാപ്പള്ളിക്കെതിരെ വിമർശനവുമായി മുസ്ലീംലീഗ് മുഖപത്രം

വെള്ളാപ്പള്ളിക്കെതിരെ വിമർശനവുമായി മുസ്ലീംലീഗ് മുഖപത്രം വെളളാപ്പള്ളി നടേശനെതിരെ അതിരൂക്ഷ വിമർശനവുമായി മുസ്ലീംലീഗ് മുഖപത്രം...

ഡാമിലേക്ക് ഒഴുകുന്ന ആറ്റിൽ ചാടി മധ്യവയസ്കൻ

ഡാമിലേക്ക് ഒഴുകുന്ന ആറ്റിൽ ചാടി മധ്യവയസ്കൻ മദ്യം തലക്ക് പിടിച്ചപ്പോൾ ഇടുക്കി ഡാമിൻ്റെ...

രോഗി മരിച്ച സംഭവത്തിൽ കേസ്

രോഗി മരിച്ച സംഭവത്തിൽ കേസ് തിരുവനന്തപുരം: വിതുരയിൽ ആംബുലൻസ് തടഞ്ഞ് പ്രതിഷേധിച്ചതിനെ തുടർന്ന്...

Related Articles

Popular Categories

spot_imgspot_img