web analytics

ചോരക്കുഞ്ഞിനെ വലിച്ചെറിഞ്ഞ് മാതാപിതാക്കൾ

മുംബൈ: ഓടുന്ന ബസിൽ വെച്ച് പ്രസവിച്ച ആൺകുഞ്ഞിനെ പുറത്തേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി മാതാപിതാക്കൾ. മഹാരാഷ്ട്രയിലെ പ്രഭാനിയിലായിരുന്നു മനസാക്ഷിയെ മരവിക്കുന്ന സംഭവമുണ്ടായത്. ഓടിക്കൊണ്ടിരുന്ന പ്രൈവറ്റ് സ്ലീപ്പർ ബസിൽ വച്ചായിരുന്നു സംഭവം നടന്നത്. സംഭവത്തിൽ റിഥിക എന്ന യുവതിയെയും ഭർത്താവെന്ന് പറയപ്പെടുന്ന യുവാവിനെയും പോലീസ് പിടികൂടിയിട്ടുണ്ട്. ഇരുവരും ഭാര്യാ-ഭർത്താക്കന്മാരാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും വിവാഹം കഴിച്ചതിന്റെ രേഖകൾ ഒന്നുമില്ല.

ചൊവ്വാഴ്ച രാവിലെ 6.30നാണ് ബസിൽ നിന്ന് കുട്ടിയെ ഇവർ വലിച്ചെറിയുന്നത്. കുഞ്ഞ് ജനിച്ച ഉടനെ തുണിയിൽ പൊതിഞ്ഞ് വലിച്ചെറിയുകയായിരുന്നു. എന്തോ ഒന്ന് പുറത്തേക്ക് വീഴുന്നത് കണ്ട ബസ് ഡ്രൈവർ കാര്യം തിരക്കിയപ്പോൾ ഭാര്യ ഛർദ്ദിച്ചതാണെന്നാണ് റിഥികയുടെ കൂടെയുണ്ടായിരുന്ന യുവാവ് പറഞ്ഞത്.

ഇതേസമയം അതുവഴി വന്ന ഒരു കാൽനടയാത്രികനാണ് റോഡിൽ വീണുകിടക്കുന്ന നിലയിൽ കുഞ്ഞിനെ കണ്ടത്. അയാൾ ഉടൻ തന്നെ ഈ വിവരം പോലീസിന് കൈമാറി. അപേപോൾ തന്നെ പോലീസ് സ്ഥലത്തെത്തിയെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. സംഭവത്തിൽ റിഥികയേയും അൽത്താഫിനേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കുട്ടിയെ വളർത്താനുള്ള സാഹചര്യം തങ്ങൾക്കില്ലാത്തതിനാലാണ് വലിച്ചെറിഞ്ഞതെന്നാണ് ഇവർ പിന്നീട് പോലീസിനോട് പറഞ്ഞത്. റിഥികയും അൽത്താഫും പൂനെയിൽ ഒന്നരവർഷമായി ഒരുമിച്ച് താമസിച്ചു വരികയാണ്. വിവാഹിതരെന്ന് ഇരുവരും പറയുന്നുണ്ടെങ്കിലും ഇതിനുള്ള തെളിവുകൾ ഇവരുടെ പക്കലില്ല എന്നും പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലിന് ശേഷം യുവതിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഭർത്താവുമായി വഴക്കിട്ടു: ദേഷ്യം തീർക്കാൻ 3 വയസ്സുകാരിയായ മകളെ ക്രൂരമായി കൊലപ്പെടുത്തി യുവതി; മൃതദേഹവുമായി നാല് കിലോമീറ്റർ നടന്നു

ഭർത്താവുമായി വഴക്കിട്ടതിനെ തുടർന്ന് സ്വന്തം മകളെ കൊലപ്പെടുത്തി യുവതി. തിങ്കളാഴ്ച വൈകിട്ട് നാഗ്പൂർ എംഐഡിസി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കൊലപാതകത്തിനുശേഷം വിവരം പോലീസിനെ അറിയിക്കാൻ കുഞ്ഞിന്റെ മൃതദേഹവുമായി യുവതി നാല് കിലോമീറ്റർ ആണ് നടന്നത്.

ട്വിങ്കിൾ റൗട്ട് (24) എന്ന യുവതിയാണ് സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഭർത്താവ് ലക്ഷ്മൺ, ട്വിങ്കിൾ എന്നിവർ നാലുവർഷം മുൻപാണ് ജോലി തേടി നാഗ്പൂരിൽ എത്തിയത്. ഒരേ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഇവർ സംശയത്തിന്റെ പേരിൽ കലഹിക്കുക പതിവായിരുന്നു എന്ന് അയൽക്കാർ പറയുന്നു.

തിങ്കളാഴ്ച വൈകിട്ട് ദമ്പതികൾ തമ്മിൽ സംഘർഷം ഉണ്ടായി. ഇരുവരും തമ്മിൽ വഴക്കിടുന്നതിനിടെ മകൾ കരയാൻ തുടങ്ങി. ഇതോടെ ദേഷ്യം പൂണ്ട യുവതി മകളെയും എടുത്ത് പുറത്തേക്ക് പോവുകയും പുറത്തുവച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും ആയിരുന്നു. വിവരം പോലീസിൽ അറിയിക്കുന്നതിനായി യുവതി തന്നെയാണ് കുഞ്ഞിന്റെ മൃതദേഹവുമായി നാല് കിലോമീറ്ററോളം നടന്നത്.

ഇതിനിടെ കുഞ്ഞിന്റെ മൃതദേഹവുമായി യുവതി നടക്കുന്നത് കണ്ട പോലീസ് പെട്രോൾ സംഘം ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ഉടൻതന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.

English Summary:

In a shocking incident in Parbhani, Maharashtra, parents allegedly killed their newborn baby boy by throwing him out of a moving private sleeper bus shortly after birth. The incident, which has horrified the public, occurred while the bus was in motion.

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി കടുപ്പിക്കുന്നു

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി...

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

Other news

ആലപ്പുഴയിൽ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച് അഭിഭാഷകനായ മകൻ; അറസ്റ്റ്; പിതാവ് അതീവ ഗുരുതരാവസ്ഥയിൽ

ആലപ്പുഴയിൽ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച് അഭിഭാഷകനായ മകൻ ആലപ്പുഴ ജില്ലയിലെ കായംകുളം...

ആത്മീയ ചികിത്സയുടെ മറവിൽ കോടികളുടെ തട്ടിപ്പ്: 3 പേർ അറസ്റ്റിൽ

ആത്മീയ ചികിത്സയുടെ മറവിൽ കോടികളുടെ തട്ടിപ്പ്: 3 പേർ അറസ്റ്റിൽ  കുറ്റ്യാടി: ആത്മീയ...

ഹോട്ടൽ സാമ്പാറിൽ മുങ്ങിത്തപ്പിയാലും മുരിങ്ങക്കായ കിട്ടില്ലാ…

ഹോട്ടൽ സാമ്പാറിൽ മുങ്ങിത്തപ്പിയാലും മുരിങ്ങക്കായ കിട്ടില്ലാ… കൊച്ചി: മുരിങ്ങക്കായ ഇല്ലാത്ത സാമ്പാറിനെപ്പറ്റി ചിന്തിക്കാനുപോലും...

രാജസ്ഥാനിലെ കോളേജ് ഹോസ്റ്റലിൽ മലയാളി വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ; മരിച്ചത് കണ്ണൂർ സ്വദേശിനി

രാജസ്ഥാനിലെ കോളേജ് ഹോസ്റ്റലിൽ മലയാളി വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ കണ്ണൂർ: മലയാളി വിദ്യാർഥിനി...

ജർമ്മനിയിൽ ക്രിസ്മസ് മാർക്കറ്റിൽ കത്തിയുമായി അഴിഞ്ഞാടി യുവാവ്; നിരവധിപ്പേർക്ക് പരിക്ക്; മൊറോക്കോ യുവാവ് അറസ്റ്റിൽ

ജർമ്മനിയിൽ ക്രിസ്മസ് മാർക്കറ്റിൽ കത്തിയുമായി അഴിഞ്ഞാടി യുവാവ്; നിരവധിപ്പേർക്ക് പരിക്ക് ബർലിൻ: ജര്‍മനിയിൽ...

രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ ജിപിഎസ് സ്പൂഫിങ്; സുരക്ഷ മെച്ചപ്പെടുത്തുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഇന്ത്യയിലെ നിരവധി പ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ പരിതയിലുണ്ടായ ജിപിഎസ് സ്പൂഫിങ്...

Related Articles

Popular Categories

spot_imgspot_img