ഡൽഹിയിൽ നാല് നില കെട്ടിടം ഇടിഞ്ഞുവീണു

ഡൽഹിയിൽ നാല് നില കെട്ടിടം ഇടിഞ്ഞുവീണു

ഡൽഹി സീലംപുരം കെട്ടിട അപകടം: നാല് നില കെട്ടിടം ഇടിഞ്ഞുവീണു; നിരവധി പേർ കുടുങ്ങിയതായി സംശയം

ഡൽഹി സീലംപുരത്ത് ഇന്ന് രാവിലെ ഉണ്ടായ കെട്ടിട അപകടത്തിൽ വൻ നാശനഷ്ടം. . ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് നാലുനില കെട്ടിടം തകർന്നുവീണത്. കെട്ടിടം തകർന്നത് വലിയ ശബ്ദത്തോടെ ആയിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.

സംഭവസ്ഥലത്ത് നിരവധി ആളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് പ്രാഥമിക വിവരം.
അഗ്നിരക്ഷാസേന ഇതുവരെ നാല് പേരെ രക്ഷപ്പെടുത്തിയതായി സ്ഥിരീകരിച്ചു.

രക്ഷപ്പെടുത്തിയവർ എല്ലാവരെയും സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവ സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

ഏഴ് ഫയർ ടെൻഡറുകൾക്കും 42 അഗ്നിശമനസേനാംഗങ്ങൾക്കുമൊപ്പം, പ്രദേശവാസികളും രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കെടുക്കുന്നു. കെട്ടിടത്തിൽ പത്ത് അംഗങ്ങളടങ്ങുന്ന ഒരു കുടുംബം താമസിച്ചിരുന്നതായി നാട്ടുകാർ അറിയിച്ചു.

ഗുജറാത്തിൽ ആറുനില കെട്ടിടം തകർന്ന് വീണു 15 പേർക്ക് പരിക്ക്: അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി നിരവധിപ്പേർ

ഗുജറാത്തിൽ ആറുനില കെട്ടിടം തകർന്ന് വീണു 15 പേർക്ക് പരിക്ക്. സൂറത്തിന് സമീപം സച്ചിൻപാലി ഗ്രാമത്തിലാണ് കെട്ടിടം തകർന്നു വീണത്.
(Six-storey building collapses in Gujarat, 15 injured: Many trapped in debris)


എട്ട് വർഷം മുൻപ് പണിത കെട്ടിടം ജീർണാവസ്ഥയിലായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. ശനിയാഴ്ച പെയ്ത കനത്ത മഴയിലാണ് കെട്ടിടം ഇടിഞ്ഞു വീണത്.15 പേരെ പരുക്കുകളോടെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പൊലീസിന്റെയും അഗ്നിശമന സേനയുടെയും നേതൃത്വത്തിലാണ് പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.

കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽനിന്ന് കുടുങ്ങിക്കിടക്കുന്നവരുടെ ശബ്ദം കേൾക്കുന്നുണ്ടെന്നും ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇവരെ രക്ഷിക്കാൻ കഴിയുമെന്നും സൂറത്ത് പൊലീസ് അറിയിച്ചു.

കെട്ടിടം തകർന്നു വീഴാനിടയായ സാഹചര്യത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ജില്ലാ ഭരണകൂടവും വ്യക്തമാക്കി. ദേശീയ ദുരന്ത നിവാരണ സേനയും അപകടം നടന്ന സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

Summary:
A four-storey building collapsed in Seelampur, Delhi, causing a major accident. Several people are reportedly trapped under the debris. According to fire department officials, four individuals have been rescued so far.



spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

ഡംപ് ബോക്സ് നിലത്തേക്ക് പതിച്ച് യുവാവിന് ദാരുണാന്ത്യം

ഡംപ് ബോക്സ് നിലത്തേക്ക് പതിച്ച് യുവാവിന് ദാരുണാന്ത്യം കൊച്ചി: മഴ നനയാതിരിക്കാൻ ലോറിയുടെ...

മലയാളി ഡോക്ടർ ഗൊരഖ്പൂരിൽ മരിച്ചനിലയിൽ

മലയാളി ഡോക്ടർ ഗൊരഖ്പൂരിൽ മരിച്ചനിലയിൽ ലഖ്നൗ: മലയാളി ഡോക്ടറെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി....

ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വാട്ട്‌സ്ആപ്പ് തട്ടിപ്പ്

ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വാട്ട്‌സ്ആപ്പ് തട്ടിപ്പ് പാലക്കാട്: ബാങ്ക് ഓഫ് ഇന്ത്യയുടെ...

മകനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി

മകനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി ഇടുക്കി: ശാരീരിക വൈകല്യമുള്ള മൂന്ന് വയസുകാരനെ കൊലപ്പെടുത്തി...

പോക്സോ കേസ്; സിപിഎം കൗണ്‍സിലർ അറസ്റ്റിൽ

പോക്സോ കേസ്; സിപിഎം കൗണ്‍സിലർ അറസ്റ്റിൽ കൊച്ചി: പോക്‌സോ കേസില്‍ സിപിഐഎം നഗരസഭാ...

പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്ത്

പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്ത് അഹമ്മദാബാദിൽ നടന്ന ദാരുണമായ വിമാന അപകടത്തെക്കുറിച്ചുള്ള അന്വേഷണം...

Related Articles

Popular Categories

spot_imgspot_img