ഒന്നൂടെ തൊട്ടുകൂട്ടാൻ ചോദിച്ചതിന് ചവിട്ടിക്കൂട്ടി, പോരാത്തതിന് ബിയർകുപ്പി പ്രയോ​ഗവും; എറണാകുളത്തെ ബാറിൽ നടന്നത്…

കൊച്ചി: മദ്യപിക്കുന്നതിനിടെ രണ്ടാമതും ടച്ചിങ്‌സ് ആവശ്യപ്പെട്ടതിനെ തുടർന്ന് യുവാവിനെ ബാർ ജീവനക്കാർ ചേർന്ന് മർദിച്ചതായി പരാതി. തലക്കാട് സ്വദേശി അനന്തു(28)വിനെയാണ് ബാർ ജീവനക്കാർ കൂട്ടം ചേർന്ന് മർദിച്ചത്.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അനോജി(28)നും മർദനത്തിൽ പരിക്കേറ്റിട്ടുണ്ട്. തുപ്പംപടിയിലെ ബാറിൽ ബുധനാഴ്ചയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രയിൽ പ്രവേശിപ്പിച്ചു.

തുപ്പംപടിയിലെ ബാറിൽ സുഹൃത്തിനൊപ്പം മദ്യപിക്കാൻ എത്തിയതായിരുന്നു അനന്ദു. മദ്യപിക്കുന്നതിനിടെ രണ്ടാമതും ടച്ചിങ്സ് ചോദിച്ചത് ഇഷ്ടപ്പെടാത്ത ബാർ ജീവനക്കാർ ഇവരെ അസഭ്യം പറയുകയായിരുന്നു.

അനന്തുവും സുഹൃത്തും അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതോടെ ജീവനക്കാരുമായി തർക്കമുണ്ടായി. ഇതേത്തുടർന്നായിരുന്നു ബാർ ജീവനക്കാർ അനന്ദുവിനെ ബിയർ കുപ്പി ഉപയോഗിച്ച് ക്രൂരമായി മർദിച്ചത്.

തലയ്ക്ക് അടിയേറ്റ അനന്തു ബോധരഹിതനായി നിലത്തുവീഴുകയായിരുന്നു. തുടർന്ന് യുവാവിനെ ബാർ ജീവനക്കാർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം അവിടെ നിന്നും മുങ്ങി.

കൂടെ ആളില്ലാത്തതിനാൽ സ്വകാര്യ ആശുപത്രി അധികൃതർ അനന്തുവിനെ എറണാകുളം മെഡിക്കൽ കോളേജിലേക്കു മാറ്റി.

പക്ഷെ പരിക്ക് ഗുരുതരമായതിനാൽ അവിടെ നിന്നും അനന്തുവിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. സംഭവം നടന്നതിന്റെ തൊട്ടടുത്ത ദിവസമാണ് അനന്തുവിന്റെ വീട്ടുകാർ വിവരം അറിയുന്നത്.

യുവാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ബാർ ജീവനക്കാർക്കെതിരെ കേസെടുത്തു.

ENGLISH SUMMARY:

A youth named Ananthu (28) from Thalakkad has alleged that he was assaulted by bar staff after he asked for a second serving of “touchings” (side dishes served with alcohol). According to the complaint, multiple bar employees ganged up and beat him during the incident.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു മണ്ണാർക്കാട്: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎം മണ്ണാർക്കാട്...

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ കോതമംഗലം: പോക്സോ കേസി​ൽ സി.പി.എം നേതാവ് പിടിയിൽ....

കെയർ ഹോമിൽ അന്തേവാസിക്ക് ക്രൂര മർദ്ദനം

കെയർ ഹോമിൽ അന്തേവാസിക്ക് ക്രൂര മർദ്ദനം അന്തേവാസിയെ മര്‍ദിച്ച സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്ത...

മത്സ്യത്തൊഴിലാളിയെ കാണാനില്ല

മത്സ്യത്തൊഴിലാളിയെ കാണാനില്ല വിഴിഞ്ഞത്ത് മീൻപിടിത്തിനുപോയ മത്സ്യത്തൊഴിലാളിയെ വിഴിഞ്ഞം കടലിൽ കാണാതായി. പൂവാർ തിരുപുറം...

രാസ ലഹരി പിടികൂടി

കൊച്ചി: ഇന്നലെ രാത്രിയിൽ കൊച്ചിയിൽ പിടിയിലായത് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് രാസലഹരി...

Related Articles

Popular Categories

spot_imgspot_img