web analytics

സെക്രട്ടേറിയറ്റിലെ അണ്ടർ സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ്; ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിച്ചു; പ്രതികൾ അറസ്റ്റിൽ

സെക്രട്ടേറിയറ്റിലെ അണ്ടർ സെക്രട്ടറി ചമഞ്ഞ് വിവിധ വിഭാഗങ്ങളിൽ ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനവും  നൽകി പണം തട്ടിച്ച രണ്ടുപേരെ ഫോർട്ട് പോലീസ് അറസ്റ്റുചെയ്തു.

പ്രതിയുപയോഗിച്ചിരുന്ന ആഢംബര കാർ പോലീസ് കസ്റ്റഡിയിലെടുത്തു. വലിയവിള ചെറിയകൊണ്ണി സ്വദേസശി അനിൽബാബു(40).

ഇയാളുടെ സുഹ്യത്ത് പേരൂർക്കട മുക്കോല സ്വദേശി കൃഷ്ണൻ(50) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവരിൽ അണ്ടർ സെക്രട്ടറിയായി നടിച്ചിരുന്നത് അനിൽബാബുവായിരുന്നു.

വാടകയ്‌ക്കെടുക്കുന്ന ആഡംബര കാറുകളിലെത്തിയാണ് ഇവർ ആളുകളെ തേടിപ്പിടിക്കുന്നത്. പൂന്തൂറ പോലീസ് സ്‌റ്റേഷൻ പരിധിയിലുളള നാലുപേർക്ക് ജോലി നൽകാമെന്ന് ഇവർ വാഗ്ദാനം നൽകി പണം വാങ്ങിയിരുന്നു.

ഓരോരുത്തരുടെയും പക്കൽ നിന്ന് ഒന്നര ലക്ഷം രൂപ വീതമാണ് വാങ്ങിയിരുന്നത്. മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിക്കുമെന്നുളള അറിയിപ്പുമെത്തിയിരുന്നില്ല. ഇതേ തുടർന്നാണ് ഫോർട്ട് പോലീസിൽ പരാതി നൽകിയത്.

പോലീസ് നടത്തിയ അന്വേഷണത്തിലായിരുന്നു അനിൽ ബാബു സെക്രട്ടറിയേറ്റിലെ അണ്ടർ സെക്രട്ടറി എന്ന വ്യാജേന ജോലി വാഗ്ാദാനം ചെയ്ത് പലരിൽ നിന്നും പണം വാങ്ങിയതെന്ന് കണ്ടെത്തിയത്.

നിരവധി പേർ തട്ടിപ്പിനിരയായതിനെ തുടർന്ന് ഫോർട്ട് അസി. കമ്മീഷണർ  ഷിബുവിന്റെ നേതൃത്വത്തിൽ ഫോർട്ട് എസ്.എച്ച്.ഒ. ശിവകുമാർ, എസ്.ഐ.മാരായ വിനോദ്, ശ്രീകുമാർ, സുരേഷ്, എസ്.സി.പി.ഒ.മാരായ ശ്രീജിത്ത്, ലിപിൻ,ഷൈൻ എന്നിവരുടെ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കോട്ടയത്ത് നിന്ന് പിടികൂടിയത്.

ആളുകളിൽ നിന്ന് വാങ്ങുന്ന പണമുപയോഗിച്ച് ആഡംബര കാറുകൾ വാടകയ്‌ക്കെടുത്ത് സഞ്ചരിക്കുന്നതിനോടൊപ്പം വൻകിട ഹോട്ടലുകളിൽ താമസിച്ചുമുളള ജീവിതമാണ് പ്രതികൾ നയിച്ചിരുന്നത്.

ആളുകളെ കണ്ടെത്തിയശേഷം വാഗ്ദാനം നൽകുന്നത് അനിൽബാബുവായിരുന്നു. പൂന്തുറയിൽ മത്സ്യബന്ധന തൊഴിലാളിയായ പൗലോസാണ് ആദ്യം പരാതിയുമായി രംഗത്ത് വരുന്നത്.  

കൂട്ടുപ്രതിയായ കൃഷ്ണനാണ് പണം വാങ്ങി അനിൽബാബുവിനെ ഏൽപ്പിക്കുക. കോട്ടയത്ത് കാറിൽ സഞ്ചരിക്കവെയാണ് പ്രതി അനിൽബാബുവിനെ പിടികുടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Summary:
Two individuals were arrested by the Fort Police for impersonating an Under Secretary at the Secretariat and promising jobs in various departments in exchange for money.

spot_imgspot_img
spot_imgspot_img

Latest news

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ മലപ്പുറം:...

Other news

​സി.എ കോട്ടിട്ട ‘മൂസത്’; ജിഎസ്ടി പേടിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ!

​സി.എ കോട്ടിട്ട 'മൂസത്'; ജിഎസ്ടി പേടിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ! ഗുരുവായൂർ:...

പണ്ടത്തെ ‘പുണ്യാഹം’ ഇപ്പോഴും റെഡി; ദേവസ്വം ബോർഡിൽ പൂജാരിയാകാൻ ജാതി സർട്ടിഫിക്കറ്റ് പോരാ, തൊലിക്കട്ടിയും വേണം!

പണ്ടത്തെ ‘പുണ്യാഹം’ ഇപ്പോഴും റെഡി; ദേവസ്വം ബോർഡിൽ പൂജാരിയാകാൻ ജാതി സർട്ടിഫിക്കറ്റ്...

റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞു

റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞു പൂമാല: ഇടുക്കി ജില്ലയിലെ...

സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മത അനിവാര്യമാണ് — ഇന്നത്തെ രാശിഫലം

സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മത അനിവാര്യമാണ് — ഇന്നത്തെ രാശിഫലം ഇന്നത്തെ ദിവസം ചില...

Related Articles

Popular Categories

spot_imgspot_img