web analytics

9 വർഷം കൊണ്ട് 76 ശതമാനം വർധന; കേരളത്തിൽ ഗർഭം അലസിപ്പിക്കലാണ് പുതിയ ട്രെന്റ്; കണക്കുകൾ ഞെട്ടിക്കുന്നത്

കൊല്ലം: കഴിഞ്ഞ ഒമ്പത് വർഷത്തിത്തിനിടെ കേരളത്തിൽ ഗർഭഛിദ്രത്തിന് വിധേയരാകുന്നവരുടെ എണ്ണത്തിൽ 76%ത്തിലധികം വർധന ഉണ്ടായതായി റിപ്പോർട്ട്.

2023- 24 ൽ സംസ്ഥാനത്ത് 30,037 ഗർഭഛിദ്രങ്ങൾ റിപ്പോർട്ട് ചെയ്തതായി ഹെൽത്ത് മാനേജ്‌മെന്റ് ഇൻഫർമേഷൻ സിസ്റ്റത്തിലെ (എച്ച്എംഐഎസ്) കണക്കുകൾ വ്യക്തമാക്കുന്നു. 2014-15 ൽ ഇത് 17,025 ആയിരുന്നു.

ഒൻപതു വർഷത്തിനിടെ ഗർഭഛിദ്രത്തിൻറെ എണ്ണത്തിൽ 76.43 ശതമാനം വർധനയാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. സ്വകാര്യ ആശുപത്രികളിൽ 21, 282 ഗർഭഛിദ്രങ്ങൾ നടന്നു. സർക്കാർ ആശുപത്രികളിൽ 8,755 ഗർഭഛിദ്രങ്ങളാണ് നടന്നിട്ടുള്ളത്.

സ്വാഭാവിക ഗർഭഛിദ്രവും ബോധപൂർവമായ ഗർഭഛിദ്രവും ഇത്തരത്തിൽ ഡാറ്റയിലുൾപ്പെടുത്തിയിട്ടുണ്ട്. 2023-24 ൽ സംസ്ഥാനത്ത് 20,179 ബോധപൂർവമായ ഗർഭഛിദ്രം നടത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

9,858 സ്വാഭാവിക ഗർഭഛിദ്രങ്ങളാണ് ഈ കാലയളവിൽ ആകെ നടത്തിയിട്ടുള്ളത്. 2014-15 വർഷം പൊതു, സ്വകാര്യ ആശുപത്രികളിൽ നടത്തിയിട്ടുള്ള ഗർഭഛിദ്രങ്ങളുടെ കണക്ക് ഏകദേശം തുല്യമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

യഥാക്രമം 8,324 ഉം 8701 ഉം കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ 2015-2016 മുതൽ സ്വകാര്യ ആശുപത്രികളിൽ ഉയർന്ന തോതിലുള്ള കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

2015-16 മുതൽ 2024-25 വരെ കേരളത്തിൽ ആകെ 1,97,782 ഗർഭഛിദ്ര കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. അതിൽ 67,004 കേസുകൾ മാത്രമാണ് സർക്കാർ ആശുപത്രികളിൽ നടന്നത്. ഈ കാലയളവിൽ സ്വകാര്യ ആശുപത്രികളിൽ 1,30,778 ഗർഭഛിദ്ര കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ബോധപൂർവമായ ഗർഭഛിദ്രങ്ങളിൽ ക്രമാനുഗതമായ വർധന ഉണ്ടായതായാണ് പുതിയ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ഗർഭഛിദ്രത്തിനായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നതിലുണ്ടായ വർധനവിൽ ആരോഗ്യ വിദഗ്ധർ കടുത്ത ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

പൊതുജനാരോഗ്യ മേഖല ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത അവർ എടുത്തു പറയുന്നു. മെച്ചപ്പെട്ട സൗകര്യങ്ങളും സ്വകാര്യതയും കാരണം ഇപ്പോൾ കൂടുതൽ രോഗികൾ സ്വകാര്യ സ്ഥാപനങ്ങളെയാണ് ഇഷ്ടപ്പെടുന്നതെന്ന് തിരുവനന്തപുരത്തെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ. സീമ വ്യക്തമാക്കി.

ബോധപൂർവമായ ഗർഭഛിദ്രങ്ങളുടെ വർധന സ്ത്രീകൾ അവരുടെ ശരീരത്തിന് മേൽ കൂടുതൽ നിയന്ത്രണം നേടുന്നതിന്റെ സൂചനയാണെന്ന് കോട്ടയം സിഎംഎസ് കോളജിലെ സോഷ്യോളജി വിഭാഗത്തിലെ സീനിയർ ഫാക്കൽറ്റി അംഗം അമൃത റിനു എബ്രഹാം പറഞ്ഞു.

ENGLISH SUMMARY:

Over the past nine years, Kerala has witnessed a more than 76% increase in the number of reported abortions. According to data from the Health Management Information System (HMIS), 30,037 abortions were reported in the state in 2023–24, compared to 17,025 in 2014–15.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

Other news

ട്രെയിനിൽ നിന്ന് യാത്രക്കാരനെ തള്ളിയിട്ട് കവർച്ച; സിനിമയെ വെല്ലുന്ന അന്വേഷണത്തിനൊടുവിൽ രണ്ട് പ്രതികൾ കുടുങ്ങി

Kochi: ഓടുന്ന ട്രെയിനിൽ നിന്ന് യാത്രക്കാരനെ ആക്രമിച്ച് പുറത്തേക്ക് തള്ളിയിട്ട് സ്വർണവും...

വെടിക്കെട്ടില്ലാതെ ഇത്തവണത്തെ തൃശൂർ പൂരം; കുടമാറ്റം 15 മിനിറ്റിൽ പൂർത്തിയാക്കും, ആചാരങ്ങളിൽ മാറ്റമില്ല

Thrissur: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ Thrissur Pooram...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

കേരളത്തിൽ ഉഷ്ണതരംഗ ഭീഷണി; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരളത്തിൽ ഉഷ്ണതരംഗ ഭീഷണി; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് Thiruvananthapuram: സംസ്ഥാനത്ത് കടുത്ത...

പാമ്പുകടിയേറ്റ് 8 വയസുകാരൻ മരിച്ച സംഭവം: വീട് പൊളിച്ച് പരിശോധന നടത്തിയിട്ടും ഉറവിടം കണ്ടെത്താനായില്ല

പാമ്പുകടിയേറ്റ് 8 വയസുകാരൻ മരിച്ച സംഭവം: വീട് പൊളിച്ച് പരിശോധന നടത്തിയിട്ടും...

​’എന്തുകൊണ്ട് കൊടിക്കുന്നിൽ സുരേഷ് മുഖ്യമന്ത്രിയായിക്കൂടാ?’; കോൺഗ്രസിനെ വെല്ലുവിളിച്ച് ടി.പി. സെൻകുമാർ

​'എന്തുകൊണ്ട് കൊടിക്കുന്നിൽ സുരേഷ് മുഖ്യമന്ത്രിയായിക്കൂടാ?'; കോൺഗ്രസിനെ വെല്ലുവിളിച്ച് ടി.പി. സെൻകുമാർ തിരുവനന്തപുരം: കോൺഗ്രസിൽ...

Related Articles

Popular Categories

spot_imgspot_img