web analytics

മധ്യപ്രദേശിൽ എസ്ബിഐക്ക് ‘കൊച്ചി ബ്രാഞ്ച്’..!

മധ്യപ്രദേശിൽ എസ്ബിഐക്ക് ‘കൊച്ചി ബ്രാഞ്ച്’..!

കോട്ടയം: എസ്ബിഐയുടെ പേരിൽ മധ്യപ്രദേശിൽ വ്യാജബാങ്ക് നടത്തിവന്ന സംഘത്തെ പൂട്ടി മലയാളി ബാങ്ക് ഉദ്യോഗസ്ഥൻ.

‘യോനോ എസ്ബിഐ കൊച്ചി ബ്രാഞ്ച് കേരള’ എന്ന പേരിൽ മക്രോനിയ റെയിൽവേ സ്റ്റേഷൻ റോഡിലാണു തട്ടിപ്പുബാങ്ക് കണ്ടെത്തിയത്.

മധ്യപ്രദേശ് സാഗർ ജില്ലയിലെ മക്രോനിയ മുനിസിപ്പൽ ഡിവിഷനിലെ വ്യാജ ബാങ്കാണു മലയാളിയുടെ ഇടപെടലിൽ ഉദ്യോഗസ്ഥർ അടപ്പിച്ചത്.

സംഭവം ഇങ്ങനെ:

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ സാഗർ ജില്ലയിലെ ബ്രാഞ്ച് മാനേജരായി ഒരു വർഷമായി ജോലി ചെയ്യുന്ന കോട്ടയം അതിരമ്പുഴ സ്വദേശി അരുൺ അശോക് കഴിഞ്ഞ ആഴ്ചയാണ് ഇത് ശ്രദ്ധിക്കുന്നത്. പഴകിയ കെട്ടിടത്തിലായിരുന്നു ‘ബ്രാഞ്ച്.’

കു‍ഞ്ഞിനെ പണത്തിനു വിറ്റ് അമ്മയും രണ്ടാനച്ഛനും

സംശയം തോന്നി ഫോണിൽ ലൊക്കേഷൻ ടാഗ് അടക്കം ചിത്രമെടുത്ത് നേരത്തേ എസ്ബിഐയിൽ ജോലി ചെയ്തിരുന്ന അരുൺ ഇക്കാര്യം സഹപാഠിയായ കൈപ്പുഴ സ്വദേശി എസ്.ഹൃഷികേശിന് അയച്ചു. (മധ്യപ്രദേശിൽ എസ്ബിഐക്ക് ‘കൊച്ചി ബ്രാഞ്ച്’..!)

എസ്ബിഐ മാങ്ങാനം ബ്രാഞ്ചിലെ ക്ലാർക്കായ ഹൃഷികേശ് എസ്ബിഐ ഓഫിസേഴ്സ് അസോസിയേഷൻ (എസ്ബിഐഒഎ) ഭാരവാഹികൾക്കു ചിത്രം കൈമാറി.

എസ്ബിഐഒഎ സംസ്ഥാന ഭാരവാഹികൾ ഭോപാലിലെ അസോസിയേഷൻ നേതാക്കളെ ബന്ധപ്പെടുകയും അവരെത്തി സ്ഥലം പരിശോധിക്കുകയും ചെയ്തു.

എന്നാൽ, പരിശോധനയിൽ ആരെയും കണ്ടെത്താൻ സാധിച്ചില്ലെന്നും അതിനാൽ നിലവിൽ അറസ്റ്റ് നടന്നിട്ടില്ലെന്നും ഭോപാലിലെ എസ്ബിഐഒഎ ഭാരവാഹികൾ കേരള ഭാരവാഹികളെ അറിയിച്ചു

പൊലീസ് വ്യാജ ബാങ്ക് അടപ്പിച്ചു. വ്യാജ സാലറി സ്ലിപ്പുകൾ കണ്ടെത്തിയതിനാൽ തൊഴിൽ തട്ടിപ്പും സംശയിക്കുന്നു. പരാതിയിൽ അന്വേഷണം ആരംഭിച്ചു.

പരിശോധനയിൽ എസ്ബിഐയുടെ ഔദ്യോഗിക ലോഗോയോടു സമാനമായ ലോഗോ, സാലറി സ്ലിപ്പുകൾ, വ്യാജ രേഖകൾ എന്നിവ കണ്ടെടുത്തു.

ആണവ ബോംബുകൾ സംഭരിച്ചിരിക്കുന്ന സ്ഥലത്ത് മിസൈലോ മറ്റു സ്ഫോടകവസ്തുക്കളോ പതിച്ചാൽ അത് ആണവ ബോംബ് സ്ഫോടനത്തിന് കാരണമാകുമോ ?

പ്രകൃതിയിലെ എല്ലാ വസ്തുക്കളും നിർമ്മിച്ചിരിക്കുന്നത് ആറ്റങ്ങൾ കൊണ്ടാണ്. ആറ്റത്തിന് ന്യൂക്ലിയസ് എന്ന ഒരു കേന്ദ്രമുണ്ട്. അതിനു ചുറ്റും ഇലക്ട്രോണുകൾകറങ്ങുന്നു.

എങ്ങനെയാണോ ഗ്രഹങ്ങൾ സൂര്യനെ വലംവയ്ക്കുന്നത്, ഏതാണ്ടതു പോലെ. ഈ ന്യൂക്ലിയസ് എന്നാൽ ഒരു അത്ഭുത പ്രതിഭാസമാണ്. അതിൽ അടക്കം ചെയ്യപ്പെട്ടിരിക്കുന്ന ഊർജ്ജം അപാരമാണ്.

ഒരു കുഞ്ഞൻ ആറ്റത്തിൻ്റെ ന്യൂക്ലിയസിൽ ശേഖരിക്കപ്പെട്ടിരിക്കുന്ന എനർജി ഏതാണ്ട് ഇരുപതിനായിരം കിലോ സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിക്കുമ്പോൾ ഉണ്ടാകുന്നതിന് തുല്യമാണ്.

ഈ ഊർജ്ജം ഉപയോഗിച്ചാണ് ഒരു ന്യൂക്ലിയസ്സിനെ കെട്ടിവച്ചിരിക്കുന്നത്. എങ്ങനെയെങ്കിലും ഈ കെട്ട് പൊട്ടിച്ചാൽ ഈ ഊർജ്ജം പുറത്തു വരും. ഈ കെട്ടുകൾ പൊട്ടിച്ച് ഊർജ്ജം പുറത്ത് വരുത്തുന്ന പരിപാടിയാണ് ആറ്റംബോംബിൽ നടക്കുന്നത്.

എല്ലാത്തരം മൂലകങ്ങളുടെ ന്യൂക്ലിയസ്സും ഇങ്ങനെ എളുപ്പം പൊട്ടിക്കാനാവില്ല. റേഡിയോ ആക്റ്റീവായ ചില പദാർത്ഥങ്ങളുടെ ന്യൂക്ലിയസ് മാത്രമേ ഇങ്ങനെ എളുപ്പം പൊട്ടിക്കാനാകൂ.

യുറേനിയം 235, പ്ലൂട്ടോണിയം 239 എന്നിവയാണ് ഇതിനായി ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്നത്.ഇവ കൂടാതെ കേരളത്തിൻ്റെ കടൽത്തീരത്തെ കരിമണലിൽ കാണപ്പെടുന്ന തോറിയം ഇതിനായി ഉപയോഗിക്കാം.

തോറിയത്തിൽ നിന്നും ഉല്പാദിപ്പിക്കുന്ന യുറേനിയം 233ഉം ഒരു ആണവ പദാർത്ഥമാണ്. ന്യൂക്ലിയസ്സിൻ്റെ കെട്ടെറിഞ്ഞു പൊട്ടിക്കുവാൻ ഉപയോഗിക്കുന്ന ചെറുകല്ലുകളാണ് ന്യൂട്രോണുകൾ. പ്രോട്ടോണുകളെ ഈ പരിപാടിക്ക് പറ്റില്ല.

കാരണം അവയ്ക്ക് പോസിറ്റീവ് ചാർജ്ജുണ്ട്. അതിനെ ന്യൂക്ലിയസ് അടുപ്പിക്കില്ല. വികർഷിച്ച് ഓടിയ്ക്കും.. ന്യൂട്രോണുകളെ വേഗത വർദ്ധിപ്പിച്ച് യുറേനിയം 235 ൻ്റെ ന്യൂക്ലിയസ്സിനു നേരെ തൊടൂത്തു വിടുന്നു.

ന്യൂക്ലിയസ്സിൽ നിന്നും ഊർജ്ജത്തോടൊപ്പം ധാരാളം ന്യൂട്രോണുകളും

ഇത് ന്യൂക്ലിയസ്സിനെ രണ്ടായി പിളർത്തുകയും അതിൽ നിന്നും ഏതാണ്ട് ഇരുപതിനായിരം TNT ഊർജ്ജം പുറത്തു വരികയും ചെയ്യും. ഇങ്ങനെ പിളരപ്പെടുന്ന ന്യൂക്ലിയസ്സിൽ നിന്നും ഊർജ്ജത്തോടൊപ്പം ധാരാളം ന്യൂട്രോണുകളും പുറത്തു വരുന്നു.

ഇവ അടുത്തുള്ള യുറേനിയം അറ്റങ്ങളെ പിളർത്തുന്നു.ഇത് നിമിഷ നേരങ്ങൾക്കുള്ളിൽ ഒരു ചെയിൻ റിയാക്ഷനായി മാറുകയും കോടിക്കണക്കിന് ആറ്റങ്ങൾ പിളർക്കപ്പെടുകയും ചെയ്യുന്നു.

ഒരാറ്റം പിളർന്നാൽ 20000 TNT ഊർജ്ജമാണ് പുറത്തു വരുന്നതെങ്കിൽ കോടിക്കണക്കിന് ആറ്റങ്ങൾ പിളർന്നാലുള്ള അവസ്ഥ ഊഹിക്കാമല്ലോ?!

അങ്ങനെയാണ് ഒരു അറ്റംബോംബ് സ്ഫോടനത്തിൽ നൂറുകണക്കിന് കിലോമീറ്റർ സ്ഥലം അഗ്നിക്കിരയാവുന്നത്. മാത്രമല്ല ഇങ്ങനെ പിളർക്കുമ്പോൾ മറ്റൊരാൾ കൂടി പുറത്തു വരും. അതിവിനാശകാരികളായ ഗാമാറേഡിയേഷൻ..

അത് ശരീരത്തിൽ പതിച്ചാൽ ശരീരം കരിയുക മാത്രമല്ല അയോണികരിക്കപ്പെടുകയും ചെയ്യും. പിളർക്കപ്പെടുന്ന ന്യൂക്ലിയസുകളും റേഡിയോ ആക്റ്റീവ് പദാർത്ഥങ്ങളാണ്. അവ മണ്ണിൽ ദശലക്ഷക്കണക്കിന് വർഷം വരെ നിലനിൽക്കുകയും ഗാമാ കിരണങ്ങളെ പുറപ്പെടുവിക്കുകയും ചെയ്യും.

അത് ക്യാൻസർ പോലെയുള്ള മാരക രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യും. ഒരു പ്രദേശത്തെ ലക്ഷക്കണക്കിന് വർഷങ്ങളോളം ഒരു ജീവജാലങ്ങൾക്കും ജീവിക്കുവാനാകാത്ത പരിതസ്ഥിതി സൃഷ്ടിക്കുവാൻ ഒരു ആറ്റംബോംബ് സ്ഫോടനത്തിന് കഴിയും.

ന്യൂക്ലിയസ്സിനെ പിളർത്തുന്ന പ്രവർത്തനത്തെ ന്യൂക്ലിയർ ഫിഷനെന്നു പറയുന്നു. അറ്റംബോംബുകളെല്ലാം ഇത്തരം ഫിഷൻ ബോംബുകളാണ്. ഇതിനെക്കാൾ വിനാശകാരികളായ മറ്റൊരു തരം ബോംബുമുണ്ട്. ഹൈഡ്രജൻ ബോംബുകൾ.. അഥവാ ഫ്യൂഷൻ ബോംബുകൾ.

ഇവിടെ നടക്കുന്നത് അറ്റംബോംബിൽ നടക്കുന്നതിന് നേരെ വിരുദ്ധമായ ഒരു പ്രവർത്തനമാണ്. അറ്റംബോംബിൽ ന്യൂക്ലിയസ്സിനെ രണ്ടാക്കി പിളർക്കുകയാണെങ്കിൽ ഇവിടെ രണ്ടു ചെറിയ ന്യൂക്ലിയസുകളെ സംയോജിപ്പിച്ച് ഒരു വലിയ ന്യൂക്ലിയസ് ഉണ്ടാക്കുന്ന പരിപാടിയാണ്.

ഇങ്ങനെ ന്യൂക്ലിയസ്സുകൾ സംയോജിച്ചാലും ഊർജ്ജം പുറത്തു വരും. ഒരു യൂണിറ്റ് ദ്രവ്യത്തിൻ്റെ സംയോജനത്തിൽ പുറത്തു വരുന്ന ഊർജ്ജം വിഘടനത്തിൽ പുറത്തു വരുന്നതിൻ്റെ ഏതാണ്ട് നാലിരട്ടിയാണ്.

അതിനാൽത്തന്നെ ഒരു അറ്റംബോംബിനേക്കാൾ പതിൻമടങ്ങ് വിനാശകാരിയാണ് ഒരു ഹൈഡ്രജൻ ബോംബ്. പക്ഷെ ഇത് അല്പം കൂടി സങ്കീർണ്ണമാണ്. ഒരു ഹൈഡ്രജൻ ബോംബിനെ ട്രിഗർ ചെയ്യുവാൻ ആദ്യം ഒരു അറ്റംബോംബ് പൊട്ടിക്കണം

അത്യന്തം വിനാശകാരികളാണ് അറ്റോമിക് ബോംബുകൾ.. ഒരു തലമുറയെ മാത്രമല്ല അനേകായിരം പിൻതലമുറകളേയും അത് ഗുരുതരമായി ബാധിക്കും..

അതിനാൽത്തന്നെ ഇത്തരം ആയുധങ്ങൾ ചിന്താശക്തിയില്ലാത്ത ഭരണാധികാരികൾ ഭരിക്കുന്ന രാഷ്ട്രങ്ങളുടേയും തീവ്രവാദ സംഘടനകളുടെയും നിയന്ത്രണത്തിൽപ്പെടുന്നത് ഭൂമിയുടെ നിലനിൽപ്പിനു തന്നെ ഭീഷണിയാണ്. കടപ്പാട്

Summary: A fake bank operating under the name of SBI in Madhya Pradesh was busted, thanks to the efforts of a Malayali bank officer. The gang running the fraudulent institution has been shut down following the officer’s intervention.

spot_imgspot_img
spot_imgspot_img

Latest news

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ ‘അമർഷം’ പരസ്യമാക്കി മുതിർന്ന നേതാവ്!

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ 'അമർഷം' പരസ്യമാക്കി മുതിർന്ന...

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം തിരുവനന്തപുരം:...

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും വഴിമാറ്റുന്ന സമവാക്യങ്ങൾ

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും...

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും മരിച്ചു

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും...

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ്

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ് പത്തനംതിട്ട:നിയമസഭാ...

Other news

ശബരിമല സ്വർണക്കൊള്ള: 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രമില്ല; എ പത്മകുമാറിന് സ്വാഭാവിക ജാമ്യം

ശബരിമല സ്വർണക്കൊള്ള: 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രമില്ല; എ പത്മകുമാറിന് സ്വാഭാവിക...

സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത! ഡിഎ കുടിശിക നൽകാൻ ഉത്തരവായി; കുടിശിക തുക എട്ട് ഗഡുക്കളായി ലഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും വലിയ...

നായകൾക്ക് കന്നിമാസം, തവളകൾക്ക് മഴക്കാലം, പക്ഷികൾക്ക് വസന്തകാലം….മനുഷ്യർക്കെന്തുകൊണ്ട് ‘ഇണചേരൽ സീസൺ’ ഇല്ല?

നായകൾക്ക് കന്നിമാസം, തവളകൾക്ക് മഴക്കാലം, പക്ഷികൾക്ക് വസന്തകാലം….മനുഷ്യർക്കെന്തുകൊണ്ട് ‘ഇണചേരൽ സീസൺ’ ഇല്ല? മൃഗങ്ങളിൽ...

മൂന്ന് വർഷം പിന്നിട്ടിട്ടും കാണാമറയത്തുള്ളത് ലക്ഷക്കണക്കിന് രണ്ടായിരം രൂപ നോട്ടുകൾ… ആയിരക്കണക്കിന് കോടി രൂപയുടെ കറൻസി എവിടെ

മൂന്ന് വർഷം പിന്നിട്ടിട്ടും കാണാമറയത്തുള്ളത് ലക്ഷക്കണക്കിന് രണ്ടായിരം രൂപ നോട്ടുകൾ… ആയിരക്കണക്കിന്...

ജയിലിന് മുന്നിൽ ‘മാസ്’ സ്വീകരണം; വിജിലൻസ് പിടികൂടിയ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറെ പൊന്നാട അണിയിച്ച് ആരാധകർ

കോട്ടയം: കേരളത്തിലെ വിജിലൻസ് ചരിത്രത്തിൽ അധികം കണ്ടിട്ടില്ലാത്ത ദൃശ്യങ്ങൾക്കാണ് കോട്ടയം ജില്ലാ...

ദുബായ് അമേരിക്കൻ കോൺസുലേറ്റിന് സമീപം ഡ്രോൺ പതിച്ചു തീപിടിത്തം; നഗരം പൂർണ്ണ സുരക്ഷിതമെന്ന് മീഡിയ ഓഫീസ്

ദുബായ് അമേരിക്കൻ കോൺസുലേറ്റിന് സമീപം ഡ്രോൺ പതിച്ചു തീപിടിത്തം ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന്...

Related Articles

Popular Categories

spot_imgspot_img