web analytics

അപകടത്തിന് ശേഷമുള്ള ആദ്യ യാത്ര മുടങ്ങി

അപകടത്തിന് ശേഷമുള്ള ആദ്യ യാത്ര മുടങ്ങി

അഹമ്മദാബാദ്: കഴിഞ്ഞയാഴ്ച രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന് ശേഷം ലണ്ടനിലേക്കുള്ള ആദ്യ എയർ ഇന്ത്യ വിമാനയാത്ര മുടങ്ങി.

അപകടത്തിനുശേഷം ആദ്യമായി ഗുജറാത്തിലെ അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്ക് പുറപ്പെടാനൊരുങ്ങിയ എയർ ഇന്ത്യയുടെ വിമാനത്തിന് സാങ്കേതിക തകരാർ കണ്ടതോടെയാണ് യാത്ര മുടങ്ങിയത്.

ഇന്ന് ഉച്ചയ്ക്ക് ശേഷം 3 നാണ് എയർ ഇന്ത്യയുടെ എഐ 159 വിമാനം അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് പറന്നുയരേണ്ടിയിരുന്നത്.

വിമാനത്തിന് സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതോടെ ലണ്ടനിലെ ഗാറ്റ്‌വിക്കിലേക്കുള്ള വിമാനം ടേക്ക് ഓഫ് ചെയ്യാനായില്ല. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്കുള്ള AI 159 വിമാനം റദ്ദാക്കിയതായി എയർ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റും സ്ഥിരീകരിച്ചു.

യാത്രക്കാർക്ക് ടിക്കറ്റ് തുക തിരികെ നൽകുമെന്ന് എയർ ഇന്ത്യ അധികൃതർ പറഞ്ഞു. സാങ്കേതിക പ്രശ്നങ്ങൾ കാരണം വിമാനം റദ്ദാക്കിയതായി ഞങ്ങളെ അറിയിച്ചു എന്നാണ് യാത്രക്കാർ പറയുന്നത്.

എഐ 171 എന്ന കോഡ് ഉള്ള അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്കുള്ള വിമാനം തിങ്കളാഴ്ച മുതൽ പുതിയ ഫ്‌ലൈറ്റ് കോഡ് AI-159 ഉപയോഗിച്ചാണ് പ്രവർത്തനം തുടങ്ങിയത്.

എഐ 171 വിമാനം കഴിഞ്ഞയാഴ്ച അപകടത്തിൽപ്പെട്ടതിന് പിന്നാലെയാണ് സർവ്വീസിന്റെ ഫ്‌ലെറ്റ് കോഡ് മാറ്റിയത്. വിമാനം റദ്ദാക്കലിന് കാരണമായ ‘സാങ്കേതിക പ്രശ്നങ്ങളെക്കുറിച്ച്’ എയർ ഇന്ത്യയോ വിമാനത്താവള ഉദ്യോഗസ്ഥരോ വിശദീകരിച്ചിട്ടില്ല.

ജൂൺ 12നാണ് രാജ്യത്തെ നടുക്കിയ വിമാനദുരന്തം ഗുജറാത്തിലുണ്ടായത്. എഐ 171 വിമാനമാണ് പറന്നുയർന്ന് നിമിഷങ്ങൾക്കകം തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാൾ മാത്രമേ രക്ഷപ്പെട്ടിരുന്നുള്ളൂ.

ഇതുകൂടാതെ വിമാനം തകർന്നുവീണ സ്ഥലത്തുണ്ടായിരുന്ന 33 പേർക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. അപകടത്തിന് പിന്നാലെ 171 എന്ന ഫ്ളൈറ്റ് നമ്പർ എയർ ഇന്ത്യ ഒഴിവാക്കുകയും അതിന് പകരം എഐ 159 എന്ന നമ്പർ നൽകുകയും ചെയ്തിരുന്നു.

അപകടത്തിനുശേഷം അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേയ്ക്ക് എയർ ഇന്ത്യയുടെ സർവീസ് ഉണ്ടായിരുന്നില്ല.

READ MORE: നിന്റെ സർവീസിനുള്ള പാരിതോഷികം തരാം…ഷാഫി പറമ്പിലിന്റെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും പദവി റദ്ദാക്കണം; അടിയന്തര റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

ഇൻഡിഗോ വിമാനത്തിന് എമർജൻസി ലാൻഡിംങ്ങ്

ന്യൂ ഡൽഹി: ബോംബ് ഭീഷണിയെ തുടർന്ന് ഇൻഡിഗോ വിമാനം നാഗ്പൂരിൽ എമർജൻസി ലാൻഡിംങ്ങ് നടത്തി. കൊച്ചി ഡൽഹി വിമാനമാണ് ഇറക്കിയത്. കൊച്ചിയിൽനിന്ന് രാവിലെ 9.15ന് വിമാനം പുറപ്പെട്ടത്.

വിമാനം പറന്ന് ഉയർന്ന ശേഷമാണ് സന്ദേശമെത്തിയത്. ഇതോടെയാണ് അടിയന്തരമായി ഇറക്കി പരിശോധിക്കാൻ തീരുമാനമെടുത്തു.

9.31നാണ് ഇമെയിൽ വഴി സിയാലിന് ഭീഷണി സന്ദേശം ലഭിച്ചത്. ഡൽഹിക്ക് പോയ വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നും ഉടൻ തകർക്കും എന്നുമായിരുന്നു സന്ദേശം. മസ്‌കറ്റിൽ നിന്നും കൊച്ചിയിൽ എത്തിയതാണ് ഇൻഡിഗോ വിമാനം.

കൊച്ചിയിൽ യാത്രക്കാരെ ഇറക്കിയ ശേഷമാണ് ഡൽഹിക്ക് പുറപ്പെട്ടത്. നാഗ്പുരിൽ വിമാനത്തിൽ പരിശോധന തുടരുകയാണ്. പരിശോധനക്ക് ശേഷം സർവീസ് തുടരുന്നതിൽ തീരുമാനം ഉണ്ടാകും.

ബ്രിട്ടീഷ് യുദ്ധ വിമാനം ഇന്ന് പറക്കും

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയ ബ്രിട്ടീഷ് യുദ്ധവിമാനം സാങ്കേതിക തകരാർ പരിഹരിക്കാനാവാത്തതിനാൽ ഇന്നലെയും തിരികെപ്പോയില്ല.

അറബിക്കടലിൽ സൈനികാഭ്യാസം നടത്തുന്നതിനിടെയാണ് യുദ്ധവിമാനം ഇന്ധനം കുറഞ്ഞ് അപകടാവസ്ഥയിലായത്.

അമേരിക്കൻ നിർമ്മിത എഫ്-35 യുദ്ധവിമാനത്തിന്റെ തകരാർ പരിഹരിക്കാൻ മൂന്ന് എൻജിനിയർമാരും ഒരു പൈലറ്റുമടങ്ങിയ ബ്രിട്ടീഷ് സംഘം എത്തിയിരുന്നു.

ഇന്ത്യൻ വ്യോമസേനാ എൻജിനിയർമാരുടെ സഹായത്തോടെ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും ഇന്നലെ പറന്നുയരാനായില്ല.

ശേഷിക്കുന്ന തകരാർ കൂടി പരിഹരിച്ച് ഇന്ന് വിമാനം കടലിൽ നൂറു നോട്ടിക്കൽമൈൽ അകലെ നങ്കൂരമിട്ടിരിക്കുന്ന എച്ച്എംഎസ് പ്രിൻസ് ഒഫ് വെയിൽസ് എന്ന പടക്കപ്പലിലേക്ക് പറക്കുമെന്നാണ് വിവരം.

അറബിക്കടലിൽ ഇന്ത്യൻ നാവികസേനയും ബ്രിട്ടീഷ് നാവികസേനയും ഒരുമിച്ച് പാസെക്‌സ് എന്ന പേരിൽ സംയുക്ത സൈനികാഭ്യാസം നടത്തിയിരുന്നു.

ഇതിന്റെ ഭാഗമായെത്തിയ പടക്കപ്പലിൽ നിന്നാണ് വിമാനം നിരീക്ഷണപ്പറക്കലിനായി പറന്നുയർന്നത്.

എന്നാൽ പ്രതികൂല കാലാവസ്ഥ കാരണം തിരികെ കപ്പലിൽ ഇറങ്ങാനായില്ല. ഒടുവിൽ ഇന്ധനം തീരാറായതോടെ, പൈലറ്റ് തിരുവനന്തപുരത്ത് ഇറങ്ങാൻ അനുമതി തേടുകയായിരുന്നു.

എഫ്-35 ഉടൻ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറും

ലോകത്തെ തന്നെ ഏറ്റവും അത്യാധുനിക യുദ്ധവിമാനങ്ങളിലൊന്നായ എഫ്-35 ഉടൻ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറും.

ഇതോടെ ഇന്ത്യൻ വ്യോമസേനയുടെ പ്രഹരശേഷി പതിൻമടങ്ങ് വർദ്ധിക്കും. റഷ്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ എസ്.യു 57നോട് കിട പിടിക്കുന്നതാണ് എഫ് 35. എസ്.യു 57 തരാൻ റഷ്യയും തയ്യാറാണ്.

എന്നാൽ ഫ്രാൻസിന്റെ റാഫേൽ ഇന്ത്യൻസേനയുടെ ഭാഗമാണ്. ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഈ യുദ്ധ വിമാനങ്ങൾക്ക് 50,000 അടി ഉയരത്തിൽ വരെ പറക്കാനാവും.

അതേ സമയം അഹമ്മദാബാദിൽ നിന്നും യു.കെയിലേക്ക് 242 പേരുമായി പുറപ്പെട്ട എയർ ഇന്ത്യ വിമാനം തകർന്നു വീണ അപകടത്തിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്.

ഇപ്പോൾ ബ്രിട്ടീഷ് പൗരത്വമുള്ള വിശ്വാസ് കുമാർ ആയിരുന്നു ആ ഭാഗ്യ വാർ. ലോകം മുഴുവൻ അദ്ഭുതത്തോടെയാണ് ഇപ്പോൾ വിശ്വാസിനെ നോക്കുന്നത്.

എമർജൻസി ഡോറിന് സമീപമുള്ള സീറ്റിൽ ഇരുന്നതാണ് ഈ അത്ഭുത രക്ഷപ്പെടലിന് കാരണം. 11 A എന്ന സീറ്റ് വിമാനത്തിലെ സ്‌പെഷ്യൽ സീറ്റാണ്.

READ MORE: അബ്ദുല്‍ കലാമിന്‍റെ പുസ്തകങ്ങളുടെ മൊഴിമാറ്റത്തിലൂടെ ജനശ്രദ്ധ നേടി; നെല്ലൈ എസ്‌ മുത്തു വീട്ടില്‍ മരിച്ച നിലയില്‍

വിമാനത്തിൽ 11 എന്ന സീറ്റ് നിര ഏറെ പ്രധാനമാണ്. ഈ നിരയിലെ രണ്ട് വശത്തും എമർജൻസി വാതിലുണ്ട് എന്നാതാണ് ഇതിന്റെ വലിയ പ്രത്യേകത.

ഇരു ഭാഗത്തും ചിറകിന് മുകളിലേക്ക് ഈ എമർജൻസി എക്‌സിറ്റ് തുറക്കാം. വിമാനത്തിൽ തീപിടുത്തം അടക്കം എന്തെങ്കിലും അപകടമുണ്ടായാൽ രക്ഷപ്പെടാനാണ് ഈ പ്രത്യേക സംവിധാനം.

ഫ്‌ലൈറ്റ് നിയമം അനുസരിച്ച് ഈ സീറ്റിൽ യാത്രക്കാരില്ലാതെ പറക്കാൻ കഴിയില്ല. എന്തെങ്കിലും എമർജൻസി ഉണ്ടായാൽ ഡോർ തുറക്കാനാണ് ആ സീറ്റിൽ യാത്രക്കാരെ ഉറപ്പാക്കുന്നത്.

ശാരീരിക ക്ഷമതയുള്ള വിവധ ഭാഷകൾ മനസിലാക്കാൻ കഴിയുന്ന ഒരാളെയാകും ജീവനക്കാർ ഇതിനായി തിരഞ്ഞടുക്കുന്നത്.

ഇവർക്കൊന്നും 11 A സീറ്റിൽ ഇരിക്കാൻ അനുമതിയില്ല

കുട്ടികളുള്ളവർ, ഗർഭിണികൾ, വളർത്തുന്ന മൃഗങ്ങളുമായി യാത്ര ചെയ്യുന്നവർ, നടക്കാനോ മറ്റോ പ്രയാസപ്പെടുന്നവർ ഇവർക്കൊന്നും 11 A സീറ്റിൽ ഇരിക്കാൻ അനുമതിയില്ല.

എമർജൻസി സംഭവിച്ചാൽ പെട്ടെന്ന് ആക്ട് ചെയ്യാനും കമ്മ്യൂണിക്കേറ്റ് ചെയ്യാനും കഴിവുള്ള ആളുകളെയാണ് ആ സീറ്റിലേക്ക് സാധാരണയായി പരിഗണിക്കുക. ലെഗ് ലൂപ്പ് ഉള്ളതിനാൽ ഇത് പ്രീമിയം സീറ്റായി നൽകാറുണ്ട്.

ENGLISH SUMMARY:

Following last week’s shocking plane crash in Ahmedabad, the first Air India flight to London since the incident was cancelled due to a technical glitch. The flight, scheduled to depart from Ahmedabad, Gujarat, was grounded after the issue was detected.

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

Other news

ഗംഗയിൽ വളർത്തുനായയെ കുളിപ്പിച്ചു; പ്രതിഷേധവുമായി വിശ്വാസികൾ, വീഡിയോ വൈറൽ

ഹരിദ്വാർ: ഗംഗാനദിയിൽ വളർത്തുനായയെ കുളിപ്പിച്ചതിനെ തുടർന്ന് ഉണ്ടായ തർക്കത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ...

യെമൻ തീരത്ത് എണ്ണക്കപ്പൽ തട്ടിയെടുത്തു; സൊമാലിയയിലേക്ക് നീക്കം, കടൽക്കൊള്ള ഭീഷണി വീണ്ടും

സന: യെമൻ തീരത്തിനു സമീപം ഏദൻ ഉൾക്കടലിൽ എണ്ണക്കപ്പൽ അജ്ഞാത സായുധസംഘം തട്ടിയെടുത്തതായി...

ഊട്ടിയിലേക്കുള്ള വിനോദയാത്ര ദുരന്തമായി; കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

കണ്ണൂർ: വിനോദയാത്രയ്ക്കായി ഊട്ടിയിലേക്ക് പോയ സംഘത്തിന്റെ വാഹനം അപകടത്തിൽപെട്ട് രണ്ട് പേർ മരിച്ചു....

വിവാഹേതരബന്ധം; ഭാര്യയെ കഴുത്തറത്ത് കൊന്ന് കവർച്ചയായി നടിച്ചു, ഭർത്താവ് പിടിയിൽ

ലഖ്‌നൗ: ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ മീററ്റിലാണ്...

‘പൈലറ്റ് വാഹനങ്ങൾക്ക് ലക്ഷ്യബോധമില്ല’; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹ സുരക്ഷയിൽ വീഴ്ച – ഇൻ്റലിജൻസ് റിപ്പോർട്ട്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ ജില്ലകളിൽ നടത്തിയ സന്ദർശനങ്ങൾക്കിടെ വാഹനവ്യൂഹ...

‘സമാധാന നിർദേശങ്ങൾ അംഗീകരിക്കാൻ സാധ്യത കുറവ്’; ചർച്ച പരാജയപ്പെട്ടാൽ വീണ്ടും യുദ്ധമെന്ന് ട്രംപ്

വാഷിങ്ടൺ: ഇറാൻ മുന്നോട്ടുവെച്ച 14 ഇന സമാധാന നിർദേശങ്ങൾ അംഗീകരിക്കാൻ സാധ്യത...

Related Articles

Popular Categories

spot_imgspot_img