web analytics

കണ്ടെയ്‌നറുകള്‍  കേരള തീരത്ത് അടിയാൻ സാധ്യത

കോഴിക്കോട്:  അറബിക്കടലില്‍ തിങ്കളാഴ്ച തീപ്പിടിച്ച് തകര്‍ന്ന വാന്‍ഹായ് 503 കപ്പലിലെ കണ്ടെയ്‌നറുകള്‍  കേരള തീരത്ത് അടിയാൻ സാധ്യത. 

കോഴിക്കോട് നിന്ന് 70 നോട്ടിക്കല്‍ മൈല്‍ അകലെ മാത്രമാണ് അപകടം നടന്നത്.

ഇത് പരിഗണിച്ച് തീരവാസികള്‍ ജാഗ്രത പാലിക്കനാമെന്ന് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് നിര്‍ദേശം നല്‍കി.

കണ്ടെയ്‌നറുകളില്‍ അപകടകരമായ വസ്തുക്കള്‍ ഉണ്ടായേക്കാം എന്നും മുന്നറിയിപ്പുണ്ട്. 

അതിനാല്‍ തന്നെ തീരപ്രദേശങ്ങളിലോ കടലിലോ കണ്ടെയ്‌നറുകളോ മറ്റ് അവശിഷ്ടങ്ങളോ കണ്ടാല്‍ അവയുടെ സമീപത്തേക്ക് പോവരുത്. 

അവയിൽ സ്പര്‍ശിക്കുകയോ ചെയ്യരുതെന്നും 200 മീറ്റര്‍ അകലേക്ക് മാറണമെന്നുമാണ് നിര്‍ദ്ദേശം. 

ഇത്തരം വസ്തുക്കള്‍ ശ്രദ്ധയില്‍പെടുന്നവര്‍ ഉടന്‍ തന്നെ വിവരം 112 എന്ന നമ്പറില്‍ വിളിച്ച് ബന്ധപ്പെട്ടവരെ അറിയിക്കേണ്ടതാണെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

പെരുമ്പാവൂരിൽ കമ്പിപ്പാര ഉപയോഗിച്ച് എടിഎം കവർച്ച ശ്രമം; പ്രതി പിടിയിൽ

പെരുമ്പാവൂർ: എ ടി എം കവർച്ചാ ശ്രമം പ്രതി മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടിയിൽ. 

ആസം നൗഗാവ് സ്വദേശി റജിബുൽ ഇസ്ലാം (26)നെയാണ്

പെരുമ്പാവൂർ എ എസ് പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. 

റാപ്പര്‍ വേടന്റെ പാട്ട് പാഠ്യ പദ്ധതിയില്‍ നിന്ന് പിൻവലിക്കണം; കാലിക്കറ്റ് സർവകലാശാല വിസിക്ക് പരാതി

ബുധനാഴ്ച പുലർച്ചെ മൂന്നുമണിയോടെ മുടിക്കൽ വഞ്ചിനാട് ജംഗ്ഷനിൽ ഉള്ള  എടിഎം ആണ് തകർത്തത്. 

ഉച്ചയോടെ പെരുമ്പാവൂർ സ്റ്റേഷനിൽ വിവരം ലഭിച്ചു.

തുടർന്ന്  ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.  

ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിൽ മുടിക്കലിലുള്ള പ്ലൈവുഡ് കമ്പനിയിൽ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. 

കമ്പിപ്പാര ഉപയോഗിച്ചാണ് ഇയാൾ എ.ടി.എം തകർക്കാൻ ശ്രമിച്ചത്. 

കഴിഞ്ഞവർഷം ആസാമിൽ ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ പ്രതി കേരളത്തിലേക്ക് വരികയായിരുന്നു. 

പന്ത്രണ്ട് വർഷം മുമ്പാണ് ഇയാൾ കേരളത്തിലെത്തിയത്.

ഇവിടെ പലയിടങ്ങളിലായി ജോലി ചെയ്തു. ഇടയ്ക്ക് നാട്ടിൽ പോയി വരും. 

കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി വേട്ട; പിടിയിലായവരിൽ ഇന്ത്യന്‍ വംശജരും

ടൊറന്റോ: കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി മരുന്ന് വേട്ടയില്‍ പിടിയിലായവരില്‍ ഇന്ത്യന്‍ വംശജരും. 

50 ദശലക്ഷം കനേഡിയന്‍ ഡോളര്‍ (ഏകദേശം 299.3 കോടി രൂപ) മൂല്യമുള്ള 479 കിലോഗ്രാം കൊക്കെയ്‌നാണ് കാനഡയിലെ പീല്‍ റീജനല്‍ പൊലീസ് പിടികൂടിയത്. 

കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി വേട്ട; പിടിയിലായവരിൽ ഇന്ത്യന്‍ വംശജരും

യുഎസില്‍ നിന്ന് ഗ്രേറ്റര്‍ ടൊറന്റോയിലേക്ക് കൊക്കെയ്ന്‍ കടത്താന്‍ ശ്രമിച്ച ഒന്‍പത് പേരെയാണ് പൊലീസ് പിടികൂടിയത്.

ട്രക്ക് ഡ്രൈവര്‍മാര്‍ മിഷിഗനിലെ യുഎസ് അതിര്‍ത്തി കടന്നാണ് കാനഡയിലേക്ക് കൊക്കെയ്ന്‍ കടത്താന്‍ ശ്രമിച്ചത്. 

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിതെന്ന് പൊലീസ് പറഞ്ഞു.

അറസ്റ്റിലായ പ്രതികള്‍ക്കെതിരെ ലഹരിമരുന്ന്, വെടിമരുന്ന് കുറ്റങ്ങളുമായി ബന്ധപ്പെട്ട് 35 ക്രിമിനല്‍ കുറ്റങ്ങള്‍ ആണ് ചുമത്തിയത്. 

അര്‍വിന്ദര്‍ പവാര്‍ (29), മന്‍പ്രീത് സിങ് (44), ഗുര്‍തേജ് സിങ് (36), കരഞ്ജിത് സിങ് (36), സര്‍താജ് സിങ് (27),

ശിവ് ഓങ്കാര്‍ സിങ് (31), സജ്ഗിത് യോഗേന്ദ്രരാജ (31), ടോമി ഹ്യൂന്‍ (27), ഫിലിപ്പ് ടെപ് (39) എന്നിവരാണ് പിടിയിലായത്. 

വ്യത്യസ്ത പരിശോധനകളിലാണ് ഇത്രയും വലിയ ലഹരിവേട്ട നടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.

English Summary:

Containers from the cargo ship MV Van Hai 503, which caught fire in the Arabian Sea, are likely to wash ashore on the Kerala coast, posing a potential threat.

MV Van Hai 503, Arabian Sea,Ship fire,Kerala coast,Container debris,Hazardous materials,

spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

സിസിടിവി വരെ അടിച്ചുമാറ്റി എന്നിട്ടും പഞ്ചലോഹ വിഗ്രഹ മോഷ്ടാക്കൾ കുടുങ്ങി

സിസിടിവി വരെ അടിച്ചുമാറ്റി എന്നിട്ടും പഞ്ചലോഹ വിഗ്രഹ മോഷ്ടാക്കൾ കുടുങ്ങി മൂന്നാർ: വാഗുവരൈ...

റോക്കറ്റ് പോലെ പാഞ്ഞ് സ്വര്‍ണവില

റോക്കറ്റ് പോലെ പാഞ്ഞ് സ്വര്‍ണവില കൊച്ചി: ഇന്നലെ നേരിയ ഇടിവ് രേഖപ്പെടുത്തിയ...

വെളിച്ചെണ്ണ ഉൽപ്പാദന കേന്ദ്രത്തിൽ വൻ തീപിടിത്തം; ഒരു കോടി രൂപയുടെ നാശനഷ്ടം,റോഡിലൂടെ ഒഴുകി വെളിച്ചെണ്ണ

വെളിച്ചെണ്ണ ഉൽപ്പാദന കേന്ദ്രത്തിൽ വൻ തീപിടിത്തം; ഒരു കോടി രൂപയുടെ നാശനഷ്ടം അരീക്കോട്...

ഡല്‍ഹിയിൽ ഇന്ന് സിപിഎം പോളിറ്റ് ബ്യൂറോ യോഗം; തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും പിഎം ശ്രീ വിവാദവും ചർച്ചയ്‌ക്ക്

ഡല്‍ഹിയിൽ ഇന്ന് സിപിഎം പോളിറ്റ് ബ്യൂറോ യോഗം; തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും...

ശബരിമല സ്വര്‍ണക്കൊള്ള; നിര്‍ണായക അറസ്റ്റ് ഉടന്‍

ശബരിമല സ്വര്‍ണക്കൊള്ള; നിര്‍ണായക അറസ്റ്റ് ഉടന്‍ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക...

ഇടുക്കി ഡാം അടച്ചു: വെള്ളത്തിനും വൈദ്യുതിക്കും ബദൽ സംവിധാനങ്ങൾ

ഇടുക്കി ഡാം അടച്ചു: വെള്ളത്തിനും വൈദ്യുതിക്കും ബദൽ സംവിധാനങ്ങൾ തിരുവനന്തപുരം∙ ഇടുക്കി ഡാമിലെ...

Related Articles

Popular Categories

spot_imgspot_img