web analytics

വില്ലൻ ലിഥിയം അയൺ ബാറ്ററി! വാൻഹായ് 503 ചരക്കു കപ്പലിലെ സ്‌ഫോടനത്തിൻ്റെ കാരണം വ്യക്തമാക്കി വിദഗ്ദർ

കൊച്ചി: കൊച്ചി തീരത്തിനടുത്ത് വാൻഹായ് 503 ചരക്കു കപ്പലിലെ സ്‌ഫോടനത്തിനും തീ പിടിത്തത്തിനും പ്രധാന കാരണമായത് ലിഥിയം അയൺ ബാറ്ററിയാണെന്ന് വിദഗ്ദ്ധർ.

തീ പിടിക്കുന്നതും പൊട്ടിത്തെറിക്കുന്നതുമായ മാരക രാസവസ്‌തുക്കൾക്കൊപ്പം ലിഥിയം ബാറ്ററിയും ഉണ്ടായിരുന്നതിനാലാണ് മൂന്ന് ദിവസം ശ്രമിച്ചിട്ടും തീയണയ്‌ക്കാൻ കഴിയാത്തതെന്ന് വിദഗ്ദർ പറയുന്നു.

ഷോർട്ട് സർക്യൂട്ടോ,ഘർഷണമോ ഉണ്ടായാൽ കത്തുന്നതും പൊട്ടിത്തെറിക്കുന്നതുമാണ് ലിഥിയം ബാറ്ററിയെന്ന് പെട്രോളിയം ആൻഡ് എക്‌സ്‌പ്ളോസീവ് സേഫ്‌റ്റി ഓർഗനൈസേഷൻ (പെസോ) മുൻ ജോയിന്റ് ചീഫ് കൺട്രോളറും രാസവസ്‌തു വിദഗ്ദ്ധനുമായ ഡോ. ആർ. വേണുഗോപാൽ പറയുന്നു.

വൻതോതിൽ ഉ‌ൗർജം ശേഖരിച്ചുവയ്ക്കുന്നവയാണ് ലിഥിയം ബാറ്ററികൾ. തീപിടിക്കാൻ സാദ്ധ്യത കൂടുതലുള്ള ബാറ്ററികൾ കൈകാര്യം ചെയ്യുമ്പോൾ സംഭവിക്കുന്ന വീഴ്‌ചയോ അശ്രദ്ധയോ പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ടാകാം എന്നാണ് വിലയിരുത്തൽ.

രാസവസ്‌തുക്കൾ പ്രതിപ്രവർത്തന ശേഷിയുള്ളതും മനുഷ്യരെ വലിയ രീതിയിൽ പരിക്കേൽപ്പിക്കാൻ കഴിവുള്ളതുമാണ്. ഡൈമീഥൈൻ സൾഫേഡ്, ഈഥൈൽ ക്ളോറോക്ളോർഫോർമൈറ്റ്, ഹെക്‌സാമെറ്റലിൻ ഡൈ അമിൻസയനേറ്റ്, 25 ശതമാനം വരെ ആൽക്കഹോൾ അടങ്ങിയ നൈട്രോസെല്ലുലോസ്, പാരാഫോർമാൽഡീഹൈഡ് തുടങ്ങിയവയാണ് ഏറ്റവുമധികം അപകടകരമായ രാസവസ്‌തുക്കൾ.

തീ പിടിക്കുന്ന ദ്രാവകങ്ങൾ, ഖരവസ്‌തുക്കൾ എന്നിവയും കത്തിപ്പിടിക്കാനും പൊട്ടിത്തെറിക്കാനും കഴിവുള്ളവയാണ്. ബെൻസോഫീനോൻ ഉൾപ്പെടെയുള്ള പ്രതിപ്രവർത്തനശേഷിയുള്ള രാസവസ്‌തുക്കളുമുണ്ട്. കീടനാശിനികൾ പോലുള്ള രാസവസ്‌തുക്കളും വളരെ അപകടകരമാണ്.

അതേ സമയംമാരകമായ രാസവസ്‌തുക്കൾക്കും, പെട്രോകെമിക്കൽ ഉത്പന്നങ്ങൾക്കുമൊപ്പം ലിഥിയം ബാറ്ററികൾ കപ്പലിൽ കയറ്റാറില്ല.

കപ്പലിൽ ലിഥിയം ബാറ്ററിയിൽ നിന്നാരംഭിച്ച പൊട്ടിത്തെറിയും തീപിടിത്തവും മാരക രാസവസ്‌തുക്കളിലേക്ക് വ്യാപിച്ചതാകാനാണ് സാദ്ധ്യത.

വെള്ള, കറുപ്പ് നിറങ്ങളിൽ പുക ഉയരുന്നുണ്ട്. പെട്രോളിയം ഉത്പന്നങ്ങൾ കത്തുമ്പോൾ വെള്ളപ്പുകയും രാസവസ്‌തുക്കൾ കത്തുമ്പോൾ കറുത്ത പുകയുമാണ് ഉയരുക

spot_imgspot_img
spot_imgspot_img

Latest news

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ മലപ്പുറം:...

ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി, മോതിര വിരലിന്റെ അറ്റം നഷ്ടമായി

ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി,...

കാപ്പ കേസിൽ നാടുകടത്തിയ പ്രതി നാട്ടിലെത്തി; മസ്ജിദിന് സമീപം പിടിയിൽ

കാപ്പ കേസിൽ നാടുകടത്തിയ പ്രതി നാട്ടിലെത്തി; മസ്ജിദിന് സമീപം പിടിയിൽ കോഴിക്കോട്: കാപ്പ...

Other news

സഞ്ജുവിനെ ഇറക്കിയില്ലെങ്കിൽ പണിയും പനിയും; ഒരു ഓപ്പണർക്ക് കൂടി പരുക്ക്

സഞ്ജുവിനെ ഇറക്കിയില്ലെങ്കിൽ പണിയും പനിയും; ഒരു ഓപ്പണർക്ക് കൂടി പരുക്ക് ന്യൂഡൽഹി: ട്വന്റി20...

ശബരിമലയിൽ കുംഭമാസ പൂജകൾക്ക് ഇന്ന് തുടക്കം: ഭക്തലക്ഷങ്ങൾക്കായി നട തുറക്കുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

പത്തനംതിട്ട: ലക്ഷക്കണക്കിന് അയ്യപ്പഭക്തരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കുംഭമാസ പൂജകൾക്കായി ശബരിമല നട...

കണ്ണാടി കാണാത്ത ‘സൗന്ദര്യം’ പ്രോംപ്റ്റിലൂടെ; മന്ത്രിമാർ മുതൽ മടിയന്മാർ വരെ ഇപ്പോൾ കാരിക്കേച്ചർ തിരക്കിൽ

കണ്ണാടി കാണാത്ത 'സൗന്ദര്യം' പ്രോംപ്റ്റിലൂടെ; മന്ത്രിമാർ മുതൽ മടിയന്മാർ വരെ ഇപ്പോൾ...

തിരുവല്ല സ്പാ കൂട്ടബലാത്സംഗം: ഒളിവിലായിരുന്ന രണ്ട് പ്രതികൾ പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി; ആറ് പേരും പിടിയിൽ

തിരുവല്ല സ്പാ കൂട്ടബലാത്സംഗം: ഒളിവിലായിരുന്ന രണ്ട് പ്രതികൾ കീഴടങ്ങി പത്തനംതിട്ട ജില്ലയെ നടുക്കിയ...

ആദിത്യയുടെ മരണത്തിൽ ദുരൂഹതയേറുന്നു; ഇൻസ്റ്റഗ്രാം ചതിക്കുഴികൾ വെളിപ്പെടുത്തി അധ്യാപകർ

കൊച്ചി: മാമല കക്കാട് സ്വദേശിനി ആദിത്യയുടെ (16) വിയോഗം കേരളക്കരയെ ഒന്നടങ്കം...

മാസപ്പടിയും മസാജ് പടിയും; റെയ്ഡ് നടന്നപ്പോൾ പോലീസുകാരൻ മസാജ് ടേബിളിൽ നിന്ന് എഴുന്നേറ്റ് മിന്നൽ വേഗത്തിൽ ഒരോട്ടം

മാസപ്പടിയും മസാജ് പടിയും; റെയ്ഡ് നടന്നപ്പോൾ പോലീസുകാരൻ മസാജ് ടേബിളിൽ നിന്ന് എഴുന്നേറ്റ്...

Related Articles

Popular Categories

spot_imgspot_img