web analytics

യു.കെ.യിൽ വിസ നൽകാമെന്നു വാഗ്ദാനം ചെയ്ത് തട്ടിയത് 10 ലക്ഷം….! കോട്ടയം സ്വദേശിനി യുവതി ഇടുക്കിയിൽ അറസ്റ്റിൽ

ലണ്ടനിൽ വർക്ക് വിസ നൽകാമെന്ന് പറഞ്ഞു കാഞ്ചിയാർ സ്വദേശിയിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെ കേസിൽ യുവതി അറസ്റ്റിൽ. കട്ടപ്പന, കാഞ്ചിയാർ സ്വദേശിയായ യുവാവിന് വിദേശത്ത് ജോലി വാഗ്ദാനം നൽകി 10 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണു കേസ്.

കേസിൽ തൃശ്ശൂർ, അഷ്ട്ടമിച്ചിറ, പുതുപ്പള്ളി, പി. ആർ. ശരത്തിന്റെ ഭാര്യ ഇപ്പോൾ തിരുവനന്തപുരം, മാങ്ങാട്ട്കോണത്ത് താമസിക്കുന്ന പാമ്പാടി കട്ടപ്പുറത്തു വീട്ടിൽ, ഐറിൻ എൽസ കുര്യൻ (25) ആണ് അറസ്റ്റിലായത്.

ലണ്ടനിൽ വർക്ക് വിസ വാഗ്ദാനം നൽകി കാഞ്ചിയാർ സ്വദേശിയായ യുവാവിൽ നിന്ന് 2024 മാർച്ച്, ഏപ്രിൽ മാസങ്ങളിലായി 10 ലക്ഷം രൂപ പലപ്പോഴായാണ് തട്ടിയെടുത്തത്.യുവതി നിർദേശിച്ച ബാങ്ക് അക്കൗണ്ട് വഴിയാണ് പണം കൈമാറിയത്.

ഇതേ രീതിയിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കൂടുതൽ ആളുകളിൽ നിന്ന് യുവതി പണം തട്ടിയെടുത്തതായി പോലീസിന് ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. യുവതിക്ക് പിന്നിൽ വിദേശ സംഘം തട്ടിപ്പിനായി പ്രവർത്തിച്ചിരുന്നതായി പോലീസിന് സൂചന ലഭിച്ചു. അടുത്ത ദിവസങ്ങളിൽ ഈ കേസുകളും അവർക്കെതിരെ എടുക്കാനിടയുണ്ട്.

കട്ടപ്പന ഡി വൈ എസ് പി. വി എ. നിഷാദ് മോന്റെ നിർദേശ പ്രകാരം എസ്. ഐ. എബി ജോർജ്, എസ്. ഐ. സുബിൻ, എ എസ് ഐ. ടെസ്ഡിമോൾ. സിവിൽ പോലീസ് ഓഫീസർമാരായ ബിബീന, രാഹുൽ എന്നിവർ ചേർന്നാണ് പ്രതിയെ തിരുവനന്തപുരം മാങ്ങാട്ട് കോണത്തു നിന്ന് അറസ്റ്റ് ചെയ്തത്.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

Other news

നാടിനെ നടുക്കിയ കൊലപാതകം; അമ്മയെ കഴുത്തറുത്ത് കൊന്ന ശേഷം മകൻ പോലീസിൽ കീഴടങ്ങി

നാടിനെ നടുക്കിയ കൊലപാതകം; അമ്മയെ കഴുത്തറുത്ത് കൊന്ന ശേഷം മകൻ പോലീസിൽ...

വാക്കത്തി കഴുത്തില്‍ വച്ചു; കള്ളന്മാര്‍ കൊണ്ടുപോയത് 150 രൂപയുടെ ഇമിറ്റേഷന്‍ ഗോള്‍ഡ്, പോക്കറ്റിലെ 25,000 രൂപ സേഫ്, ആശ്വാസത്തില്‍ മിനി

വാക്കത്തി കഴുത്തില്‍ വച്ചു; കള്ളന്മാര്‍ കൊണ്ടുപോയത് 150 രൂപയുടെ ഇമിറ്റേഷന്‍ ഗോള്‍ഡ്,...

അമിതഭാരം കയറ്റിയ ലോറികൾക്ക് ‘പൂട്ടിട്ട്’ ഹൈക്കോടതി; മൂന്ന് മാസത്തിനിടെ ഈടാക്കിയത് 3 കോടി രൂപ പിഴ

അമിതഭാരം കയറ്റിയ ലോറികൾക്ക് 'പൂട്ടിട്ട്' ഹൈക്കോടതി; മൂന്ന് മാസത്തിനിടെ ഈടാക്കിയത് 3...

ജ്വല്ലറിയിൽ നിന്ന് മിന്നൽ വേഗത്തിൽ സ്വർണവുമായി കടന്നു; കൊണ്ടോട്ടിയിലെ സിനിമാറ്റിക് മോഷണക്കേസിൽ പ്രതികൾ വലയിൽ!

ജ്വല്ലറിയിൽ നിന്ന് മിന്നൽ വേഗത്തിൽ സ്വർണവുമായി കടന്നു; കൊണ്ടോട്ടിയിലെ സിനിമാറ്റിക് മോഷണക്കേസിൽ...

നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന ദിനം. സ്ഥാനക്കയറ്റം, അംഗീകാരം, ആരോഗ്യ പുരോഗതി…ഇന്നത്തെ നക്ഷത്രഫലം

നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന ദിനം. സ്ഥാനക്കയറ്റം, അംഗീകാരം, ആരോഗ്യ പുരോഗതി…ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ...

കൃഷിയിടത്തിൽ വയോധികൻ മരിച്ച നിലയിൽ; സൂര്യാതപമെന്ന് സംശയം

കൊല്ലം: കൊല്ലം കുന്നിക്കോട് സ്വദേശിയായ വയോധികനെ സ്വന്തം കൃഷിയിടത്തിൽ മരിച്ച നിലയിൽ...

Related Articles

Popular Categories

spot_imgspot_img