web analytics

കോതമംഗലത്ത് ഓടുന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിൽ നിന്ന് തീയും പുകയും; കൃത്യസമയത്ത് ഫയർഫോഴ്സ് എത്തിയില്ലായിരുന്നെങ്കിൽ…. VIDEO

മൂന്നാറിൽ നിന്ന് ബ്ലാഗ്ലൂർ സർവീസ് നടത്തുന്ന കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസിൽ നിന്നും കോതമംഗലം നെല്ലിമറ്റത്ത് വച്ച് തീയും പുകയും. കോതമംഗലത്ത് നിന്ന് ഫയർഫോഴ്സ് എത്തി തീയണച്ചു. നെല്ലിമറ്റത്ത് ബസ് എത്തിയപ്പോൾ പൊട്ടിത്തെറിയും, പുകയും, വലിയ ശബ്ദവുമുണ്ടാവുകയായിരുന്നു.

ഉടനെ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കി. നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തി. വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. തുടർന്ന് യാത്രക്കാരെ എത്തിക്കാൻ ബദൽ സംവിധാനം ഏർപ്പെടുത്തി.

നിർത്തിയിട്ട വാഹനത്തിൽ താക്കോൽ കണ്ടതോടെ വണ്ടിയെടുത്ത് കടന്നു, യാത്രയ്ക്കിടെ മറ്റു വാഹനങ്ങളിലിടിച്ചതോടെ പണിയായി; കള്ളനെ പിടികൂടി നാട്ടുകാർ

റോഡരികില്‍ നിര്‍ത്തിയിട്ട വാഹനം മോഷ്ടിച്ച് കടത്തിയ യുവാവിനെ കൊടുവള്ളിയില്‍വെച്ച് പിടികൂടി. താമരശ്ശേരി പുതുപ്പാടി പഞ്ചായത്തിലെ കൈതപ്പൊയിലില്‍ ആണ് സംഭവം. മലപ്പുറം വള്ളിക്കുന്ന് സ്വദേശിയായ മുനീബി(32)നെയാണ് നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസിലേല്‍പ്പിച്ചത്.

ശനിയാഴ്ച രാത്രി ഒന്‍പതോടെയാണ് സംഭവങ്ങളുടെ തുടക്കം.

റോഡരികില്‍ നിര്‍ത്തിയിട്ട അടിവാരം നൂറാംതോട് സ്വദേശിയുടെ എസ്യുവി പാർക്ക് ചെയ്തിരിക്കുന്ന സമയത്താണ് മോഷണം. വാഹനത്തിലുണ്ടായിരുന്ന കുടുംബം സമീപത്തെ തുണിക്കടയില്‍ കയറുകയും വാഹനയുടമ വണ്ടിയുടെ താക്കോലെടുക്കാതെ തൊട്ടടുത്ത് ഫോണ്‍ചെയ്ത് നില്‍ക്കുകയും കണ്ട യിലെ വാഹനവുമായി കടന്നു കളയുകയായിരുന്നു.

ഉടന്‍തന്നെ വാഹനയുടമ ബഹളംവെക്കുകയും സാമൂഹികമാധ്യമക്കൂട്ടായ്മകളിലൂടെ മോഷണവിവരം പ്രചരിപ്പിക്കുകയും ചെയ്തു. ഇതിനിടെ, ഇയാൾ വാഹനം കടത്തിക്കൊണ്ടുപോകുന്നതിനിടെ എസ്യുവി ഏതാനും ഇരുചക്രവാഹനങ്ങളിലും കാറുകളിലും ഇടിച്ചു.

ഒടുവില്‍ കൊടുവള്ളി-നരിക്കുനി റോഡില്‍നിന്ന് വരുകയായിരുന്ന ഒരു കാറില്‍ ഇടിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ തടഞ്ഞുവെച്ച് കൈകാര്യംചെയ്തു. തുടർന്ന് കൊടുവള്ളി പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img