web analytics

കണ്ണ് മാറി കുത്തിവെപ്പെടുത്തു; തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ഗുരുതര വീഴ്ച

തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ഗുരുതര ചികിത്സാ പിഴവ്. കണ്ണു മാറി കുത്തിവയ്പ് എടുത്തുവെന്ന പരാതിയില്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു.

അസി. പ്രഫസര്‍ എസ്.എസ്.സുജേഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. തിരുവനന്തപുരം ബീമാപള്ളി സ്വദേശി അസൂര്‍ ബീവിക്കാണ് കണ്ണു മാറി കുത്തിവയ്പ് എടുത്തത്. ഇടതു കണ്ണിന് എടുക്കേണ്ട കുത്തിവയ്പ് വലതുകണ്ണില്‍ എടുക്കുകയായിരുന്നു.

രക്തസമ്മര്‍ദം കൂടിയതിനാൽ കണ്ണിന്റെ കാഴ്ചശക്തിക്കു പ്രശ്‌നമുണ്ടായതിനെ തുടർന്നാണ് അസൂര്‍ ബീവി ചികിത്സ തേടിയത്. ഓപ്പറേഷന്‍ തിയറ്ററില്‍ കയറ്റി ഇടതുകണ്ണ് ക്ലീന്‍ ചെയ്തുവെങ്കിലും പിന്നീട് വലതുകണ്ണിലാണ് കുത്തിവയ്പ് എടുത്തതെന്ന് അസൂര്‍ ബീവിയുടെ ബന്ധു പറഞ്ഞു.

രോഗിയെ വാര്‍ഡിലേക്കു മാറ്റിയപ്പോഴാണ് സംഭവം അറിയുന്നത്. ചികിത്സാ പിഴവ് കുടുംബത്തിന് ബോധ്യപ്പെട്ടതോടെ ഇക്കാര്യം ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ ഒ പി ടിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ അത് നല്‍കാന്‍ ആശുപത്രി അധികൃതര്‍ വിസമ്മതിച്ചെന്നും പരാതിയുണ്ട്. വിഷയത്തില്‍ നിയമനടപടിയുമായി മുന്നോട്ട്‌പോകുമെന്ന് അസൂറ ബീവിയുടെ മകന്‍ മാജിദ് പ്രതികരിച്ചു.

അതേസമയം രോഗിയുടെ ആരോഗ്യനിലയില്‍ ഗുരുതരമായ പ്രശ്നമില്ലെങ്കിലും ഡോക്ടറുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് ആരോഗ്യവകുപ്പിന്‍റെ കണ്ടെത്തല്‍. രോഗിയുടെ കുടുംബം പൊലീസില്‍ പരാതി നൽകിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img