web analytics

ഗൂഗിളിൽ തപ്പിയാൽ പോലും കിട്ടാത്ത ആളെ സ്ഥാനാർത്ഥിയാക്കി…ബിജെപി സ്ഥാനാർത്ഥിയെ ട്രോളി സന്ദീപ് വാര്യർ

പാലക്കാട്: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപി പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ ട്രോളി കോൺ​ഗ്രസ് വക്താവ് സന്ദീപ് വാര്യർ. ബിജെപി സംഘപരിവാർ പ്രവർത്തകരുടെ ആവേശം, സാമൂഹിക സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യം, ചാനൽ ചർച്ചകളിലെ തീപ്പൊരി, യുവത്വം തുളുമ്പുന്ന നേതാവ് എന്നിങ്ങനെയൊക്കെയായിരുന്നു പ്രവർത്തകർ പ്രതീക്ഷിച്ചിരുന്നത്.

ആരാണയാൾ മോഹൻ ജോർജ് .. ഗൂഗിളിൽ തപ്പിയാൽ പോലും കിട്ടാത്ത ആളെ സ്ഥാനാർത്ഥിയാക്കി പ്രഖ്യാപിച്ച ബിജെപി സംസ്ഥാന നേതൃത്വം പ്രവർത്തകരെ ആരാക്കി ?. സന്ദീപ് വാര്യർ ഫെയ്സ്ബുക്ക് കുറിപ്പിൽ ഇങ്ങനെ പറയുന്നു. ചുങ്കത്തറ സ്വദേശിയായ മോഹൻജോർജ്, നേരത്തെ കേരള കോൺ​ഗ്രസ് നേതാവായിരുന്നു.

നേരത്തെ യുഡിഎഫും എല്‍ഡിഎഫും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടും ബിജെപി നിലമ്പൂരില്‍ മല്‍സരത്തിനിറങ്ങുന്നതുമായി സംബന്ധിച്ച് അഭ്യൂഹങ്ങള്‍ നിലനിന്നത് നേതൃത്വത്തിന് എതിരെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

ഘടകക്ഷിയായ ബിഡിജെഎസിന് സീറ്റ് നല്‍കാനും ഒരു ഘട്ടത്തില്‍ ആലോചനകള്‍ നടന്നു. നിലമ്പൂര്‍ കോടതിയില്‍ അഭിഭാഷകനാണ്.

സന്ദീപ് വാര്യരുടെ ഫെയ്സ്ബുക്ക് കുറിപ്പ്:

ബിജെപി സംഘപരിവാർ പ്രവർത്തകരുടെ ആവേശം, സാമൂഹിക സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യം, ചാനൽ ചർച്ചകളിലെ തീപ്പൊരി, യുവത്വം തുളുമ്പുന്ന നേതാവ്…

എന്നിട്ട്

അങ്ങനെ ഒരാളെയാണ് ജിയുടെ മനസ്സിൽ ഉണ്ടായിരുന്നത്..

ആരാണയാൾ

മോഹൻ ജോർജ് ..

ഗൂഗിളിൽ തപ്പിയാൽ പോലും കിട്ടാത്ത ആളെ സ്ഥാനാർത്ഥിയാക്കി പ്രഖ്യാപിച്ച ബിജെപി സംസ്ഥാന നേതൃത്വം പ്രവർത്തകരെ ആരാക്കി ?

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img