web analytics

ഇഡിക്ക് വീണ്ടും നാണക്കേടായി കൈക്കൂലി ആരോപണം; ഡെപ്യൂട്ടി ഡയറക്ടറെ അറസ്റ്റ് ചെയ്ത് സിബിഐ

ഭുവനേശ്വർ: കൈക്കൂലി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ ഡെപ്യൂട്ടി ഡയറക്ടറെ അറസ്റ്റ് ചെയ്ത് സിബിഐ . ഭുവനേശ്വറിലുള്ള ഒരു ബിസിനസുകാരനിൽ നിന്ന് ഇഡി ഡെപ്യൂട്ടി ഡയറക്ടർ ചിന്തൻ രഘുവംശി 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയെ തുടർന്നാണ് അറസ്റ്റ്.

ധെങ്കനാലിൽ ഖനന ബിസിനസ് നടത്തുന്ന വ്യവസായി രതികാന്ത റൗട്ടിനെതിരെ രജിസ്റ്റർ ചെയ്ത ഇഡി കേസിൽ നിന്ന് ഒഴിവാക്കിക്കൊടുത്തതിന് 5 കോടി രൂപ ആവശ്യപ്പെട്ടെന്നാണ് ചിന്തൻ രഘുവംശിക്കെതിരെയുള്ള ആരോപണം. കൈക്കൂലി തുകയുടെ ആദ്യ ഗഡു വാങ്ങാൻ പോകുന്നുവെന്ന സൂചന ലഭിച്ചതിനെത്തുടർന്ന് സിബിഐ കെണി ഒരുക്കുകയായിരുന്നു.

ഈ വർഷം മാർച്ചിൽ ഭുവനേശ്വറിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യാൻ രതികാന്ത റൗട്ടിനെ നേരിട്ടി വിളിപ്പിച്ചിരുന്നു. ഈ സമയത്ത് കേസിൽ നിന്ന് ഒഴിവായി കിട്ടാൻ രഘുവംശി തന്റെ ചേംബറിലേയ്ക്ക് വ്യവസായിയെ വിളിപ്പിക്കുകയും ഭാഗ്തി എന്ന വ്യക്തിയെ കാണാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

അന്നു മുതൽ ഭാഗ്തി എന്നയാൾ ബന്ധപ്പെട്ടിരുന്നുവെന്നും രഘുവംശിക്ക് പണം നൽകാൻ സമ്മർദം ചെലുത്തിയെന്നുമാണ് മുഖ്യ ആരോപണം. മെയ് 27ന് ഭാഗ്തി വ്യവസായിയെ കാണുകയും ആശുപത്രി ജപ്തി ചെയ്യാതിരിക്കാനും അറസ്റ്റ് ചെയ്യാതിരിക്കാനും കേസ് ഒത്തുതീർപ്പാക്കുന്നതിനും 5 കോടി രൂപ ആവശ്യപ്പെട്ടെന്നും സിബിഐ തയ്യാറാക്കിയ എഫ്‌ഐആറിൽ പറയുന്നു.

ഇത്രയും വലിയ തുക സംഘടിപ്പിക്കാൻ കഴിയില്ലെന്ന് അറിയിച്ചതോടെ 2 കോടി രൂപയായി കുറയ്ക്കാമെന്ന് പറയുകയായിരുന്നു. 2013 ബാച്ച് കസ്റ്റംസ് ആന്റ് ഇൻഡയറക്ട് ടാക്‌സസിലെ ഐആർഎസ് ഉദ്യോഗസ്ഥനായ രഘുവംശിയെ ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി.

spot_imgspot_img
spot_imgspot_img

Latest news

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന്; ആരൊക്കെ പുറത്താകും?സൂചനകൾ ഇങ്ങനെ: 

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ...

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി വിലയും വർദ്ധിപ്പിച്ചു

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി...

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം… 

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം...  തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ...

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

Other news

ലോക്കപ്പിലെ ആ ‘ആചാരം’ ഇനി വേണ്ട; നിയമം ലംഘിച്ചാൽ പൊലീസുകാർക്കെതിരെ നടപടി!

ലോക്കപ്പിലെ ആ 'ആചാരം' ഇനി വേണ്ട; നിയമം ലംഘിച്ചാൽ പൊലീസുകാർക്കെതിരെ നടപടി! തിരുവനന്തപുരം:...

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ദാരുണാപകടം; ആറുമാസം ഗർഭിണിയായ യുവതി വെന്തുമരിച്ചു

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ദാരുണാപകടം; ആറുമാസം ഗർഭിണിയായ യുവതി വെന്തുമരിച്ചു പേരാമ്പ്ര:...

നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്നും സ്ത്രീധന പീഡനമെന്നും കുടുംബം

നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്നും സ്ത്രീധന പീഡനമെന്നും...

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി വിലയും വർദ്ധിപ്പിച്ചു

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി...

ഉത്തർപ്രദേശിൽ പ്രകൃതിക്ഷോഭം; ഇടിമിന്നലിലും കനത്ത മഴയിലും 117 മരണം, 200 ലധികം പേർക്ക് പരിക്ക്

ഉത്തർപ്രദേശിൽ പ്രകൃതിക്ഷോഭം; ഇടിമിന്നലിലും കനത്ത മഴയിലും 117 മരണം, 200 ലധികം...

കരാറുകാർ തമ്മിൽ മത്സരം! ‘ആളില്ല, ഉള്ളവർക്ക് വൻ ഡിമാൻഡ്’; നിർമാണ മേഖലയെ പിടിച്ചുകുലുക്കിയ പുതിയ പ്രതിസന്ധി

കരാറുകാർ തമ്മിൽ മത്സരം! 'ആളില്ല, ഉള്ളവർക്ക് വൻ ഡിമാൻഡ്'; നിർമാണ മേഖലയെ പിടിച്ചുകുലുക്കിയ...

Related Articles

Popular Categories

spot_imgspot_img