അപകീർത്തികരമായ പ്രസ്താവനകൾ വേണ്ട; ജയം രവിക്കും ആരതിക്കും താക്കീത് നൽകി ഹൈക്കോടതി

ചെന്നെെ: നടന്‍ രവി മോഹന്റേയും (ജയം രവി) ആരതി രവിയുടേയും വിവാഹമോചനവുമായി ബന്ധപ്പെട്ട വാര്‍ത്തയാണ് തമഴ് സിനിമ ലോകത്തെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയം.

പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുമായി ഇരുവരും നേരത്തേ തന്നെ രംഗത്തെത്തിയിരുന്നു. രവി മോഹന്‍ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ചെന്നാണ് ആരതി ആരോപിച്ചത്.

തന്നെ ആരതി ശാരീരികമായും മാനസികമായും ദ്രോഹിച്ചുവെന്നും മക്കളെ കാണാന്‍ അനുവദിച്ചില്ലെന്നും പിന്നാലെ നടനും ആരോപിച്ചിരുന്നു.

കൂടാതെ തനിക്ക് വൻ തുക എല്ലാ മാസവും ജീവനാംശമായി നൽകണമെന്നും ആരതി ആവശ്യപ്പെട്ടെന്നാണ് ഇപ്പോൾ വരുന്ന പുതിയ റിപ്പോർട്ടുകൾ.

തങ്ങളുടെ ദാമ്പത്യ ബന്ധം തകരാൻ കാരണം മൂന്നാമതൊരാളാണെന്ന് ആരതി തുറന്നടിച്ചു. അങ്ങനെ പരസ്പരം അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയ ഇവർക്കെതിരെ മദ്രാസ് ഹൈക്കോടതി ഇപ്പോൾ താക്കീത് നൽകിയിരിക്കുകയാണ്.

പരസ്യ പ്രസ്താവനകള്‍ നടത്തരുതെന്നാണ് ഹൈക്കോടതി ഇരുവരോടും നിര്‍ദേശിച്ചിരിക്കുന്നത്. തനിക്കെതിരെയുള്ള അപകീര്‍ത്തികരമായ പ്രസ്താവനകളില്‍ നിന്ന് സംരക്ഷണം തേടി രവി മോഹന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി റൂളിങ് നടത്തിയത്.

ഇരുവരുടേയും വിവാഹമോചന നടപടികള്‍ തുടരുന്നതിനിടെയാണ് ഹൈക്കോടതി പരസ്യ പ്രസ്താവനകള്‍ വിലക്കുന്നത്. രണ്ട് കക്ഷികളും മാന്യത പാലിക്കണമെന്നും കോടതി എടുത്തുപറഞ്ഞു.

ആരതി രവിയും അമ്മ സുജാത വിജയകുമാറും തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നതിനെതിരെ ഇന്‍ജക്ഷന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് ജയം രവി ഹൈക്കോടതിയെ സമീപിച്ചത്.

ഗായിക കെനിഷ ഫ്രാന്‍സിസിനൊപ്പം ജയംരവി ഒരു വിവാഹത്തില്‍ പങ്കെടുത്തതിന് പിന്നാലെയാണ് രവി-ആരതി ശീതയുദ്ധം തുടങ്ങിയത്.

രവിയും കെനിഷയും ഒന്നിച്ച് വിവാഹത്തിനെത്തിയതിന് പിന്നാലെയാണ് ഇവര്‍ പ്രണയത്തിലാണെന്ന അഭ്യൂഹം പ്രചരിച്ചതും വിവാഹമോചന വാര്‍ത്തകള്‍ വെള്ളി വെളിച്ചത്തില്‍ നിറഞ്ഞുനില്‍ക്കാന്‍ തുടങ്ങിയതും.

spot_imgspot_img
spot_imgspot_img

Latest news

എല്‍ഡിഎഫ്, എൻ.ഡി.എ, തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്, എൻ.ഡി.എ, തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ഇന്ന്...

കളം തെളിഞ്ഞു; നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പി.വി.അൻവർ മത്സരിക്കും; ചിഹ്നം പൂവും പുല്ലും

ഒടുവിൽ കളം തെളിഞ്ഞു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി മുൻ എംഎൽഎ പി.വി.അൻവർ....

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ സ്ത്രീധനം വാങ്ങി വിവാഹം കഴിക്കരുത്; പ്രത്യേക നിർദേശവുമായി മന്ത്രി കെ ബി ​ഗണേഷ് കുമാർ

തിരുവനന്തപുരം: മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ സ്ത്രീധനം വാങ്ങി വിവാഹം കഴിക്കരുതെന്ന നിർദ്ദേശവുമായി...

കോവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു; കൂടുതൽ കേരളത്തിൽ; സുരക്ഷാ നിര്‍ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രം

തിരുവനന്തപുരം: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നത് കണക്കിലെടുത്ത് സുരക്ഷാ നിര്‍ദേശങ്ങൾ പുറപ്പെടുവിച്ച്...

Other news

ബലി പെരുന്നാളിന് പോത്തിനെ വാങ്ങാൻ വെച്ച ലക്ഷങ്ങൾ പള്ളി ഓഫീസിൽ നിന്നും മോഷ്ടിച്ചു കള്ളന്മാർ

ഈസ്റ്റ് ഒറ്റപ്പാലം സുബാത്തുൽ ഇസ്ലാം ജുമാ മസ്ജിദിൽ മോഷണം. പള്ളിയുടെ ഓഫിസ്...

ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്റെ അസ്ഥികൂടം; കണ്ടെത്തിയത് കുളിക്കാനെത്തിയ യുവാക്കൾ

തിരുവനന്തപുരം: ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. തിരുവനന്തപുരം വെങ്ങാനൂരിലാണ് സംഭവം....

34.07 കോടിയുടെ ആസ്തി; ബാധ്യത 20 കോടി, കൈവശമുള്ളത് 25000 രൂപ; പി വി അന്‍വറിന്റെ സ്വത്തു വിവരങ്ങൾ

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി.വി.അന്‍വറിന്റെ സ്വത്തുവിവരങ്ങൾ പുറത്ത്....

120 കോടി ഫേസ്ബുക്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ വിൽപ്പനക്ക്; സൈബർ അധോലോകത്ത് ഇത്തരമൊരു വിൽപ്പന ഇതാദ്യം

ഫേസ്ബുക്കിൽ വൻ വിവര ചോർച്ച. 120 കോടി ഫേസ്ബുക്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ...

മറ്റാരുടെയും സഹായമില്ലാതെ ഒറ്റയ്ക്ക് പടികള്‍ കയറി ഉമ തോമസ് എംഎൽഎ ഓഫിസിലെത്തി

കൊച്ചി: കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ അപകടത്തില്‍ പരിക്കേറ്റ് നീണ്ട ആശുപത്രി വാസത്തിനും...

സ്കൂൾ പ്രവേശനോത്സവത്തിൽ പങ്കെടുക്കാനിരിക്കെ അപ്രതീക്ഷിത വിയോ​ഗം; നാലര വയസുകാരി ഓടയിൽ വീണ് മരിച്ചു

കരുനാഗപ്പള്ളി: നാലര വയസുകാരി ഓടയിൽ വീണ് മരിച്ചു. കൊട്ടാരക്കര പള്ളിക്കൽ പാലവിളയിൽ...

Related Articles

Popular Categories

spot_imgspot_img